തെല്ലും മായമില്ല, ‘നല്ല ഫാറ്റ്’ ധാരാളമായി ലഭിക്കുന്നു; ഈ ഓണത്തിനും പരിശുദ്ധിയുടെ പാരമ്പര്യവുമായി നമ്പീശൻസ് നെയ്യുണ്ട്!
പാരമ്പര്യപ്പെരുമയുടെ വിജയഗാഥയുമായി നമ്പീശൻസ് ഈ ഓണക്കാലത്തും... ആരോഗ്യമാണ് ഏറ്റവും വലിയ ധനമെങ്കിലും ധാരാളമായി തെറ്റായ കാര്യങ്ങൾ ആരോഗ്യ-ഭക്ഷണ കാര്യങ്ങളിൽ നമ്മൾ കേൾക്കാറുണ്ട്. അതിലൊന്നാണ് കൊളസ്ട്രോളും ഫാറ്റും മോശമാണ് എന്നത്. എന്നാൽ അങ്ങനെയല്ല എന്ന് പഠനങ്ങൾ പറയുന്നു. നമ്മുടെ കോശങ്ങളുടെ ശരിയായ
പാരമ്പര്യപ്പെരുമയുടെ വിജയഗാഥയുമായി നമ്പീശൻസ് ഈ ഓണക്കാലത്തും... ആരോഗ്യമാണ് ഏറ്റവും വലിയ ധനമെങ്കിലും ധാരാളമായി തെറ്റായ കാര്യങ്ങൾ ആരോഗ്യ-ഭക്ഷണ കാര്യങ്ങളിൽ നമ്മൾ കേൾക്കാറുണ്ട്. അതിലൊന്നാണ് കൊളസ്ട്രോളും ഫാറ്റും മോശമാണ് എന്നത്. എന്നാൽ അങ്ങനെയല്ല എന്ന് പഠനങ്ങൾ പറയുന്നു. നമ്മുടെ കോശങ്ങളുടെ ശരിയായ
പാരമ്പര്യപ്പെരുമയുടെ വിജയഗാഥയുമായി നമ്പീശൻസ് ഈ ഓണക്കാലത്തും... ആരോഗ്യമാണ് ഏറ്റവും വലിയ ധനമെങ്കിലും ധാരാളമായി തെറ്റായ കാര്യങ്ങൾ ആരോഗ്യ-ഭക്ഷണ കാര്യങ്ങളിൽ നമ്മൾ കേൾക്കാറുണ്ട്. അതിലൊന്നാണ് കൊളസ്ട്രോളും ഫാറ്റും മോശമാണ് എന്നത്. എന്നാൽ അങ്ങനെയല്ല എന്ന് പഠനങ്ങൾ പറയുന്നു. നമ്മുടെ കോശങ്ങളുടെ ശരിയായ
പാരമ്പര്യപ്പെരുമയുടെ വിജയഗാഥയുമായി നമ്പീശൻസ് ഈ ഓണക്കാലത്തും...
ആരോഗ്യമാണ് ഏറ്റവും വലിയ ധനമെങ്കിലും ധാരാളമായി തെറ്റായ കാര്യങ്ങൾ ആരോഗ്യ-ഭക്ഷണ കാര്യങ്ങളിൽ നമ്മൾ കേൾക്കാറുണ്ട്. അതിലൊന്നാണ് കൊളസ്ട്രോളും ഫാറ്റും മോശമാണ് എന്നത്. എന്നാൽ അങ്ങനെയല്ല എന്ന് പഠനങ്ങൾ പറയുന്നു. നമ്മുടെ കോശങ്ങളുടെ ശരിയായ ഘടനയ്ക്കും പ്രവർത്തനത്തിനും കൊളസ്ട്രോൾ ആവശ്യമാണ്. കോശങ്ങളെ പൊതിഞ്ഞ് സംരക്ഷിക്കുന്നത് കൊളസ്ട്രോളാണ്. അങ്ങനെ, കൊളസ്ട്രോളും ഫാറ്റും ഒട്ടും ശരീരത്തിന് വേണ്ടതല്ല എന്ന മിഥ്യാധാരണ മാറിയിട്ടുണ്ട്. ആവശ്യത്തിന് കൊളസ്‌ട്രോളും ഫാറ്റും അടങ്ങിയ ഭക്ഷണം കഴിക്കുകയെന്നതാണ് ആരോഗ്യകരമായ വഴി.
നെയ്യിൽ ഇവ രണ്ടും വേണ്ടയളവിൽ അടങ്ങിയിട്ടുണ്ട്. നമുക്ക് ആവശ്യമായ 'നല്ല ഫാറ്റ്' നെയ്യിൽ നിന്നും ധാരാളമായി ലഭിക്കുന്നു. അത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യപ്രവർത്തനങ്ങളിൽ വലിയ പങ്കുവഹിക്കുന്നു. നെയ്യിലെ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ശരീരത്തിലെ 'ആവശ്യമില്ലാത്ത ഫാറ്റ്' കുറയ്ക്കാൻ നമ്മെ സഹായിക്കുന്നു. ചുരുക്കത്തിൽ ആരോഗ്യസംരക്ഷണത്തിന് വേണ്ടി നമ്മൾക്ക് ചെയ്യാവുന്ന ഏറ്റവും അടിസ്ഥാനപരമായ കാര്യം 'ഭക്ഷണം മരുന്നാക്കുക' എന്നതാണ്. അല്ലെങ്കിൽ മരുന്ന് ഭക്ഷണമാക്കേണ്ടി വരും. നമ്മൾക്ക് ആവുവിധം കഴിക്കുന്ന ഭക്ഷണം പ്രകൃതിദത്തമാക്കുക എന്നത് പ്രധാനപ്പെട്ടതാണ്. അങ്ങനെയാണ് പ്രകൃതിയുടെ സമയത്തിനൊത്ത് പാകപ്പെടുത്തിയെടുക്കുന്ന നമ്പീശൻസ് നെയ്യ് നൂറോളം വർഷങ്ങളായി നമ്മുടെ ഏറ്റവും പ്രിയപ്പെട്ട നെയ്യായി മാറുന്നത്. നെയ്യ് ഉണ്ടാക്കാനുള്ള ഉപകരണങ്ങളെല്ലാം നൂതനമായ ജർമൻ ടെക്നോളജിയിലാണ് പ്രവർത്തിക്കുന്നതെങ്കിലും, പാരമ്പര്യമായി കൈമാറിവന്ന പരിശുദ്ധിയിൽ, തെല്ലും മായം ചേർക്കാത്ത നമ്പീശൻസ് ഇന്നും ഇന്ത്യൻ രീതിയിൽ നാല് ദിവസം സമയമെടുത്താണ് ഉണ്ടാക്കുന്നത്.
1932-ൽ ശ്രീ എം കെ നമ്പീശൻ തുടക്കംകുറിച്ച നമ്പീശൻസ് എന്ന കുടുംബസംരംഭം ഇന്ന് നാലാം തലമുറക്കാരനായ ആയ ശ്രീ വിവേക് നമ്പീശനിൽ എത്തിനിൽകുന്നു. 2032-ൽ നൂറ് വർഷം പൂർത്തീകരിക്കുകയാണ് നമ്പീശൻസ് ഗ്രൂപ്പ്. തലമുറകളായി പകർന്നു കിട്ടിയ അതേ ഗുണനിലവാരവും വിശ്വസ്‌തതയും നിലനിർത്തിക്കൊണ്ട് കഴിഞ്ഞ ഇരുപത് വർഷമായി നമ്പീശൻസിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അദ്ദേഹത്തിന്റേയും ഊർജജ്വസ്വലരായ ടീaമിന്റേയും ശ്രമഫലമായാണ് ഇന്ന് നമ്പീശൻസ് എന്ന ബ്രാൻഡ് ലോകത്തെമ്പാടും എത്തിയത്. കമ്പനിയുടെ പുതിയ ഉത്പന്നമായ Nambisan's wild flower honey -യും പ്രകൃതിദത്തമായ പരിശുദ്ധിയുടെ മറ്റൊരു പ്രതീകമാണ്.
'നമ്പീശൻസ് നെയ്യില്ലാത്ത അടുക്കളയില്ല' എന്ന പരസ്യവാചകത്തിൽ നിന്നും 'Nambisan's, the true Indian ghee' എന്ന രുചിയനുഭവത്തിലേക്കുള്ള മാറ്റത്തിന് പിന്നിൽ, സത്യസന്ധത കൈമുതലാക്കിയ ഈ കുടുംബത്തിന്റെ വലിയ വിജയകഥയുണ്ട്. ഈ ഓണത്തിനും നമ്മുടെ അടുക്കളിൽ മാറാത്ത രുചിക്കൂട്ടുമായി, പരിശുദ്ധിയുടെ പാരമ്പര്യവുമായി നമ്പീശൻസ് നെയ്യുണ്ട്, നമ്മുടെ ഓണക്കാലങ്ങളെ 'നല്ലോണം നെയ്യോണ'മാക്കിക്കൊണ്ട്.
കലേഷിന്റെ നല്ലോണം നെയ്യൊണം
ഓണം രുചിയുടെ ഉത്സവമാണ്. പായസത്തിന്റെ മധുരമില്ലാത്ത ഓണമോ മലയാളിയോ ഇല്ല. പാരമ്പര്യത്തിന്റെ മേന്മനിറഞ്ഞ ശുദ്ധിയുള്ള നമ്പീശൻസ് നെയ്യിൽ പാകം ചെയ്യുമ്പോൾ വരുന്ന മണം നമ്മളെ ഓർമകളിലേക്ക് കൊണ്ടുപോകും. ആ നെയ്യോർമകളിൽ ഓണം 'നെയ്യൊണ'മാകുന്നു. അങ്ങനെ ഓണം ഓർമ്മകളുടെയും ആഘോഷങ്ങളുടെയും രുചികളുടെയും 'നല്ലോണം' ആകുന്നു.
നമ്പീശൻസിന്റെ നെയ്പെരുമയ്‌ക്കൊപ്പം മലയാളത്തിന്റെ പ്രിയപ്പെട്ട കലേഷ് അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള തേങ്ങാപ്പാലില്‍ വേവിച്ച പഴം നുറുക്കിന്റെ പാചകക്കൂട്ട് വനിതയുടെ വായനക്കാരുമായി പങ്കുവയ്ക്കുന്നു.
തേങ്ങാപ്പാലില്‍ വേവിച്ച പഴം നുറുക്ക്
ചേരുവകൾ
1. നെയ്യ് – കാല്‍ കപ്പ്
2. നന്നായി പഴുത്ത ഏത്തപ്പഴം – രണ്ട്
3. ശര്‍ക്കര ഉരുക്കിയത് – അരക്കപ്പ്
4. കട്ടിത്തേങ്ങാപ്പാല്‍ – അരക്കപ്പ്
5. ചുക്കുപൊടി – കാല്‍ ചെറിയ സ്പൂണ്‍
6. ജീരകം പൊടിച്ചത് – കാല്‍ ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
നെയ്യ് ചൂടാക്കി പഴം ഒരിഞ്ചു വീതിയില്‍ കഷണങ്ങളാക്കിയതു ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് ശര്‍ക്കര ഉരുക്കിയതു ചേര്‍ത്തിളക്കി കുറുകി വരുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്തു തിളപ്പിക്കണം. കുറുറി വരുമ്പോള്‍ ചുക്കുപൊടിയും ജീരകംപൊടിയും ചേര്‍ത്തു വാങ്ങാം.
ലോകത്തെമ്പാടുമുള്ള എന്റെ പ്രിയപ്പെട്ട എല്ലാ മലയാളികൾക്കും ഓണാശംസകൾ.