അമ്മ കൊണ്ടുവന്ന സമ്മാനത്തിനു കാത്തുനിൽക്കാതെ, നിറമുള്ള സ്വപ്നങ്ങൾ ബാക്കിയാക്കി, അമ്മയുടെ അന്ത്യചുംബനവും ആയിരങ്ങളുടെ അന്ത്യാഞ്ജലിയും ഏറ്റുവാങ്ങി ഷാനറ്റ് യാത്രയായി. ഷാനറ്റിന്റെ വലിയ ആഗ്രഹമായിരുന്നു സ്മാർട് വാച്ച്. അമ്മ ജിനു ആദ്യ ശമ്പളത്തിൽ നിന്നു മകനു സ്മാർട് വാച്ച് വാങ്ങി. നാട്ടിൽ എത്തിയപ്പോൾ പക്ഷേ,

അമ്മ കൊണ്ടുവന്ന സമ്മാനത്തിനു കാത്തുനിൽക്കാതെ, നിറമുള്ള സ്വപ്നങ്ങൾ ബാക്കിയാക്കി, അമ്മയുടെ അന്ത്യചുംബനവും ആയിരങ്ങളുടെ അന്ത്യാഞ്ജലിയും ഏറ്റുവാങ്ങി ഷാനറ്റ് യാത്രയായി. ഷാനറ്റിന്റെ വലിയ ആഗ്രഹമായിരുന്നു സ്മാർട് വാച്ച്. അമ്മ ജിനു  ആദ്യ ശമ്പളത്തിൽ നിന്നു മകനു സ്മാർട് വാച്ച് വാങ്ങി. 

നാട്ടിൽ എത്തിയപ്പോൾ പക്ഷേ, മകന്റെ ചേതനയറ്റ ശരീരമാണ് അമ്മയെ കാത്തിരുന്നത്. വാച്ച് അവന്റെ മൃതദേഹത്തിൽ വച്ചാണ് അമ്മ യാത്രയാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച ബൈക്കപകടത്തിൽ മരിച്ച അണക്കര വെള്ളറയിൽ ഷാനറ്റ് ഷൈജുവിന്റെ സംസ്കാരച്ചടങ്ങിലായിരുന്നു വികാരനിർഭരമായ നിമിഷങ്ങൾ.

ADVERTISEMENT

അണക്കര ഒലിവുമല സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ സംസ്കാരം നടത്തി. അണക്കര ചെല്ലാർകോവിലിനു സമീപം കഴിഞ്ഞ ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണു വിദ്യാർഥികളും സുഹൃത്തുക്കളുമായ വെള്ളറയിൽ ഷാനറ്റ് ഷൈജു, അലൻ കെ.ഷിബു എന്നിവർ മരിച്ചത്. അലന്റെ സംസ്കാരം തൊട്ടടുത്ത ദിവസം നടത്തിയിരുന്നു. 

കുവൈത്തിൽ ഏജൻസിയുടെ തൊഴിൽത്തട്ടിപ്പിനിരയായി തടങ്കലിൽ കഴിഞ്ഞിരുന്ന ജിനു എത്താൻ വൈകിയതു മൂലമാണു ഷാനറ്റിന്റെ സംസ്കാരം  വൈകിയത്. തിങ്കളാഴ്‌ച വൈകിട്ടാണു ജിനു നാ‌ട്ടിലെത്തിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Show comments