‘ആകെ കേട്ടിരുന്നത് മര്‍ദ്ദനമേല്‍ക്കുമ്പോഴുളള കുഞ്ഞിന്റെ കരച്ചില്; ചോലയില്‍ കൊണ്ടുപോയി കൊല്ലാനും ശ്രമം’; അയല്‍വാസികള്‍ പറയുന്നു
മലപ്പുറം കാളികാവ് ഉദിരംപൊയിലില്‍ കൊല്ലപ്പെട്ട രണ്ടര വയസുകാരിയെ ചോലയില്‍ കൊണ്ടുപോയി അപായപ്പെടുത്താന്‍ മുഹമ്മദ് ഫായിസ് നേരത്തെ നേരത്തെ പലവട്ടം ശ്രമം നടത്തി. പ്രതി മുഹമ്മദ് ഫായിസിന്‍റെ കുടുംബാംഗങ്ങളെയെല്ലാം കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഫായിസിന്‍റെ ബന്ധുക്കളും നാട്ടുകാരും രംഗത്ത്

മലപ്പുറം കാളികാവ് ഉദിരംപൊയിലില്‍ കൊല്ലപ്പെട്ട രണ്ടര വയസുകാരിയെ ചോലയില്‍ കൊണ്ടുപോയി അപായപ്പെടുത്താന്‍ മുഹമ്മദ് ഫായിസ് നേരത്തെ നേരത്തെ പലവട്ടം ശ്രമം നടത്തി. പ്രതി മുഹമ്മദ് ഫായിസിന്‍റെ കുടുംബാംഗങ്ങളെയെല്ലാം കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഫായിസിന്‍റെ ബന്ധുക്കളും നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്.
കാളികാവിലെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുളള അഞ്ചല്‍ ചോലയില്‍ കുഞ്ഞിനേയും എടുത്ത് ഫായിസ് പലവട്ടം പോയിട്ടുണ്ട്. കൊല്ലപ്പെട്ട ദിവസവും കുഞ്ഞിനേയുമായി അഞ്ചല്‍ ചോലയില്‍ പോയിരുന്നു. കുട്ടിയെ ചോലയില്‍ അപായപ്പെടുത്താനാണ് ശ്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നു.
ഫായിസിന്‍റെ വീടിനോട് തൊട്ടുചേര്‍ന്ന് അമ്മാവന്‍മാരുടെ വീടുകളാണുളളത്. ഈ വീടുകളിലുളളവരൊന്നും രണ്ടു വയസുകാരിയെ കണ്ടിട്ടേയില്ല. ആകെ കേട്ടിരുന്നത് മര്‍ദ്ദനമേല്‍ക്കുമ്പോഴുളള കുഞ്ഞിന്റെ കരച്ചിലാണ്.
ഫായിസിന്റെ അമ്മയും സഹോദരിയും ഭര്‍ത്താവും കൊലക്കുറ്റത്തിന് ഉത്തരവാദികളാണന്ന് നാട്ടുകാരെല്ലാം പറയുന്നു. കേസില്‍ കുട്ടിയുടെ മാതാവ് ഷഹബാനത്തിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അമ്മയുടെ മൊഴിയിലും നാലു പേരുടേയും പങ്ക് പ്രത്യേകം എടുത്തു പറയുന്നുണ്ട്.