സ്ത്രീ സ്വാതന്ത്ര്യം എന്നാൽ സാമ്പത്തിക സ്വാതന്ത്ര്യം: ‘വനിത – സമൃദ്ധി’ സൗജന്യ സെമിനാർ ഇരുപതിന്
സ്ത്രീ സ്വാതന്ത്ര്യം എന്നാൽ സാമ്പത്തിക സ്വാതന്ത്ര്യം കൂടിയാണ്. മറ്റൊരാളെയും സാമ്പത്തികമായി ആശ്രയിക്കാതെ മുന്നോട്ടു പോകാന്‍ ഒരു സ്ത്രീ എങ്ങനെയൊക്കെ പാകപ്പെടണം ? ഇത്തരം സംശയങ്ങൾക്ക് മറുപടിയും, ആശങ്കകൾക്കു പരിഹാരവുമായി വനിതയും മിറെ അസെറ്റ് മ്യൂച്ചൽ ഫണ്ടും ഹെർ മണി ടോക്സും ചേർന്നൊരുക്കുന്ന ‘വനിത – സമൃദ്ധി’ സൗജന്യ സെമിനാർ സെപ്റ്റംബർ ഇരുപതിന്. രാവിലെ പതിനൊന്നു മണി മുതൽ ഉച്ചയ്ക്ക് ഒന്നര വരെ മലയാള മനോരമയുടെ കൊച്ചി പനമ്പിള്ളി നഗർ ഓഫിസിലെ സെമിനാർ ഹാളിലാണ് പരിപാടി.
കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും 0484 4447411 എന്ന നമ്പറിൽ ബന്ധപ്പെടുക.
സെമിനാറില്‍ റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ 150 പേർക്ക് ആറു മാസത്തെ വനിത സബ്സ്ക്രിപ്ഷൻ സൗജന്യം.
സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുന്നവർ –
ശാലിനി വാരിയർ (ഡയറക്ടർ, ഗോശ്രീ ഫിനാൻസ് ലിമിറ്റഡ് ആൻഡ് ഫോർമർ എക്സിക്യൂട്ടിവ് ഡയറക്ടർ ഫെഡറൽ ബാങ്ക്)
ഷീല കൊച്ചൗസേപ്പ് (ഡയറക്ടർ, വി സ്റ്റാർ ക്രിയേഷൻസ്)
ഷൈനി സെബാസ്റ്റ്യൻ (റജിസ്ട്രേഡ് ഇൻവസ്റ്റ്മെൻറ് അഡ്വൈസർ ആൻഡ് ഫിനാഷ്യൽ എക്സ്പർട്ട്)
നിസ്സാരി മഹേഷ് (ഫൗണ്ടർ ആൻഡ് സി ഇ ഒ, ഹെർ മണി ടോക്സ്)
ശ്യാമ സുന്ദർ (റീജിയണൽ ഹെഡ് സൗത്ത് – സെയിൽസ് (ബാംഗ്ലൂർ) മിറെ അസെറ്റ് മ്യൂച്ചൽ ഫണ്ട്)
ജിബിൻ ജോർജ് (ഏരിയ ഹെഡ് സെയിൽസ് (കൊച്ചി) മിറെ അസെറ്റ് മ്യൂച്ചൽ ഫണ്ട്)