യാത്രകൾ ലഹരിയാകട്ടേ... മനോരമ ട്രാവലർ- ഫോർച്യൂൺ ടൂർസ് ട്രാവല്‍ മാര്‍ട്ടിൽ മിയയും ജിപിയുമെത്തുന്നു Manorama Traveller Fortune Tours Travel mart
വിനോദസഞ്ചാര മേഖലയിലെ പ്രമുഖരും ട്രാവൽ ഏജൻസികളും ഒരുമിക്കുന്ന ഫോർച്യൂൺ ടൂർസ് – മനോരമ ട്രാവലർ ട്രാവൽമാർട്ട് സന്ദർശനത്തിന് സഞ്ചാരികളുടെ പ്രവാഹം. മേളയുടെ രണ്ടാം ദിനമായ ഞായറാഴ്ച ചലച്ചിത്രതാരങ്ങളായ മിയ, ഗോവിന്ദ് പദ്മസൂര്യ എന്നിവർ പങ്കെടുക്കും. ട്രാവൽമാർട്ടിന്റെ സമാപന ദിനമായ ഇന്ന് വൈൽഡ് ലൈഫ്

വിനോദസഞ്ചാര മേഖലയിലെ പ്രമുഖരും ട്രാവൽ ഏജൻസികളും ഒരുമിക്കുന്ന ഫോർച്യൂൺ ടൂർസ് – മനോരമ ട്രാവലർ ട്രാവൽമാർട്ട് സന്ദർശനത്തിന് സഞ്ചാരികളുടെ പ്രവാഹം. മേളയുടെ സമാപന ദിനമായ ഞായറാഴ്ച ചലച്ചിത്രതാരങ്ങളായ മിയ, ഗോവിന്ദ് പദ്മസൂര്യ എന്നിവർ പങ്കെടുക്കും. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർമാരായ ഡേവിഡ് രാജു, ഷൈജു കേളന്ത്ര, ഫൂഡ് വ്ലോഗർമാരായ രാജ് കലേഷ്, എബിൻ ജോസ്, പർവതാരോഹകയായ അമൃത ജയചന്ദ്രൻ, സാഹസിക സമുദ്ര സഞ്ചാരി നിഷിത ചന്ദ്രൻ പൊതുവാൾ എന്നിവരും യാത്രാനുഭവങ്ങൾ പങ്കുവയ്ക്കാനെത്തുന്നുണ്ട്. മേളയുടെ ഭാഗമായുള്ള ഫോട്ടോ എക്സിബിഷനിൽ പ്രശസ്തരായ പത്തു വന്യജീവി ഫോട്ടൊഗ്രഫർ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം ഞായറാഴ്ചയും തുടരും.
പനമ്പിള്ളി നഗറിലെ ഹോട്ടൽ അവന്യൂ സെന്ററിൽ നടക്കുന്ന മേള പ്രശസ്ത സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവയ്ക്കൽ മാത്രമല്ല നാടിന്റെ ചരിത്രവും മനസ്സിലാക്കുന്ന സഞ്ചാരികളെയാണ് പുതുയുഗത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ നാടിന്റെയും ആത്മാവിനെ അറിഞ്ഞു കൊണ്ടാകണം ഓരോ യാത്രകളും ഉണ്ടാകേണ്ടതെന്ന് സന്തോഷ് ജോർജ് കൂട്ടിച്ചേർത്തു.
കൊച്ചിയിൽ പ്രവർത്തിക്കുന്ന ഫോർച്യൂൺ ടൂർസ് & ട്രാവൽസ്, ടീം യാത്രി ഹോളിഡേയ്സ്, അൽഹിന്ദ് ടൂർസ്&ട്രാവൽസ്, ഫെയർ ഫ്യൂചർ ട്രാവൽസ് ആൻഡ് വെക്കേഷൻസ്, ക്ലബ് ട്രാവൽ സ്റ്റുഡിയോ, തോമസ് കുക്ക് ഇന്ത്യ, എസ്ഒടിസി(SOTC), അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്സ്, ഫുജി ക്യാമറാസ് ആൻഡ് ഇൻസ്ടാക്സ് ( INSTAX), തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കെടിഡിസി ഹോട്ടൽസ് & റിസോർട്സ്, സ്കൂട്സ് എയർലൈൻസ് (Scoot Pte), കോട്ടയത്ത് പ്രവർത്തിക്കുന്ന സാന്താ മോണിക്ക, പണിക്കർ ട്രാവൽസ്, അക്ബർ ഹോളിഡേയ്സ് എന്നീ സ്ഥാപനങ്ങൾ ട്രാവൽ മാർട്ടിന്റെ ഭാഗമായി സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.
രാവിലെ11 മുതൽ രാത്രി 8വരെ നടക്കുന്ന ട്രാവൽമാർട്ടിലേക്കുള്ള പ്രവേശനം സൗജന്യം. ട്രാവൽ മാർട്ട് സ്റ്റാളിൽ നിന്നു മനോരമ ട്രാവലർ വരിക്കാരാവുന്ന രണ്ട് ഭാഗ്യശാലികൾക്ക് കുടുംബസമേതം അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്സിന്റെ ഒൻപത് ഇടങ്ങളിലായുള്ള 15ഔട്ട്ലെറ്റുകളിൽ തിരഞ്ഞെടുക്കപ്പെടുന്ന റിസോർട്ടിൽ ഒരു രാത്രി തങ്ങാൻ അവസരം ലഭിക്കും.
ട്രാവൽ മാർട്ടിൽ നിന്ന് ആറുമാസത്തെ മനോരമ ട്രാവലർ സബ്സ്ക്രിപ്ഷൻ399 രൂപയ്ക്ക് സ്വന്തമാക്കാം.ഇതോടൊപ്പം കേരളത്തിലെ 16ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന 150രൂപ വിലവരുന്ന പുസ്തകം സൗജന്യമായി നേടാനുള്ള അവസരവുമുണ്ട്.