പഠിപ്പിച്ച ടീച്ചർമാർ ആ വാർത്ത കേട്ട് ഒന്നു ‍ഞെട്ടിയിട്ടുണ്ടാകും. ബെംഗളൂരു സെന്റ് ജോസഫ് കോളജിൽ നിന്നു ബിസിഎ കഴിഞ്ഞ ഉടൻ ക്യാംപസ് സെലക്‌ഷൻ വഴി യാഹൂവിൽ ജോലി കിട്ടി. മാർക്കറ്റിങ് മാനേജരായി. കരിയറിന്റെ തുടക്കത്തിൽ തന്നെ ലക്ഷങ്ങൾ ശമ്പളം. പക്ഷേ, കഥക് പഠിക്കാനായി ജോലി രാജിവച്ചു. അപ്പോൾ പിന്നെ

പഠിപ്പിച്ച ടീച്ചർമാർ ആ വാർത്ത കേട്ട് ഒന്നു ‍ഞെട്ടിയിട്ടുണ്ടാകും. ബെംഗളൂരു സെന്റ് ജോസഫ് കോളജിൽ നിന്നു ബിസിഎ കഴിഞ്ഞ ഉടൻ ക്യാംപസ് സെലക്‌ഷൻ വഴി യാഹൂവിൽ ജോലി കിട്ടി. മാർക്കറ്റിങ് മാനേജരായി. കരിയറിന്റെ തുടക്കത്തിൽ തന്നെ ലക്ഷങ്ങൾ ശമ്പളം. പക്ഷേ, കഥക് പഠിക്കാനായി ജോലി രാജിവച്ചു. അപ്പോൾ പിന്നെ

പഠിപ്പിച്ച ടീച്ചർമാർ ആ വാർത്ത കേട്ട് ഒന്നു ‍ഞെട്ടിയിട്ടുണ്ടാകും. ബെംഗളൂരു സെന്റ് ജോസഫ് കോളജിൽ നിന്നു ബിസിഎ കഴിഞ്ഞ ഉടൻ ക്യാംപസ് സെലക്‌ഷൻ വഴി യാഹൂവിൽ ജോലി കിട്ടി. മാർക്കറ്റിങ് മാനേജരായി. കരിയറിന്റെ തുടക്കത്തിൽ തന്നെ ലക്ഷങ്ങൾ ശമ്പളം. പക്ഷേ, കഥക് പഠിക്കാനായി ജോലി രാജിവച്ചു. അപ്പോൾ പിന്നെ

പഠിപ്പിച്ച ടീച്ചർമാർ ആ വാർത്ത കേട്ട് ഒന്നു ‍ഞെട്ടിയിട്ടുണ്ടാകും. ബെംഗളൂരു സെന്റ് ജോസഫ് കോളജിൽ നിന്നു ബിസിഎ കഴിഞ്ഞ ഉടൻ ക്യാംപസ് സെലക്‌ഷൻ വഴി യാഹൂവിൽ ജോലി കിട്ടി. മാർക്കറ്റിങ് മാനേജരായി. കരിയറിന്റെ തുടക്കത്തിൽ തന്നെ ലക്ഷങ്ങൾ ശമ്പളം. പക്ഷേ, കഥക് പഠിക്കാനായി ജോലി രാജിവച്ചു. അപ്പോൾ പിന്നെ ഞെട്ടാതിരിക്കുമോ?

പക്ഷേ, രാധികയും നൃത്തവും തമ്മിൽ താളവും മുദ്രയും പോലുള്ള അടുപ്പമറിയുന്നവർക്ക് അതത്ര അദ്ഭുതമായി തോന്നിയുമില്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയായിരുന്നു രാധികയുടെ കുട്ടിക്കാലം. അച്ഛൻ ജനേന്ദ്രനാഥൻ സിഐഎസ്എഫില്‍‌ അസി. കമൻഡന്റ് ആയി റിട്ടയർ ചെയ്യുന്നതു വരെ മധ്യപ്രദേശിലും ഉത്തർപ്രദേശിലും കൊൽക്കത്തയിലുമൊക്കെ ആയിരുന്നു സ്കൂൾ ജീവിതം. പോകുന്നിടത്തെല്ലാം നിന്ന് അതതു നാട്ടിലെ നൃത്തവും പഠിച്ചു. അങ്ങനെ നൃത്തത്തെ പ്രണയിച്ച ഒരാൾക്കു ജീവിതത്തി ൽ നിന്നു ചുവടും മുദ്രയും മറന്നു കളയാനാകുമോ? കഥക്കിലേക്ക് എത്തിയ ജീവിത കഥ രാധിക ഓർത്തെടുത്തു.

ADVERTISEMENT

മനസ്സിലെ നൃത്തരൂപങ്ങൾ

‘‘തൃശൂരായിരുന്നു ഞങ്ങളുടെ വീട്. അമ്മ ഗീത അധ്യാപികയായിരുന്നു. അച്ഛൻ പ്രതിരോധ വകുപ്പിലായതുകൊണ്ടു ത ന്നെ ഇന്ത്യ മുഴുവൻ സഞ്ചരിച്ച കുട്ടിക്കാലമായിരുന്നു എന്റേത്. എട്ടു വയസ്സു മു തൽ നൃത്തം പഠിച്ചു തുടങ്ങി. ഭരതനാട്യത്തിൽ അമ്മയാണ് ആദ്യ ഗുരു. ഒാരോ നാട്ടിലേക്കു മാറിപ്പോകുമ്പോഴും അവിടെ പരിശീലിപ്പിക്കുന്ന ന‍ൃത്തം ഞാനും പഠിക്കും. അങ്ങനെയാണ് കൊൽക്കത്തയിൽ വച്ചു കഥക്കും ബെംഗളൂരുവിൽ വച്ചു ഭരതനാട്യവും ആന്ധ്രയി ൽ വച്ചു കുച്ചിപ്പുടിയും ഒക്കെ പഠിച്ചത്.

ADVERTISEMENT

എന്നാൽ, കഥക്കിനോട് ഇഷ്ടം കൂടാനൊരു കാരണമുണ്ട്. ഫ്രോക്ക് ധരിച്ചു നൃത്തം ചെയ്യുമ്പോള്‍ ഞാൻ വട്ടത്തിൽ കറങ്ങും. അപ്പോൾ ഫ്രോക്ക് ഭംഗിയായി വിടരും. അതു കാണാൻ നല്ല ഭംഗിയാണ്. കുട്ടികൾ കയ്യടിക്കും. അതു കേൾക്കുമ്പോൾ എനിക്കു സന്തോഷവും. ഇങ്ങനെ വട്ടം ചുറ്റുന്നതു കൂടുതലും കഥക്കിലാണ്, അങ്ങനെ ഒരിഷ്ടക്കൂടുതല്‍ ഉണ്ടായെന്നത് സത്യമാണ്.

ജയ്പൂരിൽ വച്ച് ഒരു സംഭവമുണ്ടായി. അമ്മ എന്നെ ചേർത്തതു ഭരതനാട്യം ക്ലാസിലാണെങ്കിലും ഞാൻ കയറുന്നതു കഥക്കിന്റെ ക്ലാസിലാണ്. ഒരിക്കൽ ടീച്ചർ ഇത് കണ്ടുപിടിച്ചു. അമ്മയെ വിളിപ്പിച്ചു. ഫീസ് തരുന്നതു ഭരതനാട്യത്തിനാണെങ്കിലും കുട്ടി കയറുന്നതു കഥക്കിനാണ്. കുട്ടിക്ക് എന്താണോ ഇഷ്ടം അതാണു പഠിക്കേണ്ടത് എന്നു പറഞ്ഞു. അങ്ങനെ കഥക് ‘ഒൗദ്യോഗികമായി’ തുടങ്ങി.

ADVERTISEMENT

അവിടെ നിന്ന് ബെംഗളൂരുവിലേക്കും പിന്നെ, ആന്ധ്രയിലേക്കും പോയപ്പോൾ നൃത്തപഠനം നിലച്ചു. ഗുരുക്കന്മാർ മാറി. അന്നൊന്നും ഒാൺ‌ലൈൻ പരിശീലനവും ഇല്ലല്ലോ. എനിക്കൊന്നും മുഴുവനാക്കാൻ പറ്റുന്നില്ലെന്ന് അമ്മയോടു സങ്കടം പറഞ്ഞു. അമ്മ പറഞ്ഞു, എല്ലാം നാട്യശാസ്ത്രമാണ്. രൂപം മാറുന്നെന്നേയുള്ളൂ. പന്ത്രണ്ടു വർഷത്തോളം നൃത്തം പഠിച്ചു. കൂടുതലും കഥക് ആയിരുന്നു.

രാധിക ശിഷ്യകളോടൊപ്പം

യാഹൂവിലേക്ക്

ബിസിഎ പൂർത്തിയാക്കിയ ഉടൻ എനിക്കു ക്യാംപസ് സെലക്‌ഷൻ കിട്ടി. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു കോർപ്പറേറ്റ് സെക്ടറിലെ ജോലി. എല്ലാവരും ഒരുപാടു സന്തോഷിച്ചു. 2007 ൽ കരിയറിന്റെ തുടക്കത്തിൽ തന്നെ യാഹൂ പോലൊരു കമ്പനിയിൽ ജോലി. മാർക്കറ്റിങ് ഹെഡ് ആകുന്നു. ലക്ഷങ്ങൾ ശമ്പളം. ഇതൊക്കെ ആരും കൊതിക്കുന്നതായിരുന്നു.

ജോലിയിലെ എന്റെ പെർഫോമൻസും മികച്ചതായിരുന്നു. ബെസ്റ്റ് എംപ്ലോയിക്കുള്ള അവാർഡുകൾ കിട്ടി. പക്ഷേ, ഞാനതിൽ സന്തോഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പെട്ടെന്ന് ഉത്തരം പറയാം, ഒട്ടുമില്ല. എനിക്ക് എന്റേതായ സമയങ്ങൾ ഇല്ലാതായി. ന‍ൃത്തം ചെയ്യാൻ പറ്റാതായി. പോരെങ്കിൽ ജോലിഭാരം കൂടിക്കൊണ്ടിരുന്നു.

ഞാൻ രാജിവയ്ക്കാൻ തീരുമാനിച്ചു. കുറച്ചു കാലം കഴിയാനുള്ള ശമ്പളം അക്കൗണ്ടിൽ വരുന്നതു വരെ കാത്തിരുന്നു. നൃത്തം എന്ന എന്റെ സ്വപ്നത്തിനായി ജോലി രാജിവച്ചു. തീരുമാനമറിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു; രണ്ടു കാര്യം, ഒന്നു നീ വിവാഹം കഴിക്കണം. പിന്നെ, അഞ്ചു വർഷം നിനക്കു സമയം തരും. അതിനുള്ളിൽ ഒരു നർത്തകി എന്നു തെളിയിക്കണം.

ഗുജറാത്തിൽ വച്ചു പ്രശസ്ത കഥക് ഡാൻസർ ഹരീഷ് ഗംഗാനി സാർ ആയിരുന്നു ഗുരു. ആറു വർഷം അദ്ദേഹത്തിനു കീഴിൽ നൃത്തം അഭ്യസിച്ചു. പിന്നീടായിരുന്നു വിവാഹം.

ഗുജറാത്ത് വഴി തൃശൂരിലേക്ക്

വിവാഹശേഷമാണ് രാജ്കോട്ടിലെ അർജുൻലാൽ ഹിരാനി കോളജ് ഒാഫ് പെർഫോമൻസിൽ ഗ്രാജുവേഷൻ എടുക്കുന്നത്. പിന്നീട് ഖൈരാഗഡ് യൂണിവേഴ്സിറ്റി ഛത്തീസ്ഗഡിൽ നിന്നു മാസ്റ്റേഴ്സും.

ഫൈനൽ ഇയർ പഠിക്കുമ്പോൾ സ്കൂൾ കാലത്തെ എ ന്റെ ഗുരു ഹരീഷ് ഗംഗാനി സാർ എക്സാമിനർ ആയി വന്നു. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. ‘രാധികാ, നീ സൗത്തിലെ ആളല്ലേ. അവിടെ ഭരതനാട്യം ഉണ്ട്. പക്ഷേ, തിരഞ്ഞെടുത്തത് കഥകും. നിന്റെ ഇഷ്ടം കൊണ്ടാണെങ്കിൽ രണ്ടു വർഷം കഴിഞ്ഞ് ഞാൻ കേരളത്തിൽ വരുമ്പോൾ നിന്റെ പേരു കേൾക്കണം ’ എന്നു പറഞ്ഞു. ഞാനങ്ങനെ ഉദ്ദേശിച്ചിട്ടേ ഉണ്ടായിരുന്നില്ല.

അച്ഛന്റെ റിട്ടയർ‌മെന്റിനു ശേഷം ഞങ്ങൾ‌ നാട്ടിലേക്കു മടങ്ങി ചാലക്കുടിയിൽ താമസമാക്കി. ആ കാലം എനിക്കു പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. കഥക് തുടർന്നു പരിശീലിക്കാൻ ഒരിടം കണ്ടെത്താൻ കഴിഞ്ഞില്ല. അതിനു വേണ്ടി രാജ്ക്കോട്ടിലേക്കു തിരിച്ചു പോകാനും പറ്റുന്നില്ല. വീടിനുള്ളിൽ ഞാൻ പെട്ടു പോയതു പോലെ തോന്നി. ഏതോ ഒരു ഘട്ടത്തിൽ യാഹൂവിൽ നിന്നു രാജിവച്ചതു പോലും തെറ്റായി പോയോ എന്നെനിക്ക് തോന്നി. 2017 ശിവരാത്രി ദിവസം ഞാൻ ഡാൻസ് ക്ലാസ് തുടങ്ങി. അഞ്ചു കുട്ടികളേ തുടക്കത്തിലുണ്ടായിരുന്നുള്ളൂ.

വീണ്ടുമൊരു വഴിത്തിരിവുണ്ടായത് ഫെയ്സ്ബുക്കിലെ ഒരു പോസ്റ്റ് ആണ്. കൊൽക്കത്തിയിലുള്ള കഥക് ഡാൻസർ രാജീബ് ഭൂഷൻ സാർ തൃശൂരിൽ കഥക് കലാകേന്ദ്ര എന്ന സ്ഥാപനത്തിൽ കുട്ടികളെ പരിശീലിപ്പിക്കുന്നു എന്നതായിരുന്നു പോസ്റ്റ്. അദ്ദേഹം എന്റെ ഗുരുവിന്റെ അച്ഛൻ രാജേന്ദ്ര ഗംഗാനിയുടെ ശിഷ്യനായിരുന്നു. മറ്റൊന്നും ആലോചിച്ചില്ല. ഞാൻ ശിഷ്യയായി. ഇപ്പോൾ ആറു വർഷമായി അദ്ദേഹത്തിനു കീഴിൽ കഥക് അഭ്യസിക്കുന്നു. മാസത്തിൽ ഒരു ദിവസമാണ് ക്ലാസ്. പക്ഷേ, ഒരു മാസം പരിശീലിക്കാനുള്ളത് ആ ക്ലാസ്സില്‍ നിന്നു ലഭിക്കും.

ഇപ്പോൾ ഒരേ സമയം വിദ്യാർഥിയും അധ്യാപികയുമാണ്. രാജീബ് ഭൂഷൻ സാറിന്റെ ഒപ്പം പരിശീലനം തുടരുന്നുണ്ട്. എന്റെ ഡാൻസ് ക്ലാസുകളും നടത്തുന്നു. ഒാഫ് ലൈനായും ഒാൺലൈനായും ക്ലാസ്സുകളുണ്ട്. ഏഴു വയസ്സു മുതൽ 82 വയസ്സുവരെയുള്ള ശിഷ്യർ എനിക്കുണ്ട്. ദുബായിലെ ഇന്ദിര അമ്മൂമ്മയ്ക്ക് 82 വയസ്സാണ് പ്രായം. അവരുടെ മകളും കൊച്ചുമകളും ഒന്നിച്ചാണ് പരിശീലനം. ലാപ്ടോപ് സ്ക്രീനിൽ മൂന്നു തലമുറയെ ഒന്നിച്ചു കാണാൻ നല്ല രസമാണ്. ഈ പ്രായത്തിലും സുന്ദരമായി ചുവടുവയ്ക്കും.

കഥക് പ്രോഗ്രാമുകളും നന്നായി നടക്കുന്നു. ഹൈദരാബാദിലെ ശിൽപാരാമം ഫെസ്റ്റ്, കരൂർ നാട്യാഞ്ജലി ഇൻറർനാഷനൽ ഫെസ്റ്റ് തുടങ്ങി ഒട്ടേറെ വേദികളില്‍ കഥക് അവതരിപ്പിക്കാനായി. രണ്ടു മാസം മുൻപ് സാഹിത്യ അക്കാദമിയിലും കഥക് അവതരിപ്പിച്ചു.

ഇഷ്ടങ്ങൾക്കു പിന്നാലെ പോകാൻ ജോലി രാജി വ യ്ക്കുന്നവരോട് അനുഭവത്തിൽ നിന്ന് ഒരു കാര്യം പറയാം. പാഷൻ നല്ലതാണ് പക്ഷേ, അതിൽ നിന്ന് പണം ഉണ്ടാക്കാൻ പറ്റില്ലെങ്കിൽ ജോലി രാജിവയ്ക്കാതിരിക്കുകയാണ് ബുദ്ധി. അതുപോലെ തന്നെ പാഷനിൽ നിന്നു പ്രതിഫലം കിട്ടുന്നതു വരെ ജീവിക്കാനുള്ള തുക അക്കൗണ്ടിലുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഇതു രണ്ടും ഉണ്ടായിരുന്നതുകൊണ്ടാണ് എനിക്കു പിടിച്ചു നിൽക്കാനായത്.

പണ്ടു ഹരീഷ് ഗംഗാനി സാർ പറഞ്ഞത് ഒാർമ വരുന്നു, ഞാൻ കേരളത്തിൽ വരുമ്പോൾ കഥക് ഡാൻസർ എന്ന പേരിൽ‌ നീ അറിയപ്പെടണം. ആ യാത്ര തുടങ്ങിക്കഴിഞ്ഞു എന്നു തിരിച്ചറിയുമ്പോൾ സന്തോഷം തോന്നുന്നു.