വനത്തിൽ നിന്നെത്തിയ കടന്നലുകളുടെ ആക്രമണം; മുണ്ടക്കയത്ത് കടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരിയും മകളും മരിച്ചു
കാട്ടുകടന്നലിന്റെ കുത്തേറ്റ് രണ്ടുപേർ മരിച്ചു. മുണ്ടക്കയം പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണും (110), മകൾ തങ്കമ്മയും (78) ആണ് മരിച്ചത്. വീട്ടിലെ ജോലിക്കാരൻ ജോയി (57), അയൽവാസി വിഷ്ണു എന്നിവർക്കും കുത്തേറ്റു. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ വീടിനു സമീപമാണ് കടന്നലിന്റെ

കാട്ടുകടന്നലിന്റെ കുത്തേറ്റ് രണ്ടുപേർ മരിച്ചു. മുണ്ടക്കയം പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണും (110), മകൾ തങ്കമ്മയും (78) ആണ് മരിച്ചത്. വീട്ടിലെ ജോലിക്കാരൻ ജോയി (57), അയൽവാസി വിഷ്ണു എന്നിവർക്കും കുത്തേറ്റു. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ വീടിനു സമീപമാണ് കടന്നലിന്റെ ആക്രമണം നടന്നത്. സമീപത്തെ വനത്തിൽ നിന്നാണ് കടന്നലുകൾ എത്തിയതെന്നു പറയപ്പെടുന്നു.
മലഅരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു കുഞ്ഞുപെണ്ണ്. പൂഞ്ഞാര്‍ മുത്തോട്ടെ വീട്ടില്‍ കൊച്ചുപെണ്ണ്-കടു മണിയോടെത്ത ദമ്പതികളുടെ ഏഴു മക്കളില്‍ ഇളയവളായിരുന്നു. അല്‍പം കേള്‍വിക്കുറവൊഴിച്ചാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നു.
മലഅരയ മഹാസഭയുടെ ഉടമസ്ഥതയിലുള്ള കോളജുകളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുരിക്കുംവയലിലെത്തിയപ്പോള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചത് കുഞ്ഞുപെണ്ണായിരുന്നു. നാരായണന്‍- കുഞ്ഞുപെണ്ണ് ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്. കരുണാകരന്‍, തങ്കമ്മ, അയ്യപ്പന്‍. മല അരയ മഹാസഭാ സംസ്ഥാന സെക്രട്ടറിയും കരുണാകരന്റെ മകനുമായ സനൽകുമാർ പേരക്കുട്ടിയാണ്.