ഉറ്റവരുടെയും പ്രിയപ്പെട്ടവന്റേയും സ്നേഹ വായ്പുകൾക്കു നടുവിൽ തന്റെ കുഞ്ഞ് കൺമണിയെ ഈ ലോകത്തേക്ക് വരവേറ്റ ദിയ കൃഷ്ണയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. എല്ലാം ഒറ്റയ്ക്കു ക്ഷമിച്ചും സഹിച്ചും പ്രസവം എന്ന പ്രക്രിയയിലൂടെ കടന്നു പോകുന്ന സ്ത്രീകളുടെ ഇടയിൽ കരുതലും സ്നേഹസ്പർശവും അനുഭവിക്കാൻ ഭാഗ്യം ചെയ്ത

ഉറ്റവരുടെയും പ്രിയപ്പെട്ടവന്റേയും സ്നേഹ വായ്പുകൾക്കു നടുവിൽ തന്റെ കുഞ്ഞ് കൺമണിയെ ഈ ലോകത്തേക്ക് വരവേറ്റ ദിയ കൃഷ്ണയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. എല്ലാം ഒറ്റയ്ക്കു ക്ഷമിച്ചും സഹിച്ചും പ്രസവം എന്ന പ്രക്രിയയിലൂടെ കടന്നു പോകുന്ന സ്ത്രീകളുടെ ഇടയിൽ കരുതലും സ്നേഹസ്പർശവും അനുഭവിക്കാൻ ഭാഗ്യം ചെയ്ത

ഉറ്റവരുടെയും പ്രിയപ്പെട്ടവന്റേയും സ്നേഹ വായ്പുകൾക്കു നടുവിൽ തന്റെ കുഞ്ഞ് കൺമണിയെ ഈ ലോകത്തേക്ക് വരവേറ്റ ദിയ കൃഷ്ണയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. എല്ലാം ഒറ്റയ്ക്കു ക്ഷമിച്ചും സഹിച്ചും പ്രസവം എന്ന പ്രക്രിയയിലൂടെ കടന്നു പോകുന്ന സ്ത്രീകളുടെ ഇടയിൽ കരുതലും സ്നേഹസ്പർശവും അനുഭവിക്കാൻ ഭാഗ്യം ചെയ്ത

ഉറ്റവരുടെയും പ്രിയപ്പെട്ടവന്റേയും സ്നേഹ വായ്പുകൾക്കു നടുവിൽ തന്റെ കുഞ്ഞ് കൺമണിയെ ഈ ലോകത്തേക്ക് വരവേറ്റ ദിയ കൃഷ്ണയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. എല്ലാം ഒറ്റയ്ക്കു ക്ഷമിച്ചും സഹിച്ചും പ്രസവം എന്ന പ്രക്രിയയിലൂടെ കടന്നു പോകുന്ന സ്ത്രീകളുടെ ഇടയിൽ കരുതലും സ്നേഹസ്പർശവും അനുഭവിക്കാൻ ഭാഗ്യം ചെയ്ത പെണ്ണെന്നാണ് ദിയയെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ തന്റെ എപ്പിഡ്യൂറൽ പ്രസവാനുഭവത്തെ കുറിച്ച് വികാരനിർഭരമായി കുറിക്കുകാണ് തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി ഉണ്ണിമായ നാലപ്പാടം.

പ്രസവ സംബന്ധമായി പ്രചരിക്കുന്ന ചില അന്ധവിശ്വാസങ്ങളും അബദ്ധ ധാരണകളും കൂടി തുറന്നു കാട്ടിയാണ് ഉണ്ണിമായയുടെ കുറിപ്പ്. വേദനിക്കാതെ പ്രസവിക്കണമെന്ന ആഗ്രഹം എന്തോ മഹാ അപരാധം പോലെ കാണുന്നവരോട് നൊന്തു പെറ്റാലെ അമ്മയാകൂ എന്നില്ല എന്ന മറുപടിയും ഉണ്ണിമായ നൽകുന്നുണ്ട്.

ADVERTISEMENT

എന്താണ് എപ്പിഡ്യൂറൽ കുത്തിവയ്പുകൾ? (ചുരുക്ക വിവരണം)

എപ്പിഡ്യൂറൽ കുത്തിവയ്പ്പുകൾ (വേദനസംഹാരി) സാധാരണയായി പ്രസവസമയത്ത് വേദനക്ക് ആശ്വാസം നൽകാനാണ് ഉപയോഗിക്കുന്നത് ഉപയോഗിക്കുന്നു. സാധാരണയായി ഒരു ലോക്കൽ അനസ്തെറ്റിക് എപ്പിഡ്യൂറൽ കുത്തിവയ്പ്പും ഒപിയോയിഡുകളും ഉൾപ്പെടുന്നതിനെ സാധാരണയായി "എപ്പിഡ്യൂറൽ" എന്ന് വിളിക്കുന്നു. ഒരു എപ്പിഡ്യൂറൽ നൽകിയ ശേഷം ഒരു സ്ത്രീക്ക് വേദന അനുഭവപ്പെടില്ല. പ്രസവ വേദന ഒഴിവാക്കുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗമായി കണക്കാക്കുന്നു.

ADVERTISEMENT

ഉണ്ണിമായ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:

കണ്ടതിൽ വച്ച് ഏറ്റവും സന്തോഷം തോന്നിയ ഒരു വീഡിയോ ആയിരുന്നു ദിയ പങ്കുവച്ചത്. വേദനയും ടെൻഷനും നിറഞ്ഞു നിൽക്കുന്ന സമയത്ത് ചുറ്റിനും വേണ്ടപ്പെട്ടവർ. പുതിയ അതിഥിയെ കൈയ്യടിച്ച് സ്വീകരിച്ചവർ.

ADVERTISEMENT

ഞാൻ Epidural എടുത്ത് പ്രസവിച്ച ആളാണ്. എന്റെ ഏറ്റവും വലിയ കൺസേൺ എപിഡ്യൂറൽ ഉള്ള ആശുപത്രിയിൽ മാത്രമേ പ്രസവിക്കു എന്നായിരുന്നു .. ആദ്യത്തെ കുറച്ച് മാസം കണ്ണൂർ ഗവ: ആശുപത്രിയിലെ ആഷിഷ് ഡോക്ടറെ ആണ് കണ്ടത്. ഒരു തവണ അവിടെ ഒബ്സർവേഷനിൽ കിടക്കേണ്ട ആവശ്യവും ഉണ്ടായിരുന്നു. നല്ല പരിഗണനയും ചികിത്സയും തന്നെയാണ് അവിടുന്ന് ലഭിച്ചത്. Epidural എന്ന എന്റെ ആവശ്യമുള്ളത് കൊണ്ട് മാത്രം പിന്നെ പ്രൈവറ്റിലേക്ക് മാറി. പത്തായിരം രൂപയ്ക്ക് മുകളിലാവും എപിഡ്യൂൽ എടുക്കാൻ . സ്വന്തമായി അധ്വാനിക്കുന്ന സ്ത്രീകൾക്ക് ഇതൊന്നും ഒരു വിഷയമേ ആയിരിക്കില്ല ,ആരുടേയും അനുമതിയും വേണ്ട. എന്തായാലും എനിക്ക് പ്രസവമെന്നത് ഓർക്കുമ്പോൾ ടെൻഷനുള്ള കാര്യമാവാത്തത് എപിഡ്യൂറൽ എന്ന തീരുമാനം കൊണ്ടാണ്. ( പ്രസവശേഷം കുറച്ച് പ്രശ്നങ്ങൾ വന്നിരുന്നു ,അതും Epidural തമ്മിൽ യാതൊരു ബന്ധവുമില്ല. നടുവേദന വരും എന്നൊക്കെ പലരും പലയിടത്തും പറഞ്ഞ് കേട്ടു. സ്വന്തം ശരീരത്തിനു വേണ്ടി work out ഒക്കെ ചെയ്യണം ,അല്ലേൽ പ്രായം കൂടുന്നതിനനുസരിച്ച് നടുവേദന ഒക്കെ ഉണ്ടാകും. അത് പ്രസവിച്ചാലും ഇല്ലേലും വരും ) ആകെ നേരിട്ട പ്രശ്നം Epidural നെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത സ്റ്റാഫുകളും ,ചില നഴ്സുമാരുമായിരുന്നു'. വേദനിക്കാതെ പ്രസവിക്കണമെന്ന ആഗ്രഹം എന്തോ മഹാ അപരാധം പോലെ കണ്ട ചിലർ. നൊന്തു പെറ്റാലെ അമ്മയാകൂ എന്നില്ല.

അമ്മയാവാൻ ഇതൊക്കെ വേണോ എന്ന് ഇരുത്തി ചിന്തിച്ചാൽ ഉത്തരം കിട്ടും. എത്രയോ സ്ത്രീകൾ കുഞ്ഞുങ്ങളെ ദത്തെടുത്തും ,വാടക ഗർഭധാരണത്തിലൂടെയും , IVF ട്രീറ്റ്മെറ്റുകളിലൂടെയും ഒക്കെ കുഞ്ഞിനെ സംരക്ഷിച്ച് പോകുന്നു. അവരൊക്കെയും അമ്മമാർ തന്നെയാണ്. എപിഡ്യൂൽനെ കുറിച്ച് പറയുമ്പോൾ സിസേറിയൻ പോലും പലരും ഇതുവരെയും അംഗീകരിച്ചിട്ടില്ല എന്നതാണ് സത്യം.

കാത്തിരിപ്പിന്റെ ഈ കാലയളവിൽ മറന്നുകൂടാത്ത കുറച്ചു പേരുണ്ട്. അമ്മ കൂടെയില്ലാത്ത വിഷമം അറിയിക്കാതെ പൊന്നുപോലെ നോക്കിയ ഭർത്താവും ,എന്റെ മാമനും അമ്മായിയും ആണ്  എന്റെ ഗർഭകാലത്തെ താരം . അല്ലേലും പ്രസവകാലത്ത്  നമ്മോട് മറ്റുള്ളവർ എങ്ങനെ പെരുമാറി എന്ന് ഒരു സ്ത്രീയും മറക്കില്ലല്ലോ .

 ചില പ്രസവചിന്തകൾ കൂടി ഇതോടൊപ്പം പങ്കുവയ്ക്കുന്നു... ഒരു സ്ത്രീ ഏറ്റവും കൂടുതൽ അന്ധവിശ്വാസങ്ങളിലൂടെയും അടിച്ചേൽപ്പിക്കലുകളിലൂടെയും മാനസീക സംഘർഷങ്ങളിലൂടെയും കടന്ന് പോകുന്ന കാലഘട്ടമാണ് ഗർഭകാലവും പ്രസവകാലവും.. ഞാൻ കേട്ടിട്ടുള്ളതും എന്റെ നാട്ടിലും ഉള്ള തീർത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളും ശീലങ്ങളും ചുവടെ ചേർക്കുന്നു. നിങ്ങളുടെ നാട്ടിലുള്ളവ കമന്റായി ചേർക്കാം.

ഗർഭകാലം

.........................

1)സന്ധ്യ കഴിഞ്ഞാൽ പുറത്ത് ഇറങ്ങരുത്.

2) കറുത്ത വസ്ത്രം ധരിക്കരുത് (ഒരു പക്ഷെ ചൂട് കൂടുതൽ ആയത് കൊണ്ടാവാം .അശുഭ ലക്ഷണം എന്നാണ് പൊതുവെ പറയാറ്).

പ്രസവശേഷം - ഇനിയാണ് ലിസ്റ്റ് നീളുന്നത് .

1) തിളച്ച വെള്ളത്തിലുള്ള കുളി

2 ) പ്രസവ സുശ്രൂഷ ലേഹ്യങ്ങൾ ( ഇതിൻ്റെ ആവശ്യമില്ലെന്നും അനാവശ്യ കൊഴുപ്പ് ശരീരത്തിൽ അടിയാനും ഇടയാകുന്നു)

3) മുറിയിൽ നിന്നും 28 ദിവസം വരെ പുറത്ത് ഇറങ്ങരുത്.

4) മറ്റുള്ളവരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കരുത് .

5) കമ്മൽ ഇടരുത്

6) മുടി ചീകരുത് .

7) ഭർത്താവിൻ്റെ വീട്ടിൽ പോകാതെ മറ്റെവിടെയും പോകരുത്.

?കുരുമുളക് ചേർത്ത ഭക്ഷണം പ്രസവം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ കഴിക്കുക (ഇങ്ങനെ ചെയ്യരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു.)

9 ) ഒരു കിണ്ണം ചോറുണ്ണുക

കുഞ്ഞിൻ്റെ കാര്യത്തിൽ

1 ) ചൂട് വെള്ളത്തിൽ കുളിപ്പിക്കുക

2) കുളി കഴിഞ്ഞ് പൗഡറിൽ കുളിപ്പിക്കുക.

3 ) നെഞ്ച് പിഴിയുക

4 )കഴുത്തും ,മൂക്കും ,തലയുമൊക്കെ പിടിച്ച് വലിക്കുക.

5) ഗ്രേപ്പ് വാട്ടർ നൽകുക.

6) കണ്ണിൽ കരി എഴുതുക.

ഇനി ഡോക്ടർമാർ പറയുന്ന കാര്യങ്ങൾ .

1) തിളച്ച വെള്ളത്തിൽ കുളിക്കേണ്ട കാര്യമില്ല .

2) കുഞ്ഞിന് പൗഡറും കൺമഷിയും വേണ്ട

3) ഡെലിവറി കഴിഞ്ഞ് പിറ്റേന്ന് മുതൽ Pelvic exercises ചെയ്ത് തുടങ്ങാം

4) കുഞ്ഞിന് ഒരു വയസ് വരെ ഉപ്പ് ,മൃഗങ്ങളുടെ പാൽ ,പഞ്ചസാര എന്നിവ വേണ്ട.

5) അമ്മയുടെ മാനസികാരോഗ്യം ,ഉറക്കം എന്നിവ പ്രധാനം.

നമ്മുടെ നാട്ടിൽ പൊതുവെ എന്തൊക്കെ അന്ധവിശ്വാസങ്ങൾ അടിച്ചേൽപിച്ചാലും ഡോക്ടർമാർ പറഞ്ഞ ഈ കാര്യങ്ങൾ പാലിക്കാൻ പ്രസവിച്ച പെണ്ണിനെ വീട്ടുകാർ സമ്മതിക്കില്ല. ഈ പോയിന്റുകൾ പറയുമ്പോൾ മാത്രം നിങ്ങൾക്ക് മുതിർന്നവരിൽ നിന്നും ഈ വരികൾ കേൾക്കാം " ഓ ഞങ്ങളൊക്കെ ഇതൊക്കെ കൊടുത്തും തിളച്ച വെള്ളത്തിൽ കുളിച്ചുമൊക്കെയാണ് മക്കളെ വളർത്തിയെ ,എന്നിട്ടെന്തേലും കുഴപ്പം ഉണ്ടായോ ??? വിവരമില്ലാത്ത ഡോക്ടർമാർ ഇങ്ങനെ പലതും പറയും അതൊന്നും കേൾക്കണ്ട ,തൽക്കാലം ഞങ്ങൾ പറഞ്ഞത് കേട്ടാ മതി "...

പ്രസവം കഴിഞ്ഞ ഒരു പെണ്ണ് ആഗ്രഹിക്കുന്ന കാര്യങ്ങൾ

1) ഭർത്താവിന്റെ സാന്നിധ്യം

2) ആവശ്യത്തിന് ഉറക്കം

3) മിതമായ നല്ല ഭക്ഷണം .

4 )കുറച്ച് സമയമെങ്കിലും സ്വസ്ഥമായി വിടുക .

5 ) കുഞ്ഞിൻ്റെ അടുത്ത് നിന്ന് കുറച്ച് നേരം മാറി നിന്നാലും കുഞ്ഞിനോടുള്ള സ്നേഹം കുറഞ്ഞ് പോകില്ലെന്ന് മറ്റുള്ളവർ മനസിലാക്കുക.

6) മുലപ്പാൽ ഇല്ലാത്തത് വലിയൊരപരാധമല്ല .

7) കുറച്ച് കാറ്റും വെളിച്ചവും മനസ്സമാധാനവും

അനാവശ്യമായ് അവരുടെ കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടാതിരിക്കുക.'

9) സിസേറിയനും വേദന രഹിത പ്രസവവും കുറ്റമല്ല

10) ഗർഭധാരണം ഒരു രോഗമല്ല ഒരവസ്ഥയാണ് അതിന് കൂടുതൽ ഡെക്കറേഷനും കെയറിങ്ങും നൽകി ചളമാക്കി കൊളമാക്കാതെ പോസ്റ്റ് പാർട്ടം ഡിപ്രഷനിലൂടെ

കടത്തി വിട്ട് ആത്മഹത്യ ചെയ്യിപ്പിക്കരുത്.

പൊതുവായി പറയുന്നത്

1) പ്രസവിച്ചില്ലേൽ സ്ത്രി ജന്മം പൂർണ്ണമാവില്ല എന്ന ധാരണ തെറ്റാണ് .

2) കുഞ്ഞുങ്ങൾ ഇല്ലാത്തവർ ഒരു കുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്നത് സമൂഹം പ്രോത്സാഹിപ്പിക്കേണ്ട കാര്യമാണ്

3) സെലിബ്രിറ്റികളാണേലും അയൽക്കാരാണേലും അന്യൻ്റെ സ്വകാര്യത ചിന്തിച്ച് സ്വന്തം ഉറക്കം കളയാതിരിക്കുക.

ഇത്രയും പറഞ്ഞ് കൊണ്ട് ഞാൻ നിർത്തട്ടെ .എന്ന് വേദനരഹിത പ്രസവം എടുത്തത് കൊണ്ട് ലേബർ റൂമിലെ സ്റ്റാഫിന്റെ അടുത്ത് നിന്നും "വേദനിക്കാണ്ട് പ്രസവിച്ചാൽ അമ്മയാവില്ലെന്ന " ഭൂലോക പ്രസ്താവനയും കേട്ട് ,എന്നിട്ടിപ്പൊ എന്താ വേദനിച്ച് അലറി വിളിക്കാണ്ടും ഞാൻ അമ്മയായല്ലോ എന്ന് മറുപടിയും പറഞ്ഞ് ലേബർ റൂമിൽ നിന്നും ഇറങ്ങിയ യുവതി .ഒപ്പ് .

ADVERTISEMENT