‘സ്ട്രോക്കിനെ അറിയാം’: വനിത – മേയ്ത്ര ഹോസ്പിറ്റൽ സൗജന്യ ബോധവൽക്കരണ സെമിനാർ ഒക്ടോബർ 26 ന് താമരശ്ശേരിയിൽ
മലയാള മനോരമ വനിത- മേയ്ത്ര ഹോസ്പിറ്റലിന്റെ സഹകരണത്തോടെ വേൾഡ് സ്ട്രോക്ക് ഡേയുടെ ഭാഗമായി സ്ട്രോക്ക് ബോധവൽക്കരണ സെമിനാർ നടത്തുന്നു. 26നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ താമരശ്ശേരി വ്യാപാര ഭവൻ ഹാളിൽ(പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന് പിൻവശം) വച്ചാണ് സെമിനാർ. മേയ്ത്ര ഹോസ്പിറ്റൽ സ്ട്രോക്ക് ആൻഡ് ഇന്റർവെൻഷനൽ ന്യൂറോളജി സീനിയർ കൺസൽറ്റന്‍റ് ഡോ. ദീപ് പി പിള്ള, സീനിയർ കൺസൽറ്റന്‍റ് സെന്റർ ഫോർ ന്യൂറോ സയൻസ് ഡോ. എൻ.സി.കൃഷ്ണദാസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകുന്നു.
സെമിനാറിൽ സ്ട്രോക്കും അതുമായി ബന്ധപ്പെട്ട രോഗങ്ങളെ കുറിച്ചുള്ള ക്ലാസുകൾ ലഭിക്കും. സ്ട്രോക്കിന്റെ ലക്ഷണങ്ങൾ, കൃത്യസമയത്ത് ചികിത്സ കൊടുക്കുന്നതിന്റെ പ്രാധാന്യം, വിവിധതരം ചികിത്സ രീതികൾ, ത്രോംമ്പോളിസിസ്സ്, സ്‌ട്രോക്കിന് ശേഷം ഏത് തരം ആശുപത്രിയിൽ പോകണം, സ്ട്രോക്ക് റെഡി സെന്റർ, സ്ട്രോക്ക് വരാതിരിക്കാൻ എന്തൊക്കെ മുൻകരുതൽ എടുക്കണം, ജീവിതശൈലിയുമായി ബന്ധപ്പെട്ട സ്ട്രോക്ക് വരാനുള്ള സാഹചര്യങ്ങൾ എന്നിവയെ കുറിച്ചുള്ള വിഷയങ്ങൾ സെമിനാറിൽ പ്രതിപാദിക്കുന്നു.
പങ്കെടുക്കുന്ന ആദ്യത്തെ നൂറു പേർക്ക് ആറു മാസത്തെ വനിത സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും. റജിസ്റ്റർ ചെയ്ത എല്ലാവർക്കും വനിതാ മേയ്ത്ര പ്രിവിലേജ് കാർഡും ലഭിക്കുന്നു. സൗജന്യ റജിസ്ട്രേഷനും വിശദവിവരങ്ങൾക്കും ഫോൺ: 9495244614