കൂർക്കംവലി മരണത്തിനു വരെ കാരണമായേക്കാം...എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ...: ‘ശ്വാസം നന്നായാൽ ആശ്വാസം’ സെമിനാർ
ശ്വാസകോശ രോഗങ്ങളെക്കുറിച്ച് വിശദമായി അറിയുന്നതിനും ഈ ബുദ്ധിമുട്ടിനാൽ പ്രയാസമനുഭവിക്കുന്നവർക്കു മാർഗനിർദേശങ്ങള്‍ നൽകുന്നതിനുമായി വിദഗ്ധര്‍ നയിക്കുന്ന സെമിനാറുമായി എത്തുകയാണ് വനിതയും സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസേർച്ച് സെന്ററും.
‘ശ്വാസം നന്നായാൽ ആശ്വാസം’ എന്ന പേരിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസേർച്ച് സെന്ററിൽ, 2025ഒക്ടോബർ 25 നു രാവിലെ പത്തര മുതൽ പന്ത്രണ്ടര വരെയാണ് സെമിനാർ. പ്രവേശനം സൗജന്യം.
മരണത്തിനു വരെ കാരണമാകുന്ന കൂർക്കംവലിയെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളെക്കുറിച്ചും വിദഗ്ധർ സംസാരിക്കും. ഡോ.വിനായക് നന്ദനൻ, ഡോ. ആരതി ആർ. നായർ എന്നിവരാണ് സെമിനാർ നയിക്കുന്നത്. സെമിനാറിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ നൂറു പേർക്ക് 6 മാസത്തെ വനിത സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പർ: 9495080006