ചർമം കണ്ടാൽ പ്രായം തോന്നുകയേയില്ല എന്ന വാചകത്തോടെ വന്ന പരസ്യങ്ങളെയൊക്കെ അക്ഷരാർഥത്തിൽ വെല്ലുന്നൊരാൾ അതാണ് ബംഗ്ലൂരു സ്വദേശി ജ്യോത്സന. 2025ൽ ദുബായിൽ വച്ചു നടന്ന ഐ.സി.എൻ വേൾഡ് നാചുറൽ ഗെയിംസിൽ ‘ബോഡിബിൽഡിങ്ങ് ആന്റ് ഫിറ്റ്നെസ് എയ്ജെൽ’ വിഭാഗത്തിൽ സ്വർണ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ സംരംഭക. സ്വർണം

ചർമം കണ്ടാൽ പ്രായം തോന്നുകയേയില്ല എന്ന വാചകത്തോടെ വന്ന പരസ്യങ്ങളെയൊക്കെ അക്ഷരാർഥത്തിൽ വെല്ലുന്നൊരാൾ അതാണ് ബംഗ്ലൂരു സ്വദേശി ജ്യോത്സന. 2025ൽ ദുബായിൽ വച്ചു നടന്ന ഐ.സി.എൻ വേൾഡ് നാചുറൽ ഗെയിംസിൽ ‘ബോഡിബിൽഡിങ്ങ് ആന്റ് ഫിറ്റ്നെസ് എയ്ജെൽ’ വിഭാഗത്തിൽ സ്വർണ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ സംരംഭക. സ്വർണം കൂടാതെ പല വിഭാഗങ്ങളിലായി മൂന്ന് വെള്ളിയും ഒരു വെങ്കലവും ചേർത്ത് അഞ്ചു മെടലുകളാണ് ഈ അത്ഭുത വനിതാ രത്നം നേടിയെടുത്തത്! ഈ പ്രായവിഭാഗത്തിൽ ഇതേ മത്സര വിഭാഗത്തിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും ഇനി മുതൽ ജ്യോത്സനയ്ക്ക് സ്വന്തം.

നാൽപതാം വയസിലാണ് ജ്യോത്സന ബോഡിബിൽഡിങ്ങിലേക്ക് ഇറങ്ങുന്നത്. 80 കിലോ ശരീര ഭാരമുണ്ടായിരുന്നിടത്തു നിന്ന് അവർ 28 കിലോയാണ് കഠിനാധ്വാനത്തിലൂടെ കുറച്ചത് അതും സപ്ലിമെന്റുകളോ കുറുക്ക് വഴികളോ ഒന്നുമില്ലാതെ.അതാണ് അവരെ ഈ നേട്ടത്തിന് അർഹയാക്കിയതും. 27 രാജ്യങ്ങളിൽ നിന്നുള്ള 600 പേർ എത്തിയ വേദിയിലാണ് ജ്യോത്സന ഈ നേട്ടം സ്വന്തമാക്കിയത്.

ADVERTISEMENT

നിശ്ചയദാർഢ്യമുണ്ടെങ്കിൽ അതിനു വേണ്ടി അധ്വാനിക്കാൻ തയ്യാറാണെങ്കിൽ പ്രായമൊന്നും ഒരു തടസമല്ലെന്ന സന്ദേശമാണ് ഈ അവസരത്തിൽ മറ്റുള്ളവർക്ക് നൽകാനുള്ളതെന്ന് ജ്യോത്സന പറയുന്നു. കൃത്യമായ ഡയറ്റും വർക്കൗട്ടും ഒപ്പം ദിവസവും രാവിലെയും വൈകുന്നേരവുമായി നടന്ന 20000 സ്റ്റെപ്പുകളുമൊക്കെ ചേർന്നാണ് തനിക്കീ വിജയം തന്നതെന്ന് അവർ. കോച്ച് ശബരീഷ് ബാലകൃഷ്ണ നായിഡുവാണ് തന്നെ ഈ വിജയത്തിലേക്ക് എത്താൻ സഹായിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

22 വയസുള്ളൊരു മകളും എല്ലാ പിന്തുണയും നൽകി ഒപ്പം നിൽക്കുന്ന ഭർത്താവുമടങ്ങുന്നതാണ് കുടുംബം.  

ADVERTISEMENT