‘മറക്കാതെ വോട്ടു ചെയ്യണം, പിന്നെ കല്യാണത്തിനും വരണം’: ഗൗജയ്ക്കും ശ്യാമിനും ഡിസംബറിൽ മത്സരം, ജനുവരിയിൽ കല്യാണം Youth Leaders Campaigning Amidst Wedding Preparations
ശ്യാമിനും ഗൗജയ്ക്കും രണ്ടു കാര്യങ്ങൾ പറയാനുണ്ട്. ഒന്ന് വോട്ടു ചെയ്യണം, രണ്ട് കല്യാണത്തിനു വരണം. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസിന്റെയും കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഗൗജ വിജയകുമാറിന്റെയും കല്യാണമാണ് ജനുവരിയിൽ. കല്യാണത്തിരക്കിനിടെ രണ്ടു പേരും തിരഞ്ഞെടുപ്പിൽ മത്സരിക്കും. ശ്യാം

ശ്യാമിനും ഗൗജയ്ക്കും രണ്ടു കാര്യങ്ങൾ പറയാനുണ്ട്. ഒന്ന് വോട്ടു ചെയ്യണം, രണ്ട് കല്യാണത്തിനു വരണം. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസിന്റെയും കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഗൗജ വിജയകുമാറിന്റെയും കല്യാണമാണ് ജനുവരിയിൽ. കല്യാണത്തിരക്കിനിടെ രണ്ടു പേരും തിരഞ്ഞെടുപ്പിൽ മത്സരിക്കും.
ശ്യാം നെന്മാറ ബ്ലോക്ക് പഞ്ചായത്തിലെ പല്ലശ്ശന ഡിവിഷനിലേക്കും ഗൗജ മരുതറോഡ് പഞ്ചായത്തിലെ 18ാം വാർഡ് കല്ലേപ്പുള്ളി വെസ്റ്റിലേക്കുമാണ് ജനവിധി തേടുന്നത്. ഇരുവരും യുഡിഎഫ് സ്ഥാനാർഥികളാണ്. കെഎസ്‌യുവിലെ ജില്ലാ ഭാരവാഹികളായിരുന്ന സമയത്താണ് ഇരുവരും സൗഹൃദത്തിലാകുന്നത്. പല്ലശ്ശന സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് ശ്യാം. പാലക്കാട് ജില്ലാ കോടതിയിലെ അഭിഭാഷകയാണ് ഗൗജ.