യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ. ആലത്തൂർ തോണിപ്പാടം കല്ലിങ്കൽ വീട്ടിൽ പ്രദീപിന്റെ ഭാര്യ നേഖയാണു (24) മരിച്ചത്. കുടുംബത്തിന്റെ പരാതിയിലാണു സ്ത്രീധനപീഡനവും ആത്മഹത്യാ പ്രേരണയും ചുമത്തി പ്രദീപിന്റെ അറസ്റ്റ്. സ്വർണത്തിന്റെയും പണത്തിന്റെയും പേരിൽ പ്രദീപ് തുടർച്ചയായി നേഖയോടു

യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ. ആലത്തൂർ തോണിപ്പാടം കല്ലിങ്കൽ വീട്ടിൽ പ്രദീപിന്റെ ഭാര്യ നേഖയാണു (24) മരിച്ചത്. കുടുംബത്തിന്റെ പരാതിയിലാണു സ്ത്രീധനപീഡനവും ആത്മഹത്യാ പ്രേരണയും ചുമത്തി പ്രദീപിന്റെ അറസ്റ്റ്. സ്വർണത്തിന്റെയും പണത്തിന്റെയും പേരിൽ പ്രദീപ് തുടർച്ചയായി നേഖയോടു

യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ. ആലത്തൂർ തോണിപ്പാടം കല്ലിങ്കൽ വീട്ടിൽ പ്രദീപിന്റെ ഭാര്യ നേഖയാണു (24) മരിച്ചത്. കുടുംബത്തിന്റെ പരാതിയിലാണു സ്ത്രീധനപീഡനവും ആത്മഹത്യാ പ്രേരണയും ചുമത്തി പ്രദീപിന്റെ അറസ്റ്റ്. സ്വർണത്തിന്റെയും പണത്തിന്റെയും പേരിൽ പ്രദീപ് തുടർച്ചയായി നേഖയോടു

യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ. ആലത്തൂർ തോണിപ്പാടം കല്ലിങ്കൽ വീട്ടിൽ പ്രദീപിന്റെ ഭാര്യ നേഖയാണു (24) മരിച്ചത്. കുടുംബത്തിന്റെ പരാതിയിലാണു സ്ത്രീധനപീഡനവും ആത്മഹത്യാ പ്രേരണയും ചുമത്തി പ്രദീപിന്റെ അറസ്റ്റ്. സ്വർണത്തിന്റെയും പണത്തിന്റെയും പേരിൽ പ്രദീപ് തുടർച്ചയായി നേഖയോടു കലഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

നേഖ ബുധനാഴ്ച രാത്രി പത്തരയോടെ പ്രദീപിനും മൂന്നര വയസ്സുള്ള മകൾ അലൈനയ്ക്കുമൊപ്പം ഉറങ്ങാൻ കിടന്നതാണ്. പന്ത്രണ്ടരയോടെ കുഞ്ഞിന്റെ കരച്ചിൽ കേട്ടു പ്രദീപ് ഉണർന്നപ്പോൾ നേഖ കുഞ്ഞിന്റെ തൊട്ടിലിനു സമീപത്തു നിലത്തു കിടക്കുന്നതാണു കണ്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. തൊട്ടിലിന്റെ കയറിൽ തൂങ്ങിമരിച്ചതാണെന്നു പൊലീസ് പറഞ്ഞു. കയർ കുരുക്കുകളോടെ അടുത്തു കണ്ടെത്തി. തൊട്ടിൽ കെട്ടാനുള്ള കൊളുത്തിൽ തൂങ്ങുന്നതിനിടെ പൊട്ടി നിലത്തുവീണതാണെന്നു പൊലീസ് പറഞ്ഞു. തൂങ്ങി മരണമാണെന്നു പോസ്റ്റ്മോർട്ടത്തിലും സ്ഥിരീകരിച്ചിട്ടുണ്ട്. ദേഹത്തു മർദനത്തിന്റെ പാടുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല.

ADVERTISEMENT

ബുധനാഴ്ച രാത്രി 10നു നേഖ വീട്ടിൽ വിളിച്ച് തന്നെ എത്രയും പെട്ടെന്നു ഭർത്താവിന്റെ വീട്ടിൽ നിന്നു കൊണ്ടുപോകണമെന്നും അവിടെ നിൽക്കാൻ കഴിയുന്ന സാഹചര്യമല്ലെന്നും അമ്മയോടു പറഞ്ഞതായി വിവരമുണ്ട്. രാവിലെ എത്താമെന്ന് അമ്മ സമാധാനിപ്പിച്ചു. നേഖ ഭർത്താവിന്റെ വീട്ടിൽ നിരന്തരം പീഡനമനുഭവിച്ചിരുന്നതായി അമ്മാവൻ ജയപ്രകാശ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. തുടർന്നാണു പ്രദീപിനെ കസ്റ്റഡിയിലെടുത്തതെന്നു ഡിവൈഎസ്പി എൻ.മുരളീധരൻ പറഞ്ഞു.

മൃതദേഹം ആലത്തൂർ തഹസിൽദാർ കെ.ശരവണൻ ഇൻക്വസ്റ്റ് നടത്തി, തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കണ്ണമ്പ്ര കാരപ്പൊറ്റയിലെ നേഖയുടെ വീട്ടിൽ എത്തിച്ച ശേഷം ഐവർമഠത്തിൽ സംസ്കരിച്ചു. കണ്ണമ്പ്ര കാരപ്പൊറ്റ കുന്നംപുള്ളി വീട്ടിൽ വിമുക്തഭടൻ സുബ്രഹ്മണ്യന്റെയും ജയന്തിയുടെയും ഇളയ മകളാണു നേഖ. സഹോദരിമാർ: രേഖ, മേഘ.

ADVERTISEMENT

സങ്കടം പറഞ്ഞ് അവൾ കരഞ്ഞു, ആശ്വാസവാക്കുകൾ പാഴായി
ആലത്തൂർ ∙ രാത്രി തന്നെ വിളിച്ചു സങ്കടം പറഞ്ഞ മകളെ സമാധാനിപ്പിച്ചു ഫോൺ വയ്ക്കുമ്പോൾ ആ അമ്മ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല മകളുടെ ശബ്ദം ഇനിയൊരിക്കലും കേൾക്കില്ലെന്ന്. കൂട്ടിക്കൊണ്ടു പോരാൻ തയാറെടുത്തിരുന്ന മാതാപിതാക്കൾക്കു മകളുടെ ചേതനയറ്റ ശരീരമാണു വീട്ടിൽ കൊണ്ടുവരാനായത്. ഇന്നലെ പുലർച്ചെ മരുമകൻ പ്രദീപ് തന്നെയാണു വിളിച്ച് മകൾ എന്നന്നേക്കുമായി വിട്ടുപോയ വിവരം അറിയിച്ചത്. സംഭവം ഉൾക്കൊള്ളാൻ ആ അമ്മയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നേഖ രാത്രി അമ്മ ജയന്തിയെ ഫോണിൽ വിളിച്ച് തനിക്ക് ഇവിടെ കഴിയാൻ പറ്റില്ലെന്നു പറഞ്ഞ് കരഞ്ഞിരുന്നു.

അച്ഛനു പനിയായതിനാൽ രാവിലെ എത്താമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചാണു മകളെ ഉറങ്ങാനയച്ചത്. മുൻപും പലതവണ വീട്ടിലെ പീഡനങ്ങളെക്കുറിച്ചു നേഖ പരാതി പറഞ്ഞിരുന്നു. അപ്പോഴെല്ലാം ബന്ധുക്കൾ ഇടപെട്ടു പരിഹരിക്കുകയായിരുന്നു പതിവ്. പ്രദീപ് നിരന്തരം നേഖയോട് കലഹിച്ചിരുന്നു. ആറു വർഷം മുൻപായിരുന്നു കണ്ണമ്പ്ര കാരപ്പൊറ്റ കുന്നംപുള്ളി വീട്ടിൽ സുബ്രഹ്മണ്യന്റെയും ജയന്തിയുടെയും മകൾ നേഖയുടെ വിവാഹം. കോയമ്പത്തൂരിലെ ചെരുപ്പുകടയിൽ ജോലി ചെയ്യുന്ന തോണിപ്പാടം കല്ലിങ്കൽ വീട്ടിൽ പ്രദീപായിരുന്നു വരൻ. പ്രദീപ് മുൻപു സൗദിയിലായിരുന്നു.

ADVERTISEMENT

നല്ല നിലയിലാണ് സുബ്രഹ്മണ്യൻ തന്റെ മൂന്നു പെൺമക്കളിൽ ഇളയവളായ നേഖയുടെ വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ജീവിതത്തിൽ അസ്വാരസ്യങ്ങൾ തുടങ്ങിയതായി പറയുന്നു. പ്ലസ്ടു പഠനത്തിനു ശേഷമായിരുന്നു വിവാഹം. അച്ഛനും അമ്മയും മക്കളുമായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിൽ വിവാഹത്തോടെ എല്ലാം മാറിമറിയുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.

ADVERTISEMENT