ഈ രണ്ടു ചിത്രങ്ങൾക്കിടയിൽ 12 വർഷത്തെ ദൈർഘ്യം; ആ പഴയ മിടുക്കിപ്പെണ്ണിന് ഇന്ന് എ ഗ്രേഡ്: കാലം പോയ പോക്കേ...
ഈ രണ്ടു ചിത്രങ്ങൾക്കിടയിൽ 12 വർഷത്തെ ദൂരമുണ്ട്. 2013ൽ മലപ്പുറത്തു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സദസ്സിൽനിന്ന് അച്ഛൻ മകളെ ‘കൂകിപ്പായും തീവണ്ടി...’ എന്ന മിമിക്രി പഠിപ്പിച്ചുകൊടുക്കുന്ന ചിത്രം മനോരമ പകർത്തി പ്രസിദ്ധീകരിച്ചു. അന്നത്തെ രണ്ടര വയസ്സുകാരി ഇഷ മെഹറിൻ ഇന്നലെ സംസ്ഥാന സ്കൂൾ

ഈ രണ്ടു ചിത്രങ്ങൾക്കിടയിൽ 12 വർഷത്തെ ദൂരമുണ്ട്. 2013ൽ മലപ്പുറത്തു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സദസ്സിൽനിന്ന് അച്ഛൻ മകളെ ‘കൂകിപ്പായും തീവണ്ടി...’ എന്ന മിമിക്രി പഠിപ്പിച്ചുകൊടുക്കുന്ന ചിത്രം മനോരമ പകർത്തി പ്രസിദ്ധീകരിച്ചു.
അന്നത്തെ രണ്ടര വയസ്സുകാരി ഇഷ മെഹറിൻ ഇന്നലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
മിമിക്രിയിൽ നേടിയത് എ ഗ്രേഡ്! അച്ഛൻ ബറോസ് ഇന്നലെ കലോത്സവവേദിയിൽ മകൾ
മിമിക്രിയിൽ നേട്ടം കൈവരിക്കുന്നതു കാണാനുണ്ടായിരുന്നു. ഒപ്പം മാതാവ്
റംലയും. മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കര പിപിഎംഎച്ച്എസ്എസ് ഒൻപതാം ക്ലാസ്
വിദ്യാർഥിനിയാണ് ഇഷ മെഹറിൻ ബറോസ്. പിതാവ് ബറോസ് മിമിക്രി വേദികളിൽ ഇപ്പോഴും
സജീവതാരം. ഇഷയും വേദികളിൽ ഒപ്പമുണ്ട്. സഹോദരി ദിയ മെഹറിൻ കഴിഞ്ഞ സംസ്ഥാന
കലോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡ് ജേതാവാണ്.