‘ആരെങ്കിലുമൊക്കെ മരിച്ചാലേ ബെഡ് ഉണ്ടാകുകയുള്ളൂ’: അവളെ രക്ഷിക്കാൻ നാടൊന്നിച്ചു, പക്ഷേ... Aswatha... Victim of Medical negligence
ന്യുമോണിയ ബാധിച്ച ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയുടെ മരണത്തിനിടയാക്കിയത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നു വീട്ടുകാരും നാട്ടുകാരും. കൊണ്ടോട്ടി പുളിക്കൽ പാണ്ടിയാട്ടുപുറം മക്കക്കാട് സുരേഷിന്റെയും നിഷാലയുടെയും മകൾ അശ്വത (16) ആണു ബുധനാഴ്ച രാത്രി മരിച്ചത്. നിലവിൽ വെന്റിലേറ്റർ

ന്യുമോണിയ ബാധിച്ച ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയുടെ മരണത്തിനിടയാക്കിയത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നു വീട്ടുകാരും നാട്ടുകാരും. കൊണ്ടോട്ടി പുളിക്കൽ പാണ്ടിയാട്ടുപുറം മക്കക്കാട് സുരേഷിന്റെയും നിഷാലയുടെയും മകൾ അശ്വത (16) ആണു ബുധനാഴ്ച രാത്രി മരിച്ചത്. നിലവിൽ വെന്റിലേറ്റർ സൗകര്യം അനുവദിക്കാൻ സാധ്യമല്ലെന്നും ഇനി ആരെങ്കിലുമൊക്കെ മരിച്ചാലേ തീവ്രപരിചരണ വിഭാഗത്തിൽ ബെഡ് ഉണ്ടാകൂവെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. മകൾ ചികിത്സയിൽ തുടരുമ്പോൾ പ്രയാസം കാണിച്ച് അമ്മ നിഷാല 15ന് ആരോഗ്യമന്ത്രി വീണാ ജോർജിനു കത്തയച്ചിരുന്നു.
കത്തിൽ പറയുന്നത് ഇങ്ങനെ: ‘16 വയസ്സുള്ള മകൾക്ക് മാനസിക ആരോഗ്യ പ്രശ്നങ്ങളുണ്ട്. ന്യുമോണിയ ബാധിച്ച് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. അവിടെനിന്നു ഡോക്ടർമാരുടെ നിർദേശാനുസരണം 13നു രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ വരെ കാഷ്വൽറ്റിയിൽ നിർത്തിയതിനു ശേഷം വാർഡിലേക്കു മാറ്റി. ഓക്സിജന്റെ അളവു കുറഞ്ഞു ഗുരുതരാവസ്ഥയിലായിട്ടും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ല. തീവ്രപരിചരണ പരിചരണ വിഭാഗത്തിൽ ബെഡ് ഇല്ലെന്നു പറഞ്ഞു ഞങ്ങളോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. അവിടത്തെ ചെലവ് താങ്ങാനാകുന്നുമില്ല’.
തുടർന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചെലവ് താങ്ങാനാകാതെ ബുധനാഴ്ച രാത്രി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വൈകാതെ മരിച്ചു. ചെറുകാവ് പഞ്ചായത്തിന്റെ ബഡ്സ് സ്കൂൾ വിദ്യാർഥിനിയാണ് അശ്വത. ഇന്നലെ ഉച്ചയ്ക്ക് സംസ്കരിച്ചു. അശ്വതയുടെ സഹോദരങ്ങൾ: അശ്വനി, ആതിഷ്.
നാടൊന്നിച്ചു, ആ ജീവൻ രക്ഷിക്കാൻ പക്ഷേ..
കൊണ്ടോട്ടി ∙ കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്ന ഓട്ടോറിക്ഷ, ചികിത്സയ്ക്കായി വിറ്റു. നാട്ടുകാർ പിരിവെടുത്തു. എന്നിട്ടും അശ്വതയെ രക്ഷിക്കാനാകാത്ത സങ്കടത്തിലാണു നാട്ടുകാരും വീട്ടുകാരും. ജന്മനാ നടക്കാനും സംസാരിക്കാനും കഴിയാത്ത മകളെയും കൊണ്ടുള്ള യാത്രകൾ കൂടി കണക്കിലെടുത്താണു സുരേഷ് ഓട്ടോറിക്ഷ വാങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശനം ലഭിക്കാതെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റേണ്ടിവന്നപ്പോൾ മണിക്കൂറുകൾ കൊണ്ടു വേണ്ടിവന്നത് ഒരു ലക്ഷം രൂപയിലേറെയാണ്. വിവരമറിഞ്ഞ നാട്ടുകാർ പിരിവെടുത്തു. ബില്ലടച്ച് അശ്വതയെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല.