‘പ്രായമൊക്കെ വെറും നമ്പറല്ലേ മക്കളേ... ദേ പിടിച്ചോ എന്റെ ഒന്നൊന്നര നമ്പർ.’ കല്യാണം കൂടാൻ എത്തിയവരെ കണ്ണുംപൂട്ടി കയ്യടിപ്പിച്ചൊരു അമ്മച്ചിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്നത്. ചുമ്മാ വന്ന് രണ്ടോ മൂന്നോ സ്റ്റെപ്പ് ഇടുകയല്ല. പ്രഫണഷൽ ഡാൻസർമാരെ പോലും ഞെട്ടിപ്പിക്കുന്ന തരത്തിൽ നല്ല കിണ്ണംകാച്ചി

‘പ്രായമൊക്കെ വെറും നമ്പറല്ലേ മക്കളേ... ദേ പിടിച്ചോ എന്റെ ഒന്നൊന്നര നമ്പർ.’ കല്യാണം കൂടാൻ എത്തിയവരെ കണ്ണുംപൂട്ടി കയ്യടിപ്പിച്ചൊരു അമ്മച്ചിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്നത്. ചുമ്മാ വന്ന് രണ്ടോ മൂന്നോ സ്റ്റെപ്പ് ഇടുകയല്ല. പ്രഫണഷൽ ഡാൻസർമാരെ പോലും ഞെട്ടിപ്പിക്കുന്ന തരത്തിൽ നല്ല കിണ്ണംകാച്ചി പെർഫോമൻസാണ് അമ്മച്ചി കാഴ്ചവച്ചത്.

പട്ടാമ്പിയില്‍ ബന്ധുവിന്‍റെ വിവാഹത്തിനെത്തിയതായിരുന്നു ലീലാമ്മ ജോൺ എന്ന മുത്തശ്ശി. കല്യാണവീടിനെ കളറാക്കാൻ ഡാൻസുമായി പിള്ളേരിറങ്ങിയപ്പോൾ ലീലാമ്മയ്ക്കും ചുമ്മാ നിൽക്കാനായില്ല. ഒരു മധുരക്കിനാവിന്‍ ലഹരിയിലെന്ന വിഖ്യാത ഡാൻസ് നമ്പറിനൊപ്പം കലക്കനായി ചുവടുവച്ചു ലീലാമ്മ. എറണാകുളം പള്ളിക്കര സ്വദേശിയാണ് ലീലാമ്മ, വിഡിയോ കണ്ടവർക്കും ഷെയർ ചെയ്തവർക്കും ഒരേ ഒരു ചോദ്യം മാത്രം. ‘എവിടുന്നു കിട്ടി ഇജ്ജാതി എനർജി?’ അമ്മച്ചി നല്ല പ്രായത്തിൽ പൊളി വൈബായിരുന്നിരിക്കും എന്ന അഭിപ്രായം പങ്കുവച്ചവരും ഏറെ.

ADVERTISEMENT

നൃത്തം കണ്ട് കുടുംബാംഗങ്ങള്‍ ഒന്നാകെ ലീലാമ്മയ്ക്ക് കൈ കൊടുത്തു. കൗതുകം തോന്നി മകന്‍ സന്തോഷ് വൈറല്‍ നൃത്തത്തിന്റെ ദൃശ്യങ്ങള്‍ ചേര്‍ത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. പിന്നീട് സംഭവിച്ചതെല്ലാം അവിശ്വസനീയമായി തോന്നുന്നുവെന്നാണ് ലീലാമ്മ പറയുന്നത്. 

നൃത്തച്ചുവടിന്റെ ആവേശത്തില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും അമ്മ സൂപ്പറെന്ന് മകൻ സന്തോഷ്. നിരവധിപേരാണ് ഫോണിലൂടെയും നേരിട്ടും ലീലാമ്മയെ അഭിനന്ദിച്ചത്. മന്ത്രി വി.ശിവന്‍കുട്ടി എന്തൊരു ഊര്‍ജമെന്ന തലക്കെട്ടോടെ ഫേസ് ബുക്ക് പോസ്റ്റിട്ടു. മധുരക്കിനാവിനൊപ്പമുള്ള ലീലാമ്മയുടെ ആവേശം എത്രയോ അമ്മമാര്‍ക്ക് പ്രായം മറന്ന് മുന്നേറാനുള്ള വഴിയൊരുക്കുമെന്നതും യാഥാര്‍ഥ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT