സ്ത്രീക്ക് കേരളത്തിൽ വധശിക്ഷ ലഭിക്കുന്ന രണ്ടാമത്തെ കേസാണ് ഷാരോൺ വധക്കേസ്. വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിലെ പ്രതിയായ റഫീഖ ബീവിക്കാണ് ഇതിന് മുന്‍പ് വധശിക്ഷ ലഭിച്ചത്. റഫീഖ ബീവിക്കു പിന്നാലെ കേരളത്തിൽ വധശിക്ഷ ലഭിച്ച സ്ത്രീയായി ഷാരോൺ വധക്കേസിലെ ഗ്രീഷ്മ. നെയ്യാറ്റിന്‍കര അഡീഷനല്‍ ജില്ലാ ജഡ്ജി

സ്ത്രീക്ക് കേരളത്തിൽ വധശിക്ഷ ലഭിക്കുന്ന രണ്ടാമത്തെ കേസാണ് ഷാരോൺ വധക്കേസ്. വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിലെ പ്രതിയായ റഫീഖ ബീവിക്കാണ് ഇതിന് മുന്‍പ് വധശിക്ഷ ലഭിച്ചത്. റഫീഖ ബീവിക്കു പിന്നാലെ കേരളത്തിൽ വധശിക്ഷ ലഭിച്ച സ്ത്രീയായി ഷാരോൺ വധക്കേസിലെ ഗ്രീഷ്മ. നെയ്യാറ്റിന്‍കര അഡീഷനല്‍ ജില്ലാ ജഡ്ജി

സ്ത്രീക്ക് കേരളത്തിൽ വധശിക്ഷ ലഭിക്കുന്ന രണ്ടാമത്തെ കേസാണ് ഷാരോൺ വധക്കേസ്. വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിലെ പ്രതിയായ റഫീഖ ബീവിക്കാണ് ഇതിന് മുന്‍പ് വധശിക്ഷ ലഭിച്ചത്. റഫീഖ ബീവിക്കു പിന്നാലെ കേരളത്തിൽ വധശിക്ഷ ലഭിച്ച സ്ത്രീയായി ഷാരോൺ വധക്കേസിലെ ഗ്രീഷ്മ. നെയ്യാറ്റിന്‍കര അഡീഷനല്‍ ജില്ലാ ജഡ്ജി

സ്ത്രീക്ക് കേരളത്തിൽ വധശിക്ഷ ലഭിക്കുന്ന രണ്ടാമത്തെ കേസാണ് ഷാരോൺ വധക്കേസ്. വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിലെ പ്രതിയായ റഫീഖ ബീവിക്കാണ് ഇതിന് മുന്‍പ് വധശിക്ഷ ലഭിച്ചത്. റഫീഖ ബീവിക്കു പിന്നാലെ കേരളത്തിൽ വധശിക്ഷ ലഭിച്ച സ്ത്രീയായി ഷാരോൺ വധക്കേസിലെ ഗ്രീഷ്മ.

നെയ്യാറ്റിന്‍കര അഡീഷനല്‍ ജില്ലാ ജഡ്ജി എ.എം.ബഷീറാണ് ഈ രണ്ടു കേസുകളിലും വധശിക്ഷ വധിച്ചത്. 2024 മേയ് മാസത്തിലായിരുന്നു ശാന്തകുമാരി കേസിലെ വിധിവന്നത്. സ്വര്‍ണാഭരണങ്ങള്‍ കവരാനാണ് ശാന്തകുമാരിയെ റഫീഖ ബിവി കൊലപ്പെടുത്തിയത്. കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസിലാണ് ഷാരോണിന്റെ കാമുകി ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (24)ന് നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി പരമാവധി ശിക്ഷ വിധിച്ചത്.

ADVERTISEMENT

സ്വതന്ത്ര ഇന്ത്യയിൽ വധശിക്ഷയ്ക്ക് വിധേയയായ ആദ്യ സ്ത്രീ

സ്വതന്ത്ര ഇന്ത്യയിൽ വധശിക്ഷയ്ക്ക് വിധേയയായ ആദ്യ സ്ത്രീ രത്തൻ ബായി ജെയ്ൻ എന്ന 35കാരിയാണ്. 1955 ജനുവരി 3ന് തിഹാർ ജയിലിലാണ് ഇതു നടപ്പാക്കിയത്. ഒരു ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ മാനേജരായിരുന്ന രത്തൻ ബായി കൂടെ ജോലി ചെയ്ത മൂന്നു പെൺകുട്ടികളെ കൊന്നതിനായിരുന്നു ശിക്ഷ ലഭിച്ചത്. തന്റെ ഭർത്താവുമായി അവർക്ക് ബന്ധമുണ്ട് എന്ന സംശയമായിരുന്നു കുറ്റകൃത്യത്തിനു കാരണമായതെന്നതായിരുന്നു പ്രൊസിക്യൂഷൻ കേസ്.

രേണുക ഷിൻഡെ, സീമ ഗാവിറ്റ്
ADVERTISEMENT

മഹാരാഷ്ട്രയിൽ രേണുക ഷിൻഡെ, സീമ ഗാവിറ്റ് എന്നീ സ്ത്രീകളെ കോലാപൂർ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചതാണ് ഇത്തരത്തിലുള്ള പ്രധാനപ്പെട്ട മറ്റൊരു കേസ്. 13 കുട്ടികളെ തട്ടിക്കൊണ്ട് പോവുകയും അതിൽ 9 പേരെ കൊല്ലുകയും ചെയ്തു എന്നതായിരുന്നു ഇവർക്ക് എതിലെയുള്ള കുറ്റം. 1990-96 കാലയളവിലാണ് ഈ കുറ്റകൃത്യങ്ങൾ നടന്നത്. ബോംബെ ഹൈക്കോടതി ഇവരുടെ ശിക്ഷ ശരിവയ്ക്കുകയും 2014ൽ രാഷ്ട്രപതി പ്രണാബ് മുഖർജി ദയാഹർജി തള്ളുകയും ചെയ്തു. എന്നാൽ, 2023 ഡിസംബറിൽ സമർപ്പിച്ച റിവ്യൂ പെറ്റീഷനിൽ ബോംബെ ഹൈക്കോടതി ഇവരുടെ ശിക്ഷ ജീവപര്യന്തം തടവായി കുറച്ചു.

വധശിക്ഷ കാത്ത് അധ്യാപിക

ശബ്നം അലി
ADVERTISEMENT

കാമുകനായ സലിമിനൊപ്പം ജീവിക്കാൻ തന്റെ മാതാപിതാക്കളേയും രണ്ടു സഹോദരങ്ങളേയും അവരുടെ ഭാര്യമാരേയും സഹോദരന്റെ 10 മാസം പ്രായമുള്ള കുഞ്ഞിനേയും കൊല്ലാൻ കൂട്ടുനിന്ന ഉത്തർപ്രദേശുകാരി ശബ്നം അലിയാണ് വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മറ്റൊരു സ്ത്രീ കുറ്റവാളി. വിചാരണക്കാലയളവിൽ ഗർഭിണിയായി സലിമിന്റെ കുഞ്ഞിനെ പ്രസവിച്ച ശബ്നം വധശിക്ഷ നടപ്പാക്കിയാൽ കുഞ്ഞ് അനാഥമാവും എന്ന കാരണം പറഞ്ഞു ശിക്ഷായിളവു തേടിയിരുന്നു. എന്നാൽ, സുപ്രീംകോടതി 2019 ജനുവരിയിൽ ഇവരുടെ വധശിക്ഷ ഉറപ്പിച്ചു കൊണ്ടുള്ള വിധിയാണ് നൽകിയത്. ഇരട്ട ബിരുദാനന്തര ബിരുദധാരിയായ ശബ്നം അലി സ്കൂൾ അധ്യാപികയായി ജോലി നോക്കുമ്പോഴാണ് സലിമുമായി പ്രണയത്തിലാവുന്നത്. ആറാംക്ലാസിൽ പഠനം നിർത്തി മരപ്പണിക്കാരനായി ജോലി ചെയ്തിരുന്ന സലിമുമായുള്ള ബന്ധത്തെ വീട്ടുകാർ എതിർത്തതിലുള്ള പക കൊണ്ടാണ് അവരെ കൊല്ലാൻ സലിമുമായി ചേർന്നു ഗൂഢാലോചന നടത്തുകയും കൂട്ടക്കൊലയ്ക്ക് കൂട്ടുനിൽക്കുകയും ചെയ്തത്. രാഷ്ട്രപതി ദയാഹർജി തള്ളിയതിനെ തുടർന്ന് ഉത്തരപ്രദേശിലെ മഥുര ജയിലിൽ വധശിക്ഷ നടപ്പാക്കൽ വിധി കാത്തിരിക്കുകയാണ് ശബ്നം അലി.

ഈ സ്ത്രീ കുറ്റവാളികളുടെ പട്ടികയിലേക്കാണ് റഫീഖ ബീവിയും ഗ്രീഷ്മയും വന്നു ചേർന്നിരിക്കുന്നത്. കുറ്റവാളിയുടെ പ്രായം, വിദ്യാഭ്യാസം, ജെൻഡർ ഇതൊന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ശിക്ഷായിളവിനുള്ള കാരണങ്ങളല്ല എന്നാണ് രത്തൻ ബായി ജെയ്നിന്റേയും ശബ്നം അലിയുടേയും കേസുകൾ നൽകുന്ന പാഠം.

ADVERTISEMENT