ഇരട്ടകളായ വധൂവരന്മാർ വിവാഹശേഷം യാത്ര പറയുന്നതിനിടെ പുതുമണവാളനു മണവാട്ടിയെ ചെറുതായൊന്നു മാറി. ആ ചിരിനിമിഷം ദിവസങ്ങൾക്കകം സോഷ്യല്‍ മീഡിയയിലൂടെ ഒരു കോടിയിലേറെ പേരാണ് കണ്ടത്. കണ്ടവർ പറയുന്നു- ‘ഭാഗ്യം, താലി കെട്ടുമ്പോൾ മാറിയില്ലല്ലോ’. ഇരട്ടസഹോദരന്മാരായ ഷൊർണൂർ പരുത്തിപ്ര പത്മ നിവാസിൽ കെ.പി. ശരത്ത് (28),

ഇരട്ടകളായ വധൂവരന്മാർ വിവാഹശേഷം യാത്ര പറയുന്നതിനിടെ പുതുമണവാളനു മണവാട്ടിയെ ചെറുതായൊന്നു മാറി. ആ ചിരിനിമിഷം ദിവസങ്ങൾക്കകം സോഷ്യല്‍ മീഡിയയിലൂടെ ഒരു കോടിയിലേറെ പേരാണ് കണ്ടത്. കണ്ടവർ പറയുന്നു- ‘ഭാഗ്യം, താലി കെട്ടുമ്പോൾ മാറിയില്ലല്ലോ’. 

ഇരട്ടസഹോദരന്മാരായ ഷൊർണൂർ പരുത്തിപ്ര പത്മ നിവാസിൽ കെ.പി. ശരത്ത് (28), കെ.പി. സുജിത്ത് (28) എന്നിവരുടെയും ഇരട്ട സഹോദരിമാരായ തിരുവനന്തപുരം ആറ്റിങ്ങൽ ഇന്ദിരയിൽ ഡോ. ശ്രീദേവി (27), ഡോ. ശ്രീലക്ഷ്മി (27) എന്നിവരു‌ടെയും വിവാഹം ജൂൺ 20ന് ഏറ്റുമാനൂർ ക്ഷേത്രത്തിലായിരുന്നു നടന്നത്. ഇരട്ടകളെന്നു പറഞ്ഞാൽ ഒറ്റനോട്ടത്തിൽ ഒരുപോലെ തന്നെ.

ADVERTISEMENT

ബന്ധുക്കളോടു യാത്ര പറഞ്ഞ ശേഷം ശരത്ത് ചേർത്തുപിടിക്കാൻ ചെന്നത് സഹോദരന്റെ ഭാര്യയെ. അക്കിടി പറ്റിയെന്നു മനസ്സിലായ ഉടൻ തന്റെ ഭാര്യ ശ്രീദേവിയുടെ അടുത്തെത്തി. യാത്ര പറയലിന്റെ വേദനയുള്ള നിമിഷമാണെങ്കിലും കൂട്ടച്ചിരി ഉയർന്നു. 

ഫൊട്ടോഗ്രഫർ ഭവിനേഷ് ഭരതനാണ് അവിചാരിതമായി ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ആയുർവേദ ഡോക്ടർമാരായ ശ്രീദേവിയും ശ്രീലക്ഷ്മിയും ചെന്നൈയിൽ പിജി ചെയ്തുകൊണ്ടിരിക്കുകയാണ്. ശരത്ത് മെഡിക്കൽ രംഗത്ത് ഗവേഷണം നടത്തുന്നു, സുജിത്ത് കെമിസ്ട്രിയിൽ ഗവേഷണം നടത്തുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT