‘ഊണിന് ഒഴിച്ചു കൂട്ടാൻ മോരും സാമ്പാറുമില്ലെങ്കിലും ചമ്മന്തിയുണ്ടെങ്കിൽ ചോറുപാത്രം വേഗത്തിൽ കാലിയാകും. ഇന്നത്തെ തേങ്ങയുടെ വില വച്ച് അടുത്തകാലത്തൊന്നും ചമ്മന്തി അരയ്ക്കാൻ കഴിയുമെന്നു തോന്നുന്നില്ല. രണ്ടരക്കിലോ വെളിച്ചെണ്ണയാണ് ഒരുമാസം വീട്ടിൽ ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം അരക്കിലോ വെളിച്ചെണ്ണ

 ‘ഊണിന് ഒഴിച്ചു കൂട്ടാൻ മോരും സാമ്പാറുമില്ലെങ്കിലും ചമ്മന്തിയുണ്ടെങ്കിൽ ചോറുപാത്രം വേഗത്തിൽ കാലിയാകും. ഇന്നത്തെ തേങ്ങയുടെ വില വച്ച് അടുത്തകാലത്തൊന്നും ചമ്മന്തി അരയ്ക്കാൻ കഴിയുമെന്നു തോന്നുന്നില്ല. രണ്ടരക്കിലോ വെളിച്ചെണ്ണയാണ് ഒരുമാസം വീട്ടിൽ ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം അരക്കിലോ വെളിച്ചെണ്ണ വാങ്ങിയപ്പോൾ 190 രൂപ ! മുൻപ് 450 രൂപയുണ്ടെങ്കിൽ 3 കൂട്ടം സാധനങ്ങൾ പലചരക്കുകടയിൽ നിന്നു വാങ്ങുമായിരുന്നു. എന്നാൽ ഇപ്പോൾ 450 രൂപ കൊണ്ട് ഒരു കിലോ വെളിച്ചെണ്ണ മാത്രമേ വാങ്ങാൻ കഴിയൂ...’ മങ്ങാട് കല്ലുപുരയിൽ വീട്ടിലെ അടുക്കളയിൽ വീട്ടമ്മ ജോയ്സ് ജോൺസൺ വേവലാതി പൂണ്ടപ്പോൾ കുടുംബബജറ്റും വല്ലാതെ കലമ്പി.

ഒരു കിലോഗ്രാം വെളിച്ചെണ്ണയ്ക്ക് വില സൂപ്പർ മാർക്കറ്റുകളിൽ 400 രൂപയും കടന്നു. തേങ്ങയ്ക്കാകട്ടെ കിലോഗ്രാമിന് 90 രൂപ വരെയായി. വെളിച്ചെണ്ണ– തേങ്ങ വില അടുക്കളയുടെ താളം തെറ്റിക്കുമ്പോൾ ഇതിന് എന്ന് അവസാനമെന്ന ചോദ്യമാണു വീട്ടമ്മമാരുടേത്. ‘കുതിച്ചുയരുന്ന വെളിച്ചെണ്ണ വില കാരണം കുടുംബ ബജറ്റ് താളം തെറ്റിയ നിലയിലാണ്. ഈ സ്ഥിതി തുടർന്നാൽ ‘കോക്കനട്ട് ഓയിൽ ഫ്രീ’ മെനു ഓണത്തിന് തയാറാക്കേണ്ടിവരും’– ജോയ്സ് ജോൺസൺ പറയുന്നതിന് എല്ലാ വീട്ടമ്മമാരുടെയും സ്വരമാണ്.

ADVERTISEMENT

തലയിൽ തേയ്ക്കുന്നതിനു മുതൽ മീൻ വറുക്കുന്നതിനും കറിയിൽ ചേർക്കുന്നതിനും പപ്പടം പൊള്ളിക്കുന്നതിനും വരെ വെളിച്ചെണ്ണയില്ലാതെ നടക്കില്ല. പശുവിനെ കറക്കാൻ പോലും വെളിച്ചെണ്ണ വേണ്ടി വരാറുണ്ട്. എണ്ണയിലിട്ടു മീൻ വറുക്കുന്നതിനു പകരം വാഴയിലയിൽ വച്ചു പൊള്ളിക്കുന്നത് ഉൾപ്പെടെയുള്ള അടവുകൾ പയറ്റുകയാണു ഈ ‘വെളിച്ചെണ്ണക്കാലത്ത്’ വീട്ടമ്മമാർ. തോരനും മെഴുക്കുപുരട്ടിയുമെല്ലാം തന്നെ ആവിയിൽ തയാറാക്കിയെടുത്താലോയെന്നു പോലും ആലോചിക്കേണ്ടി വരുന്ന സ്ഥിതി.

കുടിൽ തൊട്ടു കൊട്ടാരം വരെ ഉപയോഗിക്കുന്ന ഉപ്പിനൊപ്പം പ്രാധാന്യമുള്ള ഇനമാണ് വെളിച്ചെണ്ണയും. കറിയിൽ താളിക്കാൻ മുതൽ മുടിയിൽ പുരട്ടാൻ വരെ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ് തിളച്ചുപൊങ്ങുന്ന വില. വെളിച്ചെണ്ണയുടെ പ്രതാപകാലമായതിനാൽ ബജറ്റ് ഫ്രണ്ട്‌ലിയായ പാമോയിലിനും സൺഫ്ലവർ ഓയിലിനും ആവശ്യക്കാരേറയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT