‘വീണ്ടെടുക്കാം മുടിയഴക്, കഷണ്ടിക്കും പരിഹാരമുണ്ട്’; അനുഭവസാക്ഷ്യം പങ്കുവച്ച് നടൻ കൃഷ്ണകുമാർ
വനിതയും ഡോ. യോഗിരാജ് സെന്റർ ഫോർ ഡെർമറ്റോളജി ആന്റ് കോസ്മെറ്റോളജിയും ചേർന്നു നടത്തിയ സ്പർശം ഹെയർ ട്രാൻസ്പ്ലാന്റേഷൻ സെമിനാറിൽ അറിവ് പകർന്നു ഡോ. നിരഞ്ജന രാജ്... അനുഭവസാക്ഷ്യം പറഞ്ഞു നടൻ കൃഷ്ണകുമാർ. എല്ലാവരും ഇൻഫ്ലുവൻസേഴ്സ് ആകുന്ന കാലത്ത് തലമുടിയുടെ കാര്യത്തിൽ അവസാന വാക്ക് ആരുടേതാകണം? ഓഗസ്റ്റ് 12ന്
വനിതയും ഡോ. യോഗിരാജ് സെന്റർ ഫോർ ഡെർമറ്റോളജി ആന്റ് കോസ്മെറ്റോളജിയും ചേർന്നു നടത്തിയ സ്പർശം ഹെയർ ട്രാൻസ്പ്ലാന്റേഷൻ സെമിനാറിൽ അറിവ് പകർന്നു ഡോ. നിരഞ്ജന രാജ്... അനുഭവസാക്ഷ്യം പറഞ്ഞു നടൻ കൃഷ്ണകുമാർ. എല്ലാവരും ഇൻഫ്ലുവൻസേഴ്സ് ആകുന്ന കാലത്ത് തലമുടിയുടെ കാര്യത്തിൽ അവസാന വാക്ക് ആരുടേതാകണം? ഓഗസ്റ്റ് 12ന്
വനിതയും ഡോ. യോഗിരാജ് സെന്റർ ഫോർ ഡെർമറ്റോളജി ആന്റ് കോസ്മെറ്റോളജിയും ചേർന്നു നടത്തിയ സ്പർശം ഹെയർ ട്രാൻസ്പ്ലാന്റേഷൻ സെമിനാറിൽ അറിവ് പകർന്നു ഡോ. നിരഞ്ജന രാജ്... അനുഭവസാക്ഷ്യം പറഞ്ഞു നടൻ കൃഷ്ണകുമാർ. എല്ലാവരും ഇൻഫ്ലുവൻസേഴ്സ് ആകുന്ന കാലത്ത് തലമുടിയുടെ കാര്യത്തിൽ അവസാന വാക്ക് ആരുടേതാകണം? ഓഗസ്റ്റ് 12ന്
വനിതയും ഡോ. യോഗിരാജ് സെന്റർ ഫോർ ഡെർമറ്റോളജി ആന്റ് കോസ്മെറ്റോളജിയും ചേർന്നു നടത്തിയ സ്പർശം ഹെയർ ട്രാൻസ്പ്ലാന്റേഷൻ സെമിനാറിൽ അറിവ് പകർന്നു ഡോ. നിരഞ്ജന രാജ്... അനുഭവസാക്ഷ്യം പറഞ്ഞു നടൻ കൃഷ്ണകുമാർ.
എല്ലാവരും ഇൻഫ്ലുവൻസേഴ്സ് ആകുന്ന കാലത്ത് തലമുടിയുടെ കാര്യത്തിൽ അവസാന വാക്ക് ആരുടേതാകണം? ഓഗസ്റ്റ് 12ന് തിരുവനന്തപുരത്തെ എസ്പി. ഗ്രാൻഡ് ഡെയ്സിൽ വച്ചു നടന്ന വനിത– വൈസിഡിസിയും ചേർന്ന നടത്തിയ സ്പർശം സെമിനാറിൽ ഉയർന്ന ചോദ്യം. ഡോ. നിരഞ്ജന രാജ് (ഡെർമറ്റോളജിസ്റ്റ് ആൻഡ് ഹെയർ ട്രാൻസ്പ്ലാന്റ് സർജൻ, യോഗിരാജ് സെന്റർ ഫോർ ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി) ആണ് മുഖ്യപ്രഭാഷകയായി സെമിനാർ നയിച്ചത്.
ശ്രോതാക്കളായെത്തിയവരുടെ എല്ലാ സംശയങ്ങൾക്കും മറുപടി നൽകി ഡോ. നിരഞ്ജന രാജും സംഘവും തങ്ങളുടെ ഹെയർട്രാൻസ്പ്ലാന്റേഷൻ രംഗത്തെ പാടവം ഊട്ടിയുറപ്പിച്ചു. അനേക വർഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചർമരോഗ വിദഗ്ധനും ഡെർമറ്റോളജി വിഭാഗം പ്രഫസറുമായി പേരെടുത്ത ഡോ. കെ. യോഗിരാജ് 2003ലാണ് വൈസിഡിസി സ്ഥാപിക്കുന്നത്. അന്നുമുതൽ ഹെയർട്രാൻസ്പ്ലാന്റേഷൻ രംഗത്തെ പകരം വയ്ക്കാനാവാത്ത പേരാണു വൈസിഡിസി.
സെമിനാറിൽ നടൻ കൃഷ്ണകുമാർ താൻ ഹെയർട്രാൻസ്പ്ലാന്റ് ചെയ്തത് വൈസിഡിസിയിലാണെന്നു വെളിപ്പെടുത്തി. തുടക്കം മുതൽ എല്ലാ പരിചരണവും നിർദേശങ്ങളും പിഴവു കൂടാതെ ഡോക്ടർമാരിൽ നിന്നു ലഭിച്ചിട്ടുണ്ടെന്നും തുറന്നു പറഞ്ഞു. കൃഷ്ണകുമാറിന്റെ നേരനുഭവം കാണികളുടെ ആശങ്കകൾക്കുള്ള ഉത്തരമായി.
ഉണ്ട് കഷണ്ടിക്കും പരിഹാരം
എല്ലാ മുടികൊഴിച്ചിലും കഷണ്ടിയിലേക്ക് നയിക്കില്ല എന്നു പറഞ്ഞാണു ഡോ. നിരഞ്ജന സെമിനാർ ആരംഭിച്ചത്. തീവ്രമായ മുടികൊഴിച്ചിൽ,ഹെയർ ലൈൻ കയറുക, മുടികൾക്കിടെ വിടവുണ്ടാവുക തുടങ്ങിയ ഘട്ടത്തിലാണ് മരുന്നുകൾക്കൊപ്പം ഹെയർട്രാൻസ്പ്ലാന്റേഷൻ ആവശ്യമായി വരിക.
മുടിയുടെ കനം കൂട്ടാനുള്ള ചികിത്സയാണു ജിഎഫ്സി (ഗ്രോത് ഫാക്റ്റർ കോൺസട്രേറ്റ്). നമ്മുടെ രക്തത്തിൽ നിന്നു വേർതിരിച്ചെടുക്കുന്ന പ്ലേറ്റ്‌ലെറ്റുകൾ കൊണ്ടുള്ള ചികിത്സാരീതിയാണിത്. പിആർപിയേക്കാൾ (പ്ലേറ്റ‌്ലെറ്റ് റിച്ച് പ്ലാസ്മ) എളുപ്പത്തിൽ ഫലം ജിഎഫ്സി തരും.
രൂക്ഷമായ മുടി കൊഴിച്ചിൽ, മുടിയുള്ളിടത്ത് ഇടവിട്ടുള്ള വിടവുകൾ തുടങ്ങിയവയുള്ളപ്പോഴാണ് എഫ്‌യുടി (ഫോളിക്കുലാർ യൂണിറ്റ് ട്രാൻസ്‌പ്ലാന്റ്) ചെയ്യുക. തലയുടെ പിൻവശത്തു നിന്നു മുകളിലേക്കു മുടി വച്ചുപിടിപ്പിക്കുന്ന രീതി. ഇതിൽ 2015നു ശേഷം മെച്ചപ്പെട്ട എഫ്‌യുഇ(ഫോളികുലാർ യൂണിറ്റ് എക്സ്ട്രാക്‌ഷൻ) പകരമായെത്തി. പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള ഈ പ്രക്രിയ വേദനാരഹിതമാണ്.
തുടർന്ന് സർജറി എങ്ങനെ ചെയ്യുന്നെന്നും അതിനു മുൻപും പിൻപും ആളുകൾക്കുണ്ടായ മാറ്റവും ചിത്രങ്ങൾ അടക്കം കാണിച്ച് ഡോകടർ വിശദീകരിച്ചു.
ഒളിച്ചിരിക്കേണ്ട; ഒപ്പം ഞങ്ങളുണ്ട്
ഈ മേഖലയിൽ ആഴത്തിൽ അറിവില്ലാത്ത കപടശാസ്ത്ര പ്രചാരകർ പലരും ഇന്ന് ഹെയർട്രാൻസ്പ്ലാന്റേഷൻ രംഗത്തുണ്ട്. തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിന്റെ പ്രസക്തി, ഡോക്ടറുടെ പരിചയസമ്പത്ത്, പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ടോ, നിങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി കേൾക്കുന്നുണ്ടോ എന്നതെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്.
ഡോ. നിരഞ്ജനയ്ക്കൊപ്പം വർഷങ്ങളോളം ഹെയർ ട്രാൻസ്പ്ലാന്റേഷൻ രംഗത്തുള്ള ഡോ. വിഗ്നേഷ് രാജ്, ഡോ. യാസ്മിൻ അബ്ദുൾ റഹ്മാൻ, ഡോ. ദീപ്തി ബെന്നി, ഡോ. റയാ ൻ രാജു എന്നിവരടങ്ങിയ മികച്ച ടീമാണു യോഗിരാജ് സെന്ററിൽ ഹെയർട്രാൻസ്പ്ലാന്റേഷനു മേൽനോട്ടം വഹിക്കുന്നത്.
യോഗിരാജ് സെന്ററിൽ 18 വയസു മുതൽ 72 വയസുള്ളവർ വരെ ഹെയർട്രാൻസ്പ്ലാന്റ് ചെയ്തിട്ടുണ്ട്. ട്രാൻസ്പ്ലാന്റെന്നാൽ ആരോഗ്യമുള്ള മുടി ഒരിടത്തു നിന്നെടുത്ത് പുതിയിടത്ത് നടന്നു എന്നതാണ്. . നെറ്റിക്കു മുകളിലെ ഹെയർ ലൈൻ താഴ്ത്താനുള്ള സേവനങ്ങളും ലഭ്യമാണ്.
ട്രാൻസ്പ്ലാന്റിനു മുൻപും ചെയ്തയുടനെയും അതിനു ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും സർജറിക്കിടയിൽ വേദന കുറയ്ക്കാനുള്ള മാർഗങ്ങളെ കുറിച്ചും സെമിനാറിൽ ചർച്ച ചെയ്തു. കാണികൾ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഡോക്ടർമാരുടെ പാനൽ കൃത്യമായ ഉത്തരങ്ങൾ നൽകി.