‘വേണ്ടപ്പെട്ട ഒരാളിവിടെ ജോലി ചെയ്യുന്നുണ്ട്’: കഫേയിൽ തൊഴിലാളിയായി മകൻ: അഭിമാനത്തോടെ മുതുകാട്
ലോകതൊഴിലാളി ദിനത്തിൽ അധ്വാനത്തിന്റെ മഹത്വം വ്യക്തമാക്കുന്ന വിഡിയോ പങ്കുവച്ച് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഓസ്ട്രേലിയയിലെ പഠനത്തിനിടെ സ്വന്തം വരുമാന മാർഗം കണ്ടെത്തുന്ന മകനെക്കുറിച്ചാണ് ഗോപിനാഥി മുതുകാട് അഭിമാനത്തോടെ പങ്കുവയ്ക്കുന്നത്. ഓസ്ട്രേലിയയിലെ ഷോയ്ക്കിടെ കഫേയിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു

ലോകതൊഴിലാളി ദിനത്തിൽ അധ്വാനത്തിന്റെ മഹത്വം വ്യക്തമാക്കുന്ന വിഡിയോ പങ്കുവച്ച് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഓസ്ട്രേലിയയിലെ പഠനത്തിനിടെ സ്വന്തം വരുമാന മാർഗം കണ്ടെത്തുന്ന മകനെക്കുറിച്ചാണ് ഗോപിനാഥി മുതുകാട് അഭിമാനത്തോടെ പങ്കുവയ്ക്കുന്നത്.
ഓസ്ട്രേലിയയിലെ ഷോയ്ക്കിടെ കഫേയിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഗോപിനാഥ് മുതുകാട്. അവിടെ മകനെ അവിചാരിതമായി കണ്ട നിമിഷത്തെക്കുറിച്ചാണ് അദ്ദേഹം വാചാലനാകുന്നത്.
‘സിഡ്നിയിൽ പ്രോഗ്രാമിനു വന്നതാ, ഭക്ഷണം കഴിക്കാൻ വേണ്ടി ഡോമിനോസിൽ കയറി. ഇവിടെ നമുക്ക് പരിചയമുള്ള ഒരാൾ ജോലി ചെയ്യുന്നുണ്ട്. മറ്റുള്ള രാജ്യങ്ങളിലാകുമ്പോൾ ജോലി ചെയ്തു തന്നെ സമ്പാദിക്കണം.’– ഗോപിനാഥിന്റെ വാക്കുകൾ.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ മകനെക്കുറിച്ചു പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുനിറയുന്നുണ്ട്. നിരവധി പേരാണ് വിഡിയോക്കു കീഴെ കമന്റുകളുമായി എത്തുന്നത്. ‘മകനെ കുറിച്ചു അഭിമാനത്തോടെ പറയുമ്പോഴും അറിയാതെ ഉള്ളിൽ ഒരു വിങ്ങലുണ്ട് ലേ ഗോപിയേട്ടാ... അത് ആ കണ്ണുകളിൽ കാണാനുണ്ട്... എങ്ങനെ ഉണ്ടാവാതിരിക്കും... അതാണ് “അച്ഛൻ“.’– കമന്റിലെ വരികൾ ഇങ്ങനെ.