വെള്ളക്കുപ്പായമിട്ടു രോഗികളെ പരിചരിക്കുന്നതു സ്വപ്നം കണ്ട മുറ്റത്തേക്കു ചലനമറ്റ് ആൽവിനെത്തി. ആൽവിൻ ഉപയോഗിച്ചിരുന്ന വെള്ള ഓവർകോട്ട് മകനെയെന്നപോലെ നെഞ്ചോടു ചേർത്ത് അമ്മ വിതുമ്പി. മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ കളർകോട്ട് കെഎസ്ആർടിസി ബസിലിടിച്ചു പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച ആലപ്പുഴ മെഡിക്കൽ

വെള്ളക്കുപ്പായമിട്ടു രോഗികളെ പരിചരിക്കുന്നതു സ്വപ്നം കണ്ട മുറ്റത്തേക്കു ചലനമറ്റ് ആൽവിനെത്തി. ആൽവിൻ ഉപയോഗിച്ചിരുന്ന വെള്ള ഓവർകോട്ട് മകനെയെന്നപോലെ നെഞ്ചോടു ചേർത്ത് അമ്മ വിതുമ്പി. മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ കളർകോട്ട് കെഎസ്ആർടിസി ബസിലിടിച്ചു പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി എടത്വ പള്ളിച്ചിറയിൽ ആൽവിൻ ജോർജിനു (20) സഹപാഠികളും അധ്യാപകരും വിട ചൊല്ലി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ആൽവിന്റെ മൃതദേഹം മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ചു.

തുടർന്ന് എടത്വയിലെ മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം നാളെ ഉച്ചയോടെ തലവടി കറുകപ്പറമ്പിൽ വീട്ടിൽ എത്തിക്കും. തിങ്കളാഴ്ച രാവിലെ 9 നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം, ആൽവിൻ പഠിച്ച എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനം. തുടർന്ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും. ഖത്തറിൽ ജോലി ചെയ്യുന്ന എടത്വ പള്ളിച്ചിറ കൊച്ചുമോൻ ജോർജിന്റെയും തലവടി മാണത്താറ കറുകപ്പറമ്പിൽ മീനയുടെയും മകനാണ് ആൽവിൻ. സഹോദരൻ കെൽവിൻ.

മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ച ആൽവിന്റെ മൃതദേഹത്തിൽ മന്ത്രി പി.പ്രസാദ്, എച്ച്.സലാം എംഎൽഎ, കലക്ടർ അലക്സ് വർഗീസ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. ഇതേ അപകടത്തിൽ പരുക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള നാലു പേരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.

ADVERTISEMENT

കരച്ചിലടക്കാനാവാതെ അമ്മ

‘‘ഇതിനാണോ മോനേ നീ ഉറക്കമിളച്ചു പഠിച്ചത്, ഇനി നിനക്ക് എപ്പോഴും ഉറങ്ങാമല്ലോ’’ വിഷമം അടക്കാനാകാതെ ആൽവിൻ ജോർജിന്റെ അമ്മ മീന പൊട്ടിക്കരഞ്ഞു. ‘‘എൻജിനീയറിങ് എൻട്രൻസ് എഴുതി ഐഐടിയിൽ പ്രവേശനത്തിനു യോഗ്യത നേടിയെങ്കിലും എനിക്കു രോഗികളെ പരിചരിക്കണമെന്നു പറഞ്ഞല്ലേ മെഡിക്കൽ പഠനത്തിലേക്കു പോയത്. ആലപ്പുഴ ടിഡി മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ ശേഷം മെഡിക്കൽ കോളജിലെ ഗ്രൗണ്ട് അമ്മയെ കാണിച്ചു തന്നില്ലേ. ആ ഗ്രൗണ്ടിൽ കളിച്ചു കൊതിതീരുന്നതിനു മുൻപല്ലേ മോനേ പോകുന്നത്’’– മീനയ്ക്കു കരച്ചിലടക്കാനായില്ല. ബന്ധുക്കളും ആൽവിന്റെ സുഹൃത്തുക്കളും താങ്ങിപ്പിടിച്ചാണു മീനയെ മൃതദേഹത്തിനരികെ എത്തിച്ചത്.

മെഡിക്കൽ കോളജിൽ ആൽവിൻ ഉപയോഗിച്ചിരുന്ന കോട്ടും ആൽവിനെ പുതപ്പിച്ചിരുന്ന തുണിയും കെട്ടിപ്പിടിച്ചായിരുന്നു മീനയുടെ കരച്ചിൽ.  ആൽവിനെ തൊട്ടും തലോടിയും മൃതദേഹത്തിനരികിൽ നിന്നു മാറാതെയുള്ള മീനയുടെ കരച്ചിൽ കണ്ടുനിന്നവർക്കും നൊമ്പരമായി. പൊതുദർശന സമയമത്രയും ആൽവിന്റെ പിതാവ് എടത്വ പള്ളിച്ചിറ കൊച്ചുമോൻ ജോർജ് കരച്ചിലടക്കി നിന്നെങ്കിലും അവസാനം കണ്ണീർതുളുമ്പി.

ADVERTISEMENT
ADVERTISEMENT