കപ്പൽ ജോലിക്കിടെ കാണാതായി, വിഷ്ണുവിന്റെ ചെരുപ്പ് കണ്ടെത്തിയത് ഡെക്കിൽ; ആറാം ദിനവും മകന്റെ വിളിക്കായി കാതോര്‍ത്ത് കുടുംബം
ആലപ്പുഴ പുന്നപ്ര സ്വദേശിയായ യുവാവിനെ കപ്പൽ ജോലിക്കിടെ കാണാതായി. പറവൂർ വൃന്ദാവനത്തിൽ ബാബു കരുണാകരന്റെ മകൻ 25 കാരനായ വിഷ്ണുവിനെയാണ് 17 മുതൽ കാണാതായത്. ചെന്നൈ ഡാൻസായി മറൈൻ കാർഗോ ഷിപ്പിങ് കമ്പനിയുടെ എസ്എസ്ഐ റസല്യൂട്ട് എന്ന കപ്പലിലെ ട്രെയിനിയാണ് വിഷ്ണു ബാബു. കപ്പൽ ഒഡീഷയിൽ നിന്ന് ചൈനയിലേക്ക്

ആലപ്പുഴ പുന്നപ്ര സ്വദേശിയായ യുവാവിനെ കപ്പൽ ജോലിക്കിടെ കാണാതായി. പറവൂർ വൃന്ദാവനത്തിൽ ബാബു കരുണാകരന്റെ മകൻ 25 കാരനായ വിഷ്ണുവിനെയാണ് 17 മുതൽ കാണാതായത്.
ചെന്നൈ ഡാൻസായി മറൈൻ കാർഗോ ഷിപ്പിങ് കമ്പനിയുടെ എസ്എസ്ഐ റസല്യൂട്ട് എന്ന കപ്പലിലെ ട്രെയിനിയാണ് വിഷ്ണു ബാബു. കപ്പൽ ഒഡീഷയിൽ നിന്ന് ചൈനയിലേക്ക് പോകുകയായിരുന്നു. കാണാതാകുന്ന അന്ന് സഹപ്രവർത്തകന്റെ ഫോണിൽ നിന്ന് വീട്ടുകാരുമായി സംസാരിച്ചിരുന്നു. പിന്നീടാണ് കാണാതായി എന്ന വിവരം വീട്ടുകാരെ കമ്പനി അറിയിക്കുന്നത്.
ജീവനക്കാർ ദിവസവും കപ്പലിലെ പ്രധാന ഓഫിസിൽ റിപ്പോർട്ട് ചെയ്യുന്ന പതിവുണ്ട്. 18 ന് വിഷ്ണു റിപ്പോർട്ട് ചെയ്തില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ഡെക്കിൽ വിഷ്ണുവിന്റെ ചെരുപ്പു കണ്ടെത്തി. ആറു ദിവസമായി വിഷ്ണുവിന്റെ വിവരങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് കുടുംബം.
കപ്പലിലെ ക്യാപ്റ്റൻ അടക്കമുള്ളവർ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. കെ സി വേണുഗോപാൽ എം പി , എച്ച് സലാം എംഎല്‍എ എന്നിവർ വീട്ടിലെത്തി. കെ.സി. വേണുഗോപാൽ കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവരുമായി ബന്ധപ്പെട്ടു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ബന്ധുക്കൾ വിവരങ്ങൾ കൈമാറി.