‘ഇതാണോ മോഹൻലാൽ?’, ഏലിക്കുട്ടിയുടെ ചോദ്യത്തിനു മോഹൻലാലിന്റെ കിടിലന്‍ മറുപടി; ഇപ്പോള്‍ നാട്ടിലും സൂപ്പർതാരം..!
‘ഇതാണോ മോഹൻലാൽ?’ ഏലിക്കുട്ടിയുടെ ചോദ്യത്തിനു ചിരിച്ചുകൊണ്ട് മോഹൻലാലിന്റെ മറുപടി ‘അതേ ഞാനാണ് മോഹൻലാൽ, പോരുന്നോ?’ – ഇഷ്ടതാരം മോഹൻലാലിനൊപ്പം കുശലം പറഞ്ഞു നടക്കുന്ന വിഡിയോ വൈറലായതോടെ 93 വയസ്സുകാരി ഏലിക്കുട്ടി നാട്ടിലും ഇപ്പോൾ സൂപ്പർ സ്റ്റാറാണ്. കുമാരമംഗലം പയ്യാവ് പാറയ്ക്കൽ ഏലിക്കുട്ടി കഴിഞ്ഞ ദിവസം

‘ഇതാണോ മോഹൻലാൽ?’ ഏലിക്കുട്ടിയുടെ ചോദ്യത്തിനു ചിരിച്ചുകൊണ്ട് മോഹൻലാലിന്റെ മറുപടി ‘അതേ ഞാനാണ് മോഹൻലാൽ, പോരുന്നോ?’ – ഇഷ്ടതാരം മോഹൻലാലിനൊപ്പം കുശലം പറഞ്ഞു നടക്കുന്ന വിഡിയോ വൈറലായതോടെ 93 വയസ്സുകാരി ഏലിക്കുട്ടി നാട്ടിലും ഇപ്പോൾ സൂപ്പർ സ്റ്റാറാണ്. കുമാരമംഗലം പയ്യാവ് പാറയ്ക്കൽ ഏലിക്കുട്ടി കഴിഞ്ഞ ദിവസം രാവിലെ നോക്കുമ്പോൾ ഒട്ടേറെ വാഹനങ്ങൾ തന്റെ വീടിനു സമീപത്തു കൂടെ പോകുന്നതായി കണ്ടു.
എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോഴാണ് ഷൂട്ടിങ് നടക്കുന്ന വിവരം അറിഞ്ഞത്. ശോഭനയും മോഹൻലാലുമാണ് അഭിനയിക്കുന്നതെന്ന് അറിഞ്ഞതോടെ ഷൂട്ടിങ് കാണാൻ ആഗ്രഹം. പേരക്കുട്ടികൾ ഉൾപ്പെടെയുള്ളവരോട് ആവശ്യം പറഞ്ഞെങ്കിലും ഷൂട്ടിങ് കാണാൻ അകത്തേക്ക് കടത്തി വിടുന്നില്ലെന്ന മറുപടിയാണു ലഭിച്ചത്.
എന്നാൽ ഒരു കൈ നോക്കാം എന്നായി ഏലിക്കുട്ടി. മോഹൻലാൽ വന്നെന്ന് അറിഞ്ഞ് ലൊക്കേഷനിലേക്ക് എത്തി. സമീപത്തു കൂടി മോഹൻലാൽ പോയപ്പോൾ ‘ഇതാണോ മോഹൻലാൽ?’ എന്ന് മനസ്സിൽ പറഞ്ഞതാണ്. പക്ഷേ അൽപം ഉറക്കെയായിപ്പോയി. മോഹൻലാൽ മറുപടിയും നൽകി. പിറ്റേന്ന് ഏലിക്കുട്ടിക്കു മുന്നിൽ നോ എൻട്രി ബോർഡ് വഴിമാറി. ചായയൊക്കെ കുടിച്ച് ഇരിക്കവേ മോഹൻലാൽ എത്തി. ‘ആഹാ, എത്തിയോ, നമുക്ക് ഷൂട്ടിങ് കഴിഞ്ഞ് കാണാം’ എന്ന് മോഹൻലാലിന്റെ ഉറപ്പ്.
ഷൂട്ടിങ് കഴിഞ്ഞ് മോഹൻലാലും ശോഭനയും എത്തി സംസാരിച്ചു. പിന്നീട് മോഹൻലാൽ ചേർത്തുപിടിച്ചു നടത്തി. ഈ വിഡിയോ ആണ് വൈറലായത്. ‘വീട്ടിൽ വന്നാൽ താറാവ് കറിയും മുട്ടയുമൊക്കെ തരാം’– ഏലിക്കുട്ടി ഓഫറും വച്ചു. ഇതിനു ശേഷം തുടർച്ചയായി ഷൂട്ടിങ് കാണാൻ ഏലിക്കുട്ടി പോയി. മകൾ ആലീസ്, ഭർത്താവ് ജോൺ, പേരക്കുട്ടി അപ്പു തുടങ്ങിയവർക്കൊപ്പമാണ് ഏലിക്കുട്ടി താമസിക്കുന്നത്. ഇനിയും മോഹൻലാലിനെ കാണാമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ.