കുഞ്ഞു ഹൃദയമാണ് കരുതൽ വേണം: ‘കുട്ടികളിലെ ഹൃദ്രോഗം’: സൗജന്യ സെമിനാറുമായി വനിതയും കിംസ് ഹെൽത്തും Children's heart disease: Free Seminar
പൊന്നോമനകൾക്ക് വരുന്ന ഒരു കുഞ്ഞു പനി പോലും പോലും മാതാപിതാക്കൾക്ക് ആശങ്കയാണ്. ടെസ്റ്റുകളും പരിശോധനകളും അതിലേറെ ടെൻഷനുമായി നമ്മൾ ദിവസങ്ങൾ തള്ളിനീക്കും.അപ്പോൾ കുഞ്ഞുങ്ങൾക്ക് വരുന്ന ഹൃദ്രോഗ സംബന്ധിയായ പ്രശ്നങ്ങളെക്കുറിച്ച് ഓർക്കുമ്പോഴോ? ടെൻഷൻ ഇരട്ടിയാകും.
കുട്ടികളെ ബാധിക്കുന്ന ഹൃദ്രോഗ പ്രശ്നങ്ങൾക്ക് വേണ്ടത് അനാവശ്യ ആശങ്കകളല്ല,കൃത്യമായ ചികിത്സയും ഫലപ്രദമായ മുൻകരുതലുകളുമാണ് വേണ്ടതെന്ന് ഓർമിപ്പിക്കുകയാണ് മലയാള മനോരമയും കിംസ് ഹെൽത്തും.കുട്ടികളിലെ ഹൃദ്രോഗം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കാൻ സഹായിക്കുന്ന സെമിനാറിന് തിരുവനന്തപുരത്തിന് വേദിയൊരുങ്ങുകയാണ്.
ലോക ഹൃദ്രോഗ ദിനത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളിലെ ഹൃദ്രോഗം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സെപ്റ്റംബർ 29നാണ് നടക്കുന്നത്. തിരുവനന്തപുരം പനവിള എസ്.പി ഗ്രാൻഡ് ഡേയ്സ് ഹോട്ടലില്‍ രാവിലെ10മണി മുതൽ 12.30വരെയാണ് സൗജന്യ സെമിനാർ.
കുട്ടികളിലെ ഹൃദ്രോഗ സാധ്യത, കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാരീതികൾ എന്നിവയെ കുറിച്ചു വിദഗ്‌ധർ സെമിനാറിൽ ക്ലാസെടുക്കും. ഡോ.നവീൻ ജയിൻ, ഡോ.എം.എച്ച്. സാദിഖ്,ഡോ. എം. സുൾഫിക്കർ അഹമ്മദ്, ഡോ. സൗമ്യ രമണൻ എന്നിവർ നേതൃത്വം നൽകും. മാതാപിതാക്കൾക്കും അധ്യാപകർക്കും പങ്കെടുക്കാം.
റജിസ്‌റ്റർ പങ്കെടുക്കുന്ന ആദ്യ 100 പേർക്ക് 'വനിത മാഗസിന്റെ' 6 മാസത്തെ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും.സെമിനാറിൽ പങ്കെടുക്കുന്നവരിൽ ആവശ്യമായി വരുന്നവർക്ക് തിരുവനന്തപുരം കിംസ് ഹെൽത്തിൽ സൗജന്യ കൺസൽറ്റേഷനും തുടർ ചികിത്സകൾക്കു പ്രത്യേക ഇളവുകളും ലഭിക്കും.
9446220919 എന്ന നമ്പറിൽ വിളിച്ച് സൗജന്യ റജിസ്ട്രേഷൻ നടത്താവുന്നതാണ്.