അസഹനീയമായ വേദന, കത്രിക കുടുങ്ങിയ ഭാഗത്ത് കൊഴുപ്പടിഞ്ഞ് മുഴ; ഹര്‍ഷിനയ്ക്ക് വീണ്ടും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി വര്‍ഷങ്ങളോളം വേദന അനുഭവിച്ചിട്ടും നീതിക്കായി പോരാടുന്ന കെ കെ ഹര്‍ഷീന വീണ്ടും ആശുപത്രിവാസത്തിന്. കത്രിക കുടുങ്ങിയ ഭാഗത്ത് കൊഴുപ്പടിഞ്ഞ് മുഴ രൂപപ്പെട്ടതോടെ വീണ്ടും ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. നാളിതു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി വര്‍ഷങ്ങളോളം വേദന അനുഭവിച്ചിട്ടും നീതിക്കായി പോരാടുന്ന കെ കെ ഹര്‍ഷീന വീണ്ടും ആശുപത്രിവാസത്തിന്. കത്രിക കുടുങ്ങിയ ഭാഗത്ത് കൊഴുപ്പടിഞ്ഞ് മുഴ രൂപപ്പെട്ടതോടെ വീണ്ടും ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. നാളിതു വരെയുള്ള ചികിത്സയ്ക്ക് സര്‍ക്കാര്‍ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും ഹര്‍ഷിന പറഞ്ഞു.
അസഹനീയമായ വേദന കടിച്ചമര്‍ത്തിയാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. വയറുവേദനയും കൈകളിലെ വേദനയും സഹിക്കാനാവാതായതോടെയാണ് കഴിഞ്ഞ ദിവസം ഹര്‍ഷി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനയില്‍ കത്രിക എടുത്തുമാറ്റിയ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടി മുഴ രൂപപ്പെട്ടതായി കണ്ടെത്തി. ഉടന്‍ ഈ മുഴ നീക്കം ചെയ്യണമെന്ന് ഡോക്ടര്‍മാരും പറഞ്ഞു. ഇതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബം.
വര്‍ഷങ്ങളോളമായുള്ള ആശുപത്രി വാസത്തിന് ചെലവായത് ലക്ഷങ്ങളാണ്. ആശുപത്രികള്‍ പലത് കയറി ഇറങ്ങേണ്ടി വന്നതോടെ ഭര്‍ത്താവ് അഷ്റഫിന്‍റെ ആകെ ഉണ്ടായിരുന്ന വരുമാനവും നിലച്ചു. 2017 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 2022 സെപ്റ്റംബറില്‍ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുക്കുകയായിരുന്നു.