മുഹമ്മദ് നിഹാലിന് ഏറെ പ്രിയപ്പെട്ട കൂട്ടുകാർ ഹൃദയഭൂമിയിലേക്കു വന്നു, അവന് ഏറ്റവും ഇഷ്ടമുള്ള മിഠായികൾ കൂട്ടുകാർ കീശയിൽ സൂക്ഷിച്ചിരുന്നു. ഏറെനേരം നിഹാലിന്റെ കബറിടത്തിനരികിൽ വിങ്ങുന്ന ഹൃദയങ്ങളോടെ അവർ നിന്നു. വെള്ളാർമല സ്കൂളിലെ എട്ടാംക്ലാസിൽ സ്നേഹം പങ്കുവച്ച് ഒരുമിച്ചുപഠിച്ചും കളിച്ചും നടന്ന കൂട്ടുകാരായിരുന്നു നിഹാലും അശ്വജിത്തും ഷഹലും ലുക്മാനും സൂരജും സായന്തുമെല്ലാം. അവരെയെല്ലാം തനിച്ചാക്കി നിഹാലിനെ ഉരുൾജലം കവർന്നെടുത്തു.

മുഹമ്മദ് ഷഹൽ കഷ്ടിച്ചാണു കുതിച്ചെത്തിയ ഉരുൾജലത്തിൽനിന്നു രക്ഷപ്പെട്ടത്. ഇന്നലെ അഞ്ചംഗസംഘം രാവിലെതന്നെ നിഹാലിന്റെ കബറിടത്തിലെത്തിയിരുന്നു. ക്ലാസിലെ ഇടവേളകളിൽ കടല മിഠായി വാങ്ങി പങ്കുവച്ചു കഴിക്കുന്ന ഓർമയിൽ അവർ ഇന്നലെ നിഹാലിനെ കാണാനെത്തിയപ്പോഴും കടല മിഠായി പോക്കറ്റിൽ കരുതിയിരുന്നു. നിഹാലിന്റെ കബറിനരികിൽ മൗനമായി നിന്നപ്പോഴെല്ലാം അവരുടെ മനസ്സിൽ ഉരുളെടുക്കുംമുൻപുള്ള സന്തോഷം നിറ‍ഞ്ഞ ഓർമകളായിരിക്കണം.  പുത്തുമലയിൽ നടന്ന സർവമത പ്രാർഥനയിൽ പങ്കെടുത്ത് ഇനിയും വരുമെന്ന വാഗ്ദാനം നൽകിയാണു നിഹാലിനടുത്തുനിന്ന് അവർ മടങ്ങിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT