‘വന്നത് 4 തെരുവ് നായ്ക്കൾ, ഞാൻ തലയിടിച്ചു വീണു...അഴുക്ക് വെള്ളത്തിൽ പുതഞ്ഞു കിടന്നു ബോധം നഷ്ടപ്പെട്ടു..’: കുറിപ്പ്
കഴിഞ്ഞ ദിവസം താൻ നേരിട്ട ഭയപ്പെടുത്തുന്ന അനുഭവം വിവരിച്ച് സിന്ധു റാം എന്ന മുംബൈ മലയാളി പങ്കുവച്ച സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ, വഴി തെറ്റിയതിനെത്തുടർന്നുണ്ടായ ഭയപ്പെടുത്തുന്ന അനുഭവമാണ് സിന്ധു കുറിച്ചത്. സിന്ധു റാമിന്റെ കുറിപ്പ് – കഴിഞ്ഞദിവസം കുട്ടികളുടെ
കഴിഞ്ഞ ദിവസം താൻ നേരിട്ട ഭയപ്പെടുത്തുന്ന അനുഭവം വിവരിച്ച് സിന്ധു റാം എന്ന മുംബൈ മലയാളി പങ്കുവച്ച സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ, വഴി തെറ്റിയതിനെത്തുടർന്നുണ്ടായ ഭയപ്പെടുത്തുന്ന അനുഭവമാണ് സിന്ധു കുറിച്ചത്. സിന്ധു റാമിന്റെ കുറിപ്പ് – കഴിഞ്ഞദിവസം കുട്ടികളുടെ
കഴിഞ്ഞ ദിവസം താൻ നേരിട്ട ഭയപ്പെടുത്തുന്ന അനുഭവം വിവരിച്ച് സിന്ധു റാം എന്ന മുംബൈ മലയാളി പങ്കുവച്ച സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ, വഴി തെറ്റിയതിനെത്തുടർന്നുണ്ടായ ഭയപ്പെടുത്തുന്ന അനുഭവമാണ് സിന്ധു കുറിച്ചത്. സിന്ധു റാമിന്റെ കുറിപ്പ് – കഴിഞ്ഞദിവസം കുട്ടികളുടെ
കഴിഞ്ഞ ദിവസം താൻ നേരിട്ട ഭയപ്പെടുത്തുന്ന അനുഭവം വിവരിച്ച് സിന്ധു റാം എന്ന മുംബൈ മലയാളി പങ്കുവച്ച സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ, വഴി തെറ്റിയതിനെത്തുടർന്നുണ്ടായ ഭയപ്പെടുത്തുന്ന അനുഭവമാണ് സിന്ധു കുറിച്ചത്.
സിന്ധു റാമിന്റെ കുറിപ്പ് –
കഴിഞ്ഞദിവസം കുട്ടികളുടെ പഠന പ്രവേശനോത്സവമായി കൊണ്ടാടപ്പെട്ട ദിവസമായിരുന്നു... അതായത് കഴിഞ്ഞ സൺഡേ..
അതുകഴിഞ്ഞിട്ട് ഞാൻ തിരിച്ചു പോരുകയാണ്. ഒരു ഓട്ടോയിൽ കയറി മെട്രോയിൽ വിടാൻ പറഞ്ഞു... അയാൾ എന്നെ മെട്രോ സ്റ്റേഷൻ വിട്ടു അവിടന്നു ട്രെയിൻ കയറി എനിക്ക് ഇറങ്ങേണ്ട കാന്തർപാടയിൽ ഇറങ്ങി...
അപ്പോൾ ഏകദേശം 8മണി ആയിക്കാണും. ഞാൻ ഡി മാർട്ടിൻ ആണ് സാധാരണ ഇറങ്ങാറുള്ളത് രാത്രി ആയതുകൊണ്ട് ഒരു സ്ഥലകാല ഭ്രമം അനുഭവപ്പെട്ടു... അവിടന്ന് വീട്ടിലേക്ക് 3മിനിറ്റു ദൂരം മാത്രം.. പക്ഷേ left ആണോ റൈറ്റ് ആണോ എന്നൊരു കൺഫ്യൂഷൻ..
അവിടെ കണ്ട ഒരു പയ്യനോട് ഞാൻ ചോദിച്ചു ഹോളിക്രോസ്സ് റോഡിലേക്ക് കൈസാ ജാനഹേയ്? അവൻ കൈചൂണ്ടി ദിസ് വേ....
ഞാൻ അവൻ പറഞ്ഞവഴി നടന്നു.
നടന്നു തുടങ്ങിയിട്ടു എന്റെ വീട് കാണുന്നില്ല അങ്ങനെ ഞാൻ zen garden എത്തി... അപ്പോൾ ഞാൻ വിചാരിച്ചു zen ഗാർഡന്റെ ഉള്ളിൽ കൂടി പോയാൽ ഡി മാർട്ട് വരും അപ്പോൾ വഴി ക്ലിയർ ആകും...
എന്റെ കഷ്ട്ടകാലത്തിനാണ് ഞാൻ ആ ഗാർഡനിൽ കയറിയത്.. ഗേറ്റ് തുറന്നു ഉള്ളിൽ കയറി നടന്നു മറ്റേ ഗേറ്റിന് അടുത്തെത്തുമ്പോളാണ് അറിയുന്നത് ആ ഗേറ്റ് ഡബിൾ ലോക്ക് ..
ഒരൊറ്റ മനുഷ്യൻ ഇല്ല,വെളിച്ചം നേരിയമട്ടിലാണ്...
പക്ഷേ അതൊരു മനോഹരമായ പാർക്ക് തന്നെ.. പൊല്യൂഷൻ ഇല്ല.. ആവശ്യത്തിന് പച്ചപ്പും ഹരിതാപവുംവരെ.. നടക്കാൻ പാകത്തിന് മണലും റ്റൈൽസും ഇട്ടുമിനുക്കിയ നടപ്പാതകൾ... ഞാൻ മുൻപ് നടക്കാൻ പോയിരുന്ന ഗാർഡൻ.. ശിവസേന വൃത്തിയായി കൊണ്ടുനടക്കുന്ന ഇടം.. പക്ഷെ അവിടം ഒരു പ്രേതാലയം പോലാണ് രാത്രി....
അപ്പോൾ പറഞ്ഞു വന്നത് ഗേറ്റ് പൂട്ടി ഇട്ടിരിക്കുന്നു.. വാച്ച്മാനെ ഉറക്കെ വിളിച്ചു..
വന്നത് നാലു
തെരുവ് നായകൾ അവരങ്ങനെ കുരയ്ക്കാൻ തുടങ്ങി.. ഞാൻ നന്നേ ഭയന്ന്... പട്ടികൾ കടിച്ചു പേ പിടിച്ചു ചാകുന്നതിലും നല്ലത്..
ചാടി കാലോടിഞ്ഞു ചാകട്ടെ എഴുന്നേറ്റ് .. ആലോചിക്കാൻ ഒന്നും നേരം കിട്ടിയില്ല മതിലിൽ കേറി bag താഴെക്കിട്ടൂ..
ഒന്നും നോക്കാതെ എടുത്തു ചാടി.........
പിന്നെ നടന്നത് അതിദാരുണമായ സംഭവമാണ്... ഞാൻ തലയിടിച്ചു വീണു.. നെറ്റിയിൽ നിന്നും രക്തം.. കൊതുക് ആയിരം.. വെള്ളം അഴുക്ക് അതിൽ പുത്ഞ്ഞു കിടന്നു ബോധം നഷ്ടപെട്ടു..
അങ്ങനെ പിന്നെ കണ്ണു തുറക്കുമ്പോൾ മണി 9.9.
ഫോൺ എടുത്തു മോനേ വിളിച്ചു.. "അക്ഷയ് അമ്മ ആക്‌സിഡന്റ് ആയി മോൻ വേഗം ബൈക്ക് എടുത്തു വാ "
അവൻ" മമ്മ എവിടാണ് ഞാൻ പറഞ്ഞു Zen ഗാർഡൻ.. Zen ഗാർഡൻ അതെവിടാ?
പിന്നെയും ഞാൻ പറഞ്ഞു ഡി.മാർട്ടിന്റെ left സൈഡ് കൂടി വാ വേറൊന്നും ഇപ്പോൾ ചോദിക്കരുത് നീ വേഗം വാ...
അവൻ വന്നുകൊണ്ടിരിക്കുന്നു.. ഞാൻ എന്റെ വേദന സഹിക്കാൻ ആകാതെ ഉച്ചത്തിൽ കരഞ്ഞു... കേൾക്കാൻ ഒരു പൂച്ച കുഞ്ഞ് പോലുമില്ല.. കുരച്ച പട്ടികൾ അവരുടെ സ്ഥലത്തു അതിക്രമിച്ചു കയറിയ് സ്ത്രീയെ തുരത്തിയ സന്തോഷത്തിലാവാം.
പിന്നെ അമ്മേ അമ്മേ എന്നാണ് കരയുന്നത്.. ഓപ്പോസിറ്റ് കണ്ടൽക്കാട് വളർന്നു ഇരുട്ടും പാമ്പും പഴുതാരയും ഉള്ള സ്ഥലം.. ചെറിയ പേടി വന്നു മൂടി വേദന അതിന്റെ കഠിനത്തിലും..
പിന്നെ ഞാൻ നോക്കുമ്പോൾ കാണുന്നത് എന്റെ അമ്മ അവിടെ നിൽക്കുന്നു.. മരിച്ചിട്ട് 9 വർഷമായ എന്റെ അമ്മ...!.. ഞാൻ പിന്നെയും വിളിച്ചു അമ്മേ... അമ്മേ.. വേദന കൊണ്ടു പുളഞ്ഞു..അമ്മ പറഞ്ഞു ‘‘കിടന്നു തൊള്ള തുറക്കാതെ കൊച്ച് വരുന്നുണ്ട്...’’ങ്ങേ....
എനിക്ക് അത്ഭുതം.. അമ്മ വന്നു.. തിരിഞ്ഞു നോക്കുമ്പോൾ അച്ഛൻ മരിച്ചിട്ട് 25 വർഷം.. വെറുതെ ചിരിച്ചു നിൽക്കുന്നു...
ഞാൻ അപ്പുറത്ത് നോക്കി അവിടെ എന്റെ ചേട്ടൻ നിൽക്കുന്നു മരിച്ചിട്ട് 8 വർഷം...
ചേട്ടൻ പക്ഷേ ചൂടായി ‘‘നിനക്ക് എന്താ ബോധം മില്ല്ലേ ഈ രാത്രി യിലാണോ കറങ്ങി നടക്കുന്നത്...’’
അക്ഷയ് എന്നോട് ലൊക്കേഷൻ അയക്കാൻ പറയുന്നു.. എനിക്ക് അതിന്നും സാധിക്കുന്നില്ല... ഞാൻ പറഞ്ഞു നീ നേരെ വരുക അറ്റം വരെ അറ്റത്തു ഞാനുണ്ട്..
അവൻ വന്നു അപ്പോളേക്കും ഞാൻ മെല്ലെ എഴുന്നേറ്റിരുന്നു മോൻ വന്നു bag ചെരുപ്പ് ഒക്കെ എടുത്തു എന്നെ ബൈക്കിൽ വീട്ടിൽ കൊണ്ടുവന്നു.. മൂത്ത മകൻ മുറിവേറ്റതെല്ലാം കഴുകി മരുന്ന് പുരട്ടിതന്നു
എന്നോട് എല്ലാവരും എപ്പോളും പറയുന്ന കാര്യമുണ്ട് സിന്ധുനു പെൺകുട്ടി ഇല്ല ആൺകുട്ടികൾ അമ്മയെ എങ്ങനെ നോക്കാനാ.. അതിനൊക്കെ ഒരു പെൺകുട്ടി വേണം എന്ന്.....
വേണ്ട എനിക്കായിട്ട് ഇനി പെൺകുട്ടി വേണ്ട എനിക്ക് ആൺകുട്ടികൾ മതി അവർ നോക്കും സാഹചര്യം വരുമ്പോൾ...
എന്റെ പൊന്നുമക്കൾ.