‘ഓട്ടോ ചേട്ടൻമാർ സീൻ തൂക്കി മക്കളേ...’: വൈറലായി ‘കൊച്ചിരാജാവ്’ ഡാൻസ് വിഡിയോ Viral Dance with Auto Brothers
കട്ടയ്ക്ക് സപ്പോർട്ടുമായി ഓട്ടോ ചേട്ടൻമാർ, കലക്കൻ ഡാൻസുമായി യുവതി. സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച ഒരു കിടിലൻ പെർഫോമൻസിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. നന്ദന.ആർ എന്ന നർത്തകിക്കൊപ്പം കിടിലൻ ഡാൻസുമായി ഒപ്പം ചേർന്ന ഓട്ടോ ഡ്രൈവർമാരുടെ ഡാൻസ് റീലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തനി ഓട്ടോ ഡ്രൈവർ ലുക്കിൽ

കട്ടയ്ക്ക് സപ്പോർട്ടുമായി ഓട്ടോ ചേട്ടൻമാർ, കലക്കൻ ഡാൻസുമായി യുവതി. സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച ഒരു കിടിലൻ പെർഫോമൻസിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. നന്ദന.ആർ എന്ന നർത്തകിക്കൊപ്പം കിടിലൻ ഡാൻസുമായി ഒപ്പം ചേർന്ന ഓട്ടോ ഡ്രൈവർമാരുടെ ഡാൻസ് റീലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തനി ഓട്ടോ ഡ്രൈവർ ലുക്കിൽ കാക്കിയണിഞ്ഞ് നന്ദനയും ഒപ്പം ചേർന്നതോടെ ഡാൻസും കളറായി. എനർജറ്റിക് ഡാൻസുമായി നന്ദന നിറഞ്ഞു നിന്നെങ്കിലും ഹൃദ്യമായ ചുവടുകളുമായെത്തിയ ഓട്ടോ ചേട്ടൻമാരാണ് കളം കയ്യടക്കിയത്.
ദിലീപ് നായകനായെത്തിയ ‘കൊച്ചിരാജാവ്’ എന്ന ചിത്രത്തിലെ ‘മൂന്ന് ചക്ര വണ്ടിയിത്’ എന്ന ഗാനത്തിനാണ് നന്ദനയും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ചുവടുവയ്ക്കുന്നത്. നന്ദനയുടെ എനർജിക്കൊപ്പം നിൽക്കുന്ന പ്രകടനമാണ് ഡ്രൈവര്‍മാരും കാഴ്ച വച്ചത്.
ഓട്ടോ ചേട്ടൻമാരുടെ ഡാൻസിന് കയ്യടിച്ച് നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ‘ഓട്ടോ ചേട്ടൻമാർ തൂക്കി’, ‘റീൽ അവർ കൊണ്ടുപോയി’, ‘ഓട്ടോ ഡ്രൈവേഴ്സ് പൊളിച്ചു.’ എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകൾ. വിഡിയോ മില്യൻ വ്യൂസ് കടക്കുമെന്ന് അതിന്റെ സ്വീകാര്യത അടിവരയിടുന്നു. വിഡിയോ ഇതിനോടകം ഏഴ് ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.