ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാക്കളെ ജില്ലാ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിനായി കാത്തുനിന്നത് അരമണിക്കൂറോളം. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിട്ടും ഡ്രൈവർ ഇല്ലാത്തതിനാൽ 108 ആംബുലൻസ് വിളിച്ചുവരുത്തുകയായിരുന്നു. എത്തിയ ആംബുലൻസിൽ രണ്ടു യുവാക്കളെ ഒരുമിച്ചു

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാക്കളെ ജില്ലാ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിനായി കാത്തുനിന്നത് അരമണിക്കൂറോളം. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിട്ടും ഡ്രൈവർ ഇല്ലാത്തതിനാൽ 108 ആംബുലൻസ് വിളിച്ചുവരുത്തുകയായിരുന്നു. എത്തിയ ആംബുലൻസിൽ രണ്ടു യുവാക്കളെ ഒരുമിച്ചു കയറ്റിയാണു പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. 

ആംബുലൻസിലെ ഇരിപ്പിടത്തിൽ കിടത്തിയ യുവാവിനെ വീഴാതെ പിടിച്ചിരിക്കാൻ താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടറും ആംബുലൻസിൽ കയറേണ്ടിവന്നു. താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഓടിക്കാൻ 3 ഡ്രൈവർമാർ ഉണ്ടായിട്ടും പരുക്കേറ്റ് അബോധാവസ്ഥയിൽ കിടക്കുന്നവരെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ പറ്റാതിരുന്നത് നാട്ടുകാരിൽ വലിയ അമർഷമുണ്ടാക്കിയിട്ടുണ്ട്.

ADVERTISEMENT

ഗുരുതരമായി പരുക്കേറ്റ യുവാക്കൾക്ക് വിദഗ്ധ ചികിത്സ നൽകാൻ വൈകിയതിൽ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും വലിയ വീഴ്ചയാണ് വന്നിട്ടുള്ളതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. രാത്രിയിൽ ആർക്കാണ് ആംബുലൻസ് ഡ്രൈവറുടെ ചുമതലയെന്നു പോലും ആശുപത്രി അധികൃതർക്ക് അറിയാത്ത സ്ഥിതിയാണെന്നും സംഭവസ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. 

എംഎൽഎ ഫണ്ടിൽ നിന്ന് 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഒരു വർഷം മുൻപ് ആശുപത്രിക്കു നൽകിയ ആധുനിക സംവിധാനങ്ങളോടു കൂടിയ ആംബുലൻസ് കഴിഞ്ഞ രണ്ടരമാസത്തോളം വർക്​ഷോപ്പിലായിരുന്നു. ആഴ്ചകൾക്കു മുൻപ് ആശുപത്രിയിലെത്തിച്ച ആംബുലൻസ് രാത്രികാലങ്ങളിൽ ഉണ്ടാകുന്ന അത്യാഹിതത്തിനു പോലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT