വയറിന്റെ രൂപമാറ്റം ഒളിപ്പിക്കുന്ന വിധത്തിൽ അനീഷ തുണികൾ വച്ചുകെട്ടി: പ്രസവങ്ങൾ യുട്യൂബ് വിഡിയോ കണ്ടശേഷം Trichur Infanticide case
പ്രസവിച്ചയുടൻ കൊലപ്പെടുത്തി മാതാപിതാക്കൾ കുഴിച്ചുമൂടിയ 2 കുഞ്ഞുങ്ങളുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. കുഞ്ഞുങ്ങളുടെ അമ്മയായ വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലപ്പറമ്പിൽ അനീഷയുടെയും (23), സുഹൃത്ത് ആമ്പല്ലൂർ ചേനക്കാലയിൽ ബവിന്റെയും (25) വീടുകൾക്കു പിന്നിലെ പറമ്പിൽ കുഴിയെടുത്തു മണിക്കൂറുകൾ നീണ്ട
പ്രസവിച്ചയുടൻ കൊലപ്പെടുത്തി മാതാപിതാക്കൾ കുഴിച്ചുമൂടിയ 2 കുഞ്ഞുങ്ങളുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. കുഞ്ഞുങ്ങളുടെ അമ്മയായ വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലപ്പറമ്പിൽ അനീഷയുടെയും (23), സുഹൃത്ത് ആമ്പല്ലൂർ ചേനക്കാലയിൽ ബവിന്റെയും (25) വീടുകൾക്കു പിന്നിലെ പറമ്പിൽ കുഴിയെടുത്തു മണിക്കൂറുകൾ നീണ്ട
പ്രസവിച്ചയുടൻ കൊലപ്പെടുത്തി മാതാപിതാക്കൾ കുഴിച്ചുമൂടിയ 2 കുഞ്ഞുങ്ങളുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. കുഞ്ഞുങ്ങളുടെ അമ്മയായ വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലപ്പറമ്പിൽ അനീഷയുടെയും (23), സുഹൃത്ത് ആമ്പല്ലൂർ ചേനക്കാലയിൽ ബവിന്റെയും (25) വീടുകൾക്കു പിന്നിലെ പറമ്പിൽ കുഴിയെടുത്തു മണിക്കൂറുകൾ നീണ്ട
പ്രസവിച്ചയുടൻ കൊലപ്പെടുത്തി മാതാപിതാക്കൾ കുഴിച്ചുമൂടിയ 2 കുഞ്ഞുങ്ങളുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. കുഞ്ഞുങ്ങളുടെ അമ്മയായ വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലപ്പറമ്പിൽ അനീഷയുടെയും (23), സുഹൃത്ത് ആമ്പല്ലൂർ ചേനക്കാലയിൽ ബവിന്റെയും (25) വീടുകൾക്കു പിന്നിലെ പറമ്പിൽ കുഴിയെടുത്തു മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് അസ്ഥിയുടെ ശേഷിപ്പുകൾ കണ്ടത്. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടേതു തന്നെയാണ് അസ്ഥിയെന്നുറപ്പിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി പോസ്റ്റ്മോർട്ടത്തിനു തുല്യമായ പരിശോധനകൾ നടത്തി. അസ്ഥി സാംപിളുകളുടെ ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കൂ.
അനീഷയുടെ വീടിന്റെ പിന്നിൽനിന്നാണ് ആദ്യ കുഞ്ഞിന്റെ ശേഷിപ്പുകൾ കണ്ടെടുത്തത്. 2021 നവംബർ ആറിനാണു കുഞ്ഞു പിറന്നത്. പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങി ജീവനറ്റ നിലയിലായിരുന്നെന്ന് അനീഷ ആവർത്തിക്കുന്നുണ്ടെങ്കിലും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണു പൊലീസ്. പ്രസവിച്ചു മണിക്കൂറുകൾക്കകം കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലാക്കി വീടിന്റെ പിന്നിലെത്തിച്ചു മൺവെട്ടി കൊണ്ടു കുഴിയെടുത്താണു മൂടിയത്. ഇതിന് ഉപയോഗിച്ച മൺവെട്ടി അനീഷ തെളിവെടുപ്പിനിടെ കാണിച്ചുകൊടുത്തു.
വീട്ടിനുള്ളിൽ ശുചിമുറിയിൽ പ്രസവിച്ച സ്ഥലവും കാട്ടിക്കൊടുത്തു. രണ്ടാമത്തെ കുഞ്ഞ് കഴിഞ്ഞ ഓഗസ്റ്റ് 29നു ജനിച്ചു. കുഞ്ഞു കരഞ്ഞയുടൻ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. മൃതദേഹം ബാഗിലാക്കി സ്കൂട്ടറിൽ ബവിന്റെ വീട്ടിലെത്തിച്ചു നൽകി. വീടിനു പിന്നിലെ തോടിനോടു ചേർന്നാണു ബവിൻ മൃതദേഹം കുഴിച്ചുമൂടിയത്. ആദ്യവട്ട തിരച്ചിലിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെയാണു തിരച്ചിൽ ഫലംകണ്ടത്.
ഇരിങ്ങാലക്കുട ആർഡിഒ പി.ഷിബുവിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ഫൊറൻസിക് മെഡിസിൻ വകുപ്പുമേധാവി ഡോ.എ.കെ.ഉന്മേഷ്, ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാർ, പുതുക്കാട് എസ്എച്ച്ഒ എം.മഹേന്ദ്രസിംഹൻ എന്നിവരും സ്ഥലത്തെത്തി. അനീഷയും ബവിനും മാത്രമാണു കേസിലെ പ്രതികളെന്ന നിഗമനത്തിലാണു പൊലീസ്. മറ്റാരും പ്രസവവിവരം പോലും അറിയാത്ത വിധത്തിലായിരുന്നു ആസൂത്രണം. വൈദ്യപരിശോധനയ്ക്കുശേഷം പ്രതികളെ ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അനീഷയെ വിയ്യൂരിലേക്കും ബവിനെ ഇരിങ്ങാലക്കുട സബ് ജയിലിലേക്കുമാണു മാറ്റിയത്.
അനീഷ ബക്കറ്റുമായി പോകുന്നത് കണ്ടെന്ന് അയൽവാസി
വെള്ളിക്കുളങ്ങര ∙ ബവിനുമായുള്ള ബന്ധത്തിൽനിന്നു പിന്മാറാൻ അനീഷ പലവട്ടം ശ്രമിച്ചിരുന്നെങ്കിലും ബവിൻ ഭീഷണിപ്പെടുത്തി ബന്ധം തുടർന്നുകൊണ്ടുപോകുകയായിരുന്നെന്ന് അനീഷയുടെ അമ്മ സുമതി. ഒട്ടേറെത്തവണ ബവിൻ വീട്ടിലെത്തി ഭീഷണി മുഴക്കിയിട്ടുണ്ട്. അനീഷയ്ക്കു ബന്ധത്തിൽ താൽപര്യമില്ലായിരുന്നു. അതേസമയം, അനീഷ ബക്കറ്റുമായി വീടിന്റെ പിന്നിലേക്കു നടക്കുന്നതും കുഴിയെടുക്കാൻ ശ്രമിക്കുന്നതും കണ്ടെന്ന് അയൽവാസിയുടെ മൊഴിയുണ്ട്. ബക്കറ്റിനുള്ളിൽ മൃതദേഹമാണെന്നു വ്യക്തമായില്ല. അനീഷ ഗർഭിണിയാണോ എന്ന സംശയം പങ്കുവച്ചതിന്റെ പേരിൽ അപവാദ പ്രചാരണത്തിനു പൊലീസിൽ പരാതി നൽകിയതോടെ അയൽവാസി പിന്മാറുകയും ചെയ്തു.
പ്രസവങ്ങൾ യുട്യൂബ് വിഡിയോ കണ്ടശേഷം
യുട്യൂബ് വിഡിയോകൾ കണ്ടു തയാറെടുത്താണു രണ്ടുവട്ടവും വീട്ടിനുള്ളിൽ പ്രസവിച്ചതെന്ന് അനീഷ പൊലീസിനു മൊഴി നൽകി. ശുചിമുറിയിലായിരുന്നു പ്രസവം. പൊക്കിൾക്കൊടി വേർപ്പെടുത്തേണ്ടതെങ്ങനെയെന്നതടക്കം വിശദമായി പഠിച്ചിരുന്നു. ലാബ് ടെക്നീഷ്യൻ ആയതിനാൽ വൈദ്യശാസ്ത്ര മേഖലയിലുള്ള ധാരണയും തുണയായി. ഹോർമോൺ സംബന്ധ ആരോഗ്യപ്രശ്നമായ പിസിഒഡി (പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്) ഉള്ളതിനാൽ ശരീരഭാരം കുത്തനെ കൂടുന്നതു മറയാക്കിയാണു ഗർഭം മറച്ചുവച്ചത്.അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചും വയറിന്റെ രൂപമാറ്റം ഒളിപ്പിക്കുന്ന വിധത്തിൽ തുണികൾ വച്ചുകെട്ടിയും ഗർഭിണിയാണെന്ന വിവരം ഒളിച്ചുപിടിച്ചെന്നും അനീഷ സമ്മതിച്ചു.
ശനി അർധരാത്രി 12.30നു കുഞ്ഞുങ്ങളുടെ അസ്ഥിയുമായി പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തി ബവിൻ കുറ്റമേറ്റു പറഞ്ഞതോടെയാണു ദാരുണ കൊലപാതകം പുറത്തായത്. രണ്ടു കുഞ്ഞുങ്ങളെയും ശ്വാസംമുട്ടിച്ചു കൊന്നത് അനീഷയാണെന്നു കണ്ടെത്തിയതോടെ ഇരുവരെയും അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ അനീഷയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ ആദ്യം പൊലീസ് ജീപ്പിൽനിന്നു പുറത്തിറക്കിയിരുന്നില്ല. പൊലീസിന്റെ ആദ്യവട്ട പരിശോധനയ്ക്കു ശേഷമാണു തെളിവെടുപ്പിനിറക്കിയത്. കൊലപാതകങ്ങൾ നടത്തിയ വിധവും മറവുചെയ്ത വിധവും അനീഷ വ്യക്തമായി കാട്ടിക്കൊടുത്തു.