എന്റെ പേര് ശ്യാംകുമാർ. ഇപ്പോൾ 23 വയസ്സ്. കാട്ടാക്കട കിള്ളിക്ക് അടുത്തു ശാസ്താംപാറയിലാണു വീട്. മൂന്നു വൃക്കകളുമായുള്ള അപൂർവജനനം. എട്ടു വയസ്സുള്ളപ്പോൾ എന്റെ വ ലതുകാൽ മുറിച്ചുമാറ്റി. അതുവരെ ഒരു കാലു മുതുകിനോടു ചേർന്ന് ഒട്ടിയിരിക്കുകയായിരുന്നു. പിന്നെ, നട്ടെല്ലിന്റെ ത കരാറുകൾ. ജനിച്ചു പത്തൊമ്പതാം ദിവസം മുതൽ ശസ്ത്രക്രിയാജീവിതം ആരംഭിക്കുകയായിരുന്നു. ഇതുവരെ പതിനാറോളം ശസ്ത്രക്രിയകൾ നടത്തി.

ഇനിയും ശസ്ത്രക്രിയകൾ വേണ്ടി വരുമെന്ന് ഡോക്ടർമാർ പറയുന്നു. ഇത്രയധികം ശസ്ത്രക്രിയകൾ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ തകർത്തു. അ ച്ഛൻ ശ്രീകുമാറിന്റെ കൂലിപ്പണിയിൽ നിന്നു കിട്ടുന്ന വരുമാനമാണു ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയം.

ADVERTISEMENT

ഒരു സ്കൂളിൽ ചിത്രകലാ അധ്യാപികയായി അമ്മ സരളകുമാരി ജോലി ചെയ്തിരുന്നു. എന്നെ പരിചരിക്കാനായി വർഷങ്ങൾക്കു മുൻപ് അമ്മ ആ ജോലി ഉപേക്ഷിച്ചു. ഒരു സഹോദരിയുണ്ട് ,സന്ധ്യ. സാമ്പത്തിക ബുദ്ധിമുട്ടു കാരണം അവളുടെ വിദ്യാഭ്യാസവും മുടങ്ങി. കൂടുതൽ പഠിക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, സാഹചര്യങ്ങൾ ഒരിക്കലും അനുകൂലമായിരുന്നില്ല. കുട്ടിക്കാലം മുത ൽ ഇന്നോളം

നനഞ്ഞ െബഞ്ചുകൾ

ADVERTISEMENT

ഇതുവരെയുള്ള ജീവിതത്തിൽ കൂടുതൽ വേദനിപ്പിച്ചത് സ്കൂൾകാലമാണ്. ഇനി ഞാൻ പറയുന്നതു നിങ്ങൾ വിശ്വസിക്കണം; രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആത്മഹത്യ െചയ്യുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ട്. ക്ലാസ്മുറിയിലും പുറത്തും അത്രയ്ക്കും മാനസികവേദന അ നുഭവിച്ചിട്ടുണ്ട് എന്നു തന്നെയാണ് അതിന്റെ അർഥം.

സ്കൂളിലേക്ക് അമ്മ എടുത്താണു കൊ ണ്ടുപോയിരുന്നത്. സ്കൂളിൽ എപ്പോഴും ഒറ്റയ്ക്കായിരുന്നു എനിക്കു കൂട്ടുകാർ ഉ ണ്ടായിരുന്നില്ല. ആരും എന്നോടു കളിക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. അതിനുകാരണം അറിയാതെ മൂത്രം പോകുന്നതായിരുന്നു. മൂന്നു വയസ്സുള്ള കുട്ടിയുടെ മൂത്രസഞ്ചിയുടെ വലുപ്പമേ എനിക്ക് ഉണ്ടായിരുന്നുള്ളു. അറിയാതെ മൂത്രം പോകും. അത് എന്നെ കൂട്ടുകാരിൽ നിന്ന് അകറ്റി. പ്രത്യേകം ബെഞ്ചിൽ എന്നെ ഇരുത്തി. ൈവകുന്നേരം ആ െബഞ്ച് കഴുകി വൃത്തിയാക്കിയ ശേഷമാണ് വീട്ടിലേക്കു പോയിരുന്നത്.

ADVERTISEMENT

ഇപ്പോഴും ആ അവസ്ഥയ്ക്ക് മാറ്റമില്ല. ഓരോ രണ്ടു മണിക്കൂറിനിടയിലും ട്യൂബ് ഉപയോഗിച്ചാണ് മൂത്രമൊഴിക്കുന്നത്. ക്ലീൻ ഇന്റർമിറ്റന്റ് കത്തീറ്ററൈസേഷൻ (സി. ഐ.സി) എന്നാണ് അത് അറിയപ്പെടുന്നത്. ജീവനുള്ളിടത്തോളം അത് ചെയ്യേണ്ടി വരും. ചുരുക്കത്തിൽ ദിവസം അറുനൂറിലേറെ രൂപ വേണ്ടി വരും എനിക്കു മൂത്രമൊഴിക്കണമെങ്കിൽ.

അതില്ലാതെ അഞ്ചുമണിക്കൂർ മാത്രമേ ജീവിക്കാൻ കഴിയു. പത്താംക്ലാസിൽ പ ഠിക്കുമ്പോഴാണു വൃക്കകളുടെ പ്രവർത്തനം തകരാറിലാവുന്നത്. 25 ശതമാനം പ്രവർത്തനക്ഷമതയോടെ ആ പ്രതിസന്ധി അതിജീവിച്ചു. രോഗങ്ങൾ കീഴടക്കാൻ ശ്രമിക്കുമ്പോഴെല്ലാം അതിൽ നിന്നു പുറത്തുവരാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് എന്നിൽ നിറയാറുണ്ട്. അതെന്താണെന്നു വിശദീകരിക്കാൻ കഴിയുന്നില്ല. ആഹാരനിയന്ത്രണം, വ്യായാമം, കൃത്യമായ മരുന്നുകൾ അങ്ങനെ ബാഹ്യമായ സാഹചര്യങ്ങളും നേരത്തെ സൂചിപ്പിച്ച ഉൾപ്രേരണയും കൊണ്ട് ശ്വാസം നിലയ്ക്കാതിരിക്കാൻ ഞാൻ കഠിനമായി ശ്രമിച്ചുകൊണ്ടിരുന്നു.

ഒറ്റക്കാലിൽ ചവിട്ടി നീങ്ങിയ ജീവിതം

എന്റെ ഏകാന്തതയുടെ നനഞ്ഞ ബെഞ്ചിലേക്ക് ഒരു ദിവസം അവൻ കയറിയിരുന്നു. സ്കൂളിൽ ആദ്യമായി കിട്ടിയ ചങ്ങാതി സജിൻ. അവനെന്നെ സൈക്കിൾ ഒാടിക്കാൻ പ ഠിപ്പിച്ചു. ഒറ്റക്കാലിൽ സൈക്കിൾ ചവിട്ടുന്നതു ശ്രമകരമായിരുന്നു. എങ്കിലും അതിൽ അതിയായി സന്തോഷിച്ചു. സൈക്കിൾ ജീവിതം മാറ്റിമറിച്ചു എന്നു പറയാം. അങ്ങനെ ഒറ്റക്കാലിൽ താണ്ടിയ ദൂരങ്ങൾക്കു കയ്യും കണക്കുമില്ല. ‘സേവ് ആലപ്പാട്’ എന്ന സമരപരിപാടിക്കുവേണ്ടി തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ വിദ്യാർഥികളോടൊപ്പം ആലപ്പുഴ വരെ സൈക്കിളോടിച്ചത് മറക്കാനാവാത്ത ഓർമയാണ്. ആറു ദിവസം കൊണ്ട് ഏകദേശം ആ യിരത്തോളം കിലോമീറ്റർ സൈക്കിളോടിച്ചു.

ആ യാത്രയിൽ ആശുപത്രിയിലായി. വൃക്കകളുടെ പ്രവർത്തനം നിലച്ചതായിരുന്നു കാരണം. അന്നു മുതൽ ഡ യാലിസിസിന് വിധേയനായി തുടങ്ങി. രണ്ടു വർഷം മുൻപ് സുമനസ്സുകളുടെ കാരുണ്യം കൊണ്ടു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. അമ്മയാണ് വൃക്ക പകുത്തു നൽകിയത്. ജീവൻ തന്ന അമ്മ തന്നെ ജീവനിൽ പകുതി വീണ്ടും നൽകി. അമ്മയാണു പ്രചോദനം. ആസ്മയുടെ ബുദ്ധിമുട്ടുണ്ട് അമ്മയ്ക്ക് ഇപ്പോൾ.

എനിക്കു ചിറകു മുളയ്ക്കുന്നു

രോഗവും പരാധീനതകളും ജീവിതത്തിൽ തോൽപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് എവിടെയെങ്കിലും ജയിക്കണമെന്ന ആഗ്രഹം എന്നിൽ മുളപൊട്ടിയത്. അങ്ങനെ സ്കൈ ഡൈവിങ് പഠിക്കാൻ പദ്ധതിയിട്ടു. ഉയരങ്ങളിലേക്കു നടന്നു കയറാൻ കഴിയില്ല. പക്ഷേ, ആകാശത്തു നിന്നു ചാടാൻ കഴിയുമോ? അങ്ങനെ സ്കൈ ഡൈവിങ് പഠിക്കുക ആയി ജീവിതലക്ഷ്യം. യുണൈറ്റ‍ഡ് സ്റ്റേറ്റ്സ് പാരച്യൂട്ട് അസോസിയേഷൻ (യു.എസ്.പി.എ) വഴി തായ്‌ലൻഡിൽ എത്തി. സ്ൈക ഡൈവിങ്ങിൽ വിദഗ്ധ പരിശീലനം നേടി.

കൃത്രിമക്കാലുമായി 13,000 അടി ഉയരത്തിൽ നിന്നാണു ചാടുന്നത്. മുതുകത്തു കെട്ടിവച്ചിരിക്കുന്ന പാരച്യൂട്ടിന് എന്തെങ്കിലും സംഭവിച്ചാലുള്ള അപകടാവസ്ഥ ഞാൻ പറയേണ്ടതില്ലല്ലോ? മൂന്നാം ചാട്ടത്തിൽ കാലിൽ പാരച്യൂട്ടിന്റെ കയറു കുരുങ്ങിപ്പോയി. ഭാഗ്യത്തിനു കൃത്രിമക്കാലിൽ അല്ല അത് കുടുങ്ങിയത്. അതുകൊണ്ട് എനിക്ക് ആ അപകടാവസ്ഥ തരണം ചെയ്യാൻ കഴിഞ്ഞു. ആറുതവണ ചാടുമ്പോളും ഞാനറിഞ്ഞിരുന്നില്ല അതൊരു ലോകറെക്കോർഡ് ആവുമെന്ന്. ഒരു അവയവം മുറിച്ചു മാറ്റുകയും മറ്റൊന്ന് തുന്നിപ്പിടിപ്പിക്കുകയും ചെയ്തതിനുശേഷം ഇത്തരമൊരു സാഹസത്തിനു മുതിർന്ന വേറെ ആരും ഇല്ല ഈ ലോകത്ത് എന്നത് അഭിമാനം തന്നെയാണ്.

ഉയരങ്ങൾ നേടാൻ പരിശീലനം

ലോകത്തിലെ ഏറ്റവും അപകടം പിടിച്ച സ്പോർട്സ് ഇനങ്ങളിലൊന്നാണു സ്കൈ ഡൈവിങ്. ഇതിൽ ഏറ്റവും പ്രധാനം ഓരോ ചാട്ടത്തിനു ശേഷവും നമ്മൾ ജീവിച്ചിരിക്കുക എന്നതാണ്.

തായ്‌ലൻഡിൽ നിന്നു നേരെ പോയത് ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പാരാഗ്ലൈഡിങ് പോയിന്റിലേക്കാണ്. അത് ഹിമാചൽ പ്രദേശിലെ ബിർ ബില്ലിങ് എന്ന സ്ഥലത്താണ്. അവിടെ നിന്നു കൂടുതൽ പരിശീലനം നേടി ഞാൻ പാരാഗ്ലൈഡിങ് പൈലറ്റ് ലൈസൻസ് എടുത്തു. പി. െലവൽ ൈലസൻസാണ് കിട്ടിയത്. എ. മുതൽ ഡി. വരെയുള്ള ലൈസൻസ് എടുക്കണം എന്ന് അതിയായ ആഗ്രഹമുണ്ട്. അതിന് നല്ല സാമ്പത്തികം വേണം.

ലോകത്ത് ഏറ്റവും കൂടുതൽ ഉയരത്തിൽ നിന്നു ചാടിയ ആൾ എന്ന റെക്കോർഡിലാണു നോട്ടം. സുമനസ്സുകൾ സഹായിച്ചാൽ ചിലപ്പോൾ എനിക്ക് ആ ഉയരം കീഴടക്കാനാവും. നമ്മളാരും ഒരുപാടു കാലം ഭൂമിയിൽ ഉണ്ടാവില്ല. എങ്കിലും ഇവിടെ ജീവിച്ചിരിക്കുന്ന സമയം നമ്മുെട സാന്നിധ്യം അറിയിക്കുകതന്നെ വേണം.

വൈകല്യങ്ങളുടെ പേരിൽ ഞാനൊരിക്കലും മാറിനിന്നിട്ടില്ല. പോസിറ്റീവ് ഓറിയന്റേഷൻ ക്ലാസുകൾക്ക് ആൾക്കാർ എന്നെ വിളിക്കും. അവിടെ എന്റെ ജീവിതമാണു പറയുന്നത്. മുന്നിൽ രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളു ജീവിതാവസ്ഥയിൽ നിരാശപ്പെട്ടു സ്വയം ശപിച്ചു ജീവിതം ഒ ടുക്കുക. അല്ലെങ്കിൽ സ്വയം മറ്റൊരു ജീവിതം പിടിച്ചെടുക്കുക. ഞാൻ തിരഞ്ഞെടുത്തതു രണ്ടാമത്തെ മാർഗമാണ്.

എനിക്കു പുതിയൊരു കാലു വേണം

30,000 രൂപയുടെ മരുന്നാണ് ഒരു മാസം വേണ്ടത്. മരുന്നു വാങ്ങാനുള്ള നെട്ടോട്ടമാണു ജീവിതം. കല്യാണങ്ങൾക്കു ഡ്രോൺ പറത്താൻ പോവും. വിഡിയോഗ്രഫി ചെയ്യും. വിഡിയോ എഡിറ്റ് ചെയ്യും. അങ്ങനെയൊക്കെയാണു മരുന്നുകാശു സംഘടിപ്പിക്കുന്നത്. ഇപ്പോൾ മറ്റൊരു പ്രതിസന്ധിയിലാണ്. കൃത്രിമക്കാലുക ൾ ഒടിഞ്ഞുപോയി. അതിന്റെ ഹൈഡ്രോളിക് ജോയിന്റുകൾ തകരാറിലായി. എനിക്ക് പുതിയൊരു കാലു വേണം. അങ്ങനെയാണെങ്കിലേ ഈ ജോലിയെടുത്തെങ്കിലും ജീവിക്കാൻ കഴിയൂ.

ഒന്നും ചെയ്യാനില്ലാത്തപ്പോൾ ചിത്രങ്ങൾ വരയ്ക്കും. ചുറ്റും കാണുന്ന നന്മയുള്ള മനുഷ്യരെയാണു വരയ്ക്കുന്നത്. ചിലപ്പോൾ കളിമണ്ണിൽ രൂപങ്ങൾ ഉണ്ടാക്കും. 90 ശതമാനം അംഗപരിമിതത്വം ഉള്ള ഒരാളാണു ഞാൻ. അതായത് മരിച്ചു കഴിഞ്ഞിട്ടും ജീവിക്കുന്ന ഒരാളെന്നു ചുരുക്കം.

(@skillhac) എന്ന ഇൻസ്റ്റാ പേജിൽ സജീവമാണ്. അതിലൂടെ സോഷ്യൽമീഡിയയിൽ ഒരുപാട് സുഹൃത്തുക്കളെ കിട്ടി. ‌സ്കൈ ൈഡവിങ് ഒരു പ്രത്യേക അനുഭൂതിയാണ്. ആകാശത്തിലെ മേഘക്കുന്നിറങ്ങുമ്പോൾ നമുക്കു തോന്നും; ഇതാ ചിറകു മുളച്ചിരിക്കുന്നു. ഞാനൊരു പക്ഷിയായി വീണ്ടും ജനിച്ചിരിക്കുന്നു;

വനിത ആർക്കൈവ്സ്: 2024 ജൂലൈ

English Summary:

This is the inspiring story of Shyamkumar, who overcame multiple surgeries and physical challenges to achieve his dream of skydiving. Skydiving is his passion, and he is determined to achieve more heights in life despite his disabilities.