അസംബ്ലിയിൽ വിളിച്ചു വരുത്തി അനുമോദനം, കുഞ്ഞു മാളികപ്പുറങ്ങൾക്ക് സർ സയ്യിദ് സ്കൂളിന്റെ യാത്രാ മംഗളം School Honors Young Sabarimala Pilgrims
ശബരിമല തീർഥാടനത്തിന് പോകുന്ന വിദ്യാർഥികൾക്ക് അനുമോദനവും യാത്രയയപ്പും നൽകി പുതുമനശേരി സർ സയ്യിദ് ഇംഗ്ലിഷ് സ്കൂൾ മാതൃകയായി. ചാവക്കാട് തൊട്ടാപ്പ് മാട് സ്വദേശി പഴുവിൽ വീട്ടിൽ പി.എസ്.സുധീഷിന്റെ മക്കളായ മിഥില, യോധ്യ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. പ്രിൻസിപ്പൽ എം.പി.അൻവർ സാദിഖ് ഇരുവരെയും സ്കൂൾ

ശബരിമല തീർഥാടനത്തിന് പോകുന്ന വിദ്യാർഥികൾക്ക് അനുമോദനവും യാത്രയയപ്പും നൽകി പുതുമനശേരി സർ സയ്യിദ് ഇംഗ്ലിഷ് സ്കൂൾ മാതൃകയായി. ചാവക്കാട് തൊട്ടാപ്പ് മാട് സ്വദേശി പഴുവിൽ വീട്ടിൽ പി.എസ്.സുധീഷിന്റെ മക്കളായ മിഥില, യോധ്യ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
പ്രിൻസിപ്പൽ എം.പി.അൻവർ സാദിഖ് ഇരുവരെയും സ്കൂൾ അസംബ്ലിയിലേക്ക് വിളിച്ചു വരുത്തി ആശംസകൾ നേരുകയും മിഠായികളും പൂച്ചെണ്ടുകളും നൽകുകയും ചെയ്തു. ഒന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളാണിവർ.കഴിഞ്ഞ ദിവസമാണ് ഇവർ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. സ്കൂൾ അധികൃതർ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തുവിട്ട ഇതിന്റെ വാർത്ത വൈറലായിരുന്നു.