‘‘ഞങ്ങളൊക്കെ ലോകമറിഞ്ഞതു മനോരമയുടെ താളുകളിലൂടെയാണ്...’’ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന മനോരമ–ഹോർത്തൂസിലെ പത്രത്തിന്റെ ചരിത്രം പറയുന്ന പവലിയനെ നോക്കി സെബാസ്റ്റിൻ ഭാര്യയോടും കൊച്ചു മകളോടും ഇതു പറഞ്ഞാണ് അകത്തേക്ക് കടന്നത്. സാഹിത്യത്തിന്റേയും കലയുടേയും ആഘോഷമായ ഹോർത്തുസിന്റെ രണ്ടാം ദിനമാണിത്. സുഭാഷ്

‘‘ഞങ്ങളൊക്കെ ലോകമറിഞ്ഞതു മനോരമയുടെ താളുകളിലൂടെയാണ്...’’ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന മനോരമ–ഹോർത്തൂസിലെ പത്രത്തിന്റെ ചരിത്രം പറയുന്ന പവലിയനെ നോക്കി സെബാസ്റ്റിൻ ഭാര്യയോടും കൊച്ചു മകളോടും ഇതു പറഞ്ഞാണ് അകത്തേക്ക് കടന്നത്. സാഹിത്യത്തിന്റേയും കലയുടേയും ആഘോഷമായ ഹോർത്തുസിന്റെ രണ്ടാം ദിനമാണിത്. സുഭാഷ്

‘‘ഞങ്ങളൊക്കെ ലോകമറിഞ്ഞതു മനോരമയുടെ താളുകളിലൂടെയാണ്...’’ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന മനോരമ–ഹോർത്തൂസിലെ പത്രത്തിന്റെ ചരിത്രം പറയുന്ന പവലിയനെ നോക്കി സെബാസ്റ്റിൻ ഭാര്യയോടും കൊച്ചു മകളോടും ഇതു പറഞ്ഞാണ് അകത്തേക്ക് കടന്നത്. സാഹിത്യത്തിന്റേയും കലയുടേയും ആഘോഷമായ ഹോർത്തുസിന്റെ രണ്ടാം ദിനമാണിത്. സുഭാഷ്

‘‘ഞങ്ങളൊക്കെ ലോകമറിഞ്ഞതു മനോരമയുടെ താളുകളിലൂടെയാണ്...’’ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന മനോരമ–ഹോർത്തൂസിലെ പത്രത്തിന്റെ ചരിത്രം പറയുന്ന പവലിയനെ നോക്കി സെബാസ്റ്റിൻ ഭാര്യയോടും കൊച്ചു മകളോടും ഇതു പറഞ്ഞാണ് അകത്തേക്ക് കടന്നത്. സാഹിത്യത്തിന്റേയും കലയുടേയും ആഘോഷമായ ഹോർത്തുസിന്റെ രണ്ടാം ദിനമാണിത്. സുഭാഷ് പാർക്കിലേക്ക് കാഴ്ച്ചക്കാരായെത്തിയ കാണികളുടെ വാക്കുകളിലൂടെ ഹോർത്തൂസിനെ അറിയാം...

നമ്മൾ കേൾക്കത്ത ചരിത്രവും സത്യങ്ങളും പറയുന്ന വേദികൾ

ADVERTISEMENT

മുംബൈയിലെ വിവേകാനന്ദ് എഡ്യുക്കേഷൻ സൊസൈറ്റീസ് പോളിടെക്നീക് കോളജിലെ പ്രിൻസിപ്പാളായി വിരമിച്ച രാധ ശിവദാസും ഭർത്താവ് ഭാരത് പെട്രോളിയം മുൻ ഉദ്യേഗസ്ഥനായിരുന്ന ശിവദാസിനും ഹോർത്തൂസിലെ ചർച്ചകൾ ഈ പ്രായത്തിലും പുതിയ ഉൾക്കാഴ്ച്ചകൾ നൽകിയന്റെ സന്തോഷമാണ് പങ്കുവയ്ക്കാനുണ്ടായിരുന്നത്. ‘‘കൊച്ചിയിലായതു കൊണ്ട് ഞങ്ങൾക്ക് എളുപ്പത്തിൽ എത്താൻ സാധിച്ചു. ഇവിടുത്തെ പല ചർച്ചകളും കേട്ടു. ഞങ്ങൾ മനസിലാക്കിയതിനും അപ്പുറമുള്ള സത്യങ്ങൾ അറിയാൻ സാധിച്ചു. അത്രയ്ക്ക് പ്രഗത്ഭരായ സ്പീക്കേഴ്സിനെയാണ് മനോരമ അണിനിരത്തിയിരിക്കുന്നത്.’’

ഞാൻ ജനിക്കും മുൻപേയുള്ള കഥകൾ

ADVERTISEMENT

മലയാള മനോരമയുടെ 137 വർഷത്തെ ചരിത്രം പറയുന്ന ‘1888’ മനോരമ പവലിയകത്തു ഓരോ ചിത്രങ്ങളേയും സൂക്ഷിച്ചു നോക്കി ഓരോന്നും സമയമെടുത്ത് ആസ്വദിക്കുന്ന, ഒപ്പമുള്ള കുട്ടിക്ക് കഥ പറഞ്ഞു കൊടുക്കുന്ന രണ്ട് പേരെ കണ്ടാണ്  ഞങ്ങൾ അവർക്ക് അടുത്തേക്ക് ചെന്നത്. ‘‘ഞാൻ ജനിക്കുന്നതിനും എത്രയോ നാൾ മുൻപുള്ള വാർത്തകളാണിതൊക്കെ... ഞങ്ങളുടെ അച്ഛനമ്മമാർ തൊട്ട് വായിക്കുന്ന പത്രത്തിന്റെ തുടക്കം മുതൽ ഇപ്പോ വരെയുള്ള കഥകൾ അറിയാൻ സാധിച്ചു. ചില വാർത്തകൾ വായിക്കുമ്പോൾ ആ സമയത്ത് നമുക്ക് സംഭവിച്ച കാര്യങ്ങളും ഓർമ വരും.’’ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നു വിരമിച്ച സെബാസ്റ്റിൻ ഭാര്യ ലീലയ്ക്കും കൊച്ചുമകൾ മരിയയ്ക്കും ഒപ്പമാണ് ഹോർത്തൂസിലെത്തിയത്.

രാവിലെ വന്നു മതിയാവാതെ പോയിട്ട് വീണ്ടുമെത്തി

ADVERTISEMENT

‘‘എന്റെ കൊച്ചിയിൽ തന്നെയാണ് പ്രാക്റ്റീസ് ചെയ്യുന്നത് എറണാകുളം പാർക്കിന് എതിരെയുള്ള കോടതിയിലും അതുകൊണ്ട് സമയം കിട്ടുമ്പോഴൊക്കെ വന്ന് ചർച്ചകൾ കേൾക്കും പരിപാടികൾ കാണും. നഗരത്തിന്റെ ഹൃദയഭാഗത്തു ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത് വളരെ നന്നായി. മുൻപ് മക്കൾ ചെറുതായിരുന്നപ്പോൾ അവരേയും കൊണ്ട് നടക്കാൻ വന്ന പാർക്കാണിത്. നിറയെ ഓർമകളുള്ളിടം. ഇവിടെ ഇത്ര മനോഹരമായി ഇത്രയും വേദികൾ ഒരുക്കിയതിന് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് പ്രത്യേക അഭിനന്ദനം.’’–അഡ്വക്കേറ്റ് ലിസി സി.ജെ.

കാത്തിരുന്ന് വന്നെത്തിയ വേദി

‘‘ഞങ്ങൾ കോഴിക്കോട് ഹോർത്തൂസ് നടന്നപ്പോഴേ ഇതേക്കുറിച്ചുള്ള വാർത്തകളൊക്കെ സോഷ്യൽ മീഡിയ വഴി ഫോളോ ചെയ്തിരുന്നതാണ്. അന്ന് അത്രയും ദൂരം പോകാൻ സാധിച്ചില്ല കൊച്ചിയിൽ ഹോർത്തൂസ് ഉണ്ടെന്ന് കേട്ടതും പോന്നു. ചർച്ചകളൊക്കെ കേട്ടു. ചില പുസ്തകങ്ങളെ കുറിച്ചുള്ള ചർച്ചകളൊക്കെ അവ വായിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. അല്ലെങ്കിൽ പലതും നമ്മൾ ശ്രദ്ധിക്കാതെ പോയേനേ... ഇവിടെ മൊത്തത്തിലുള്ള വൈബും രസമുണ്ട്. പല ആക്ടിവിറ്റീസും സ്റ്റോളുകളും ഒക്കെ ചേർന്ന് നല്ലൊരു ഓളം’’ –സാറ മെയ്ക്കപ്പ് ആർട്ടിസ്റ്റാണ് കൂട്ടുകാരി ശ്രീജ ഫാഷൻ ഡിസൈനിങ്ങ് വിദ്യാർഥിയും.

ലക്കി ടു ബി ഹിയർ

ഓസ്ട്രേലിയയിൽ നിന്നും കൊച്ചി സന്ദർശനത്തിനെത്തിയ ആൻഡ്രൂ കാമ്പിളിനും ഏയ്ഞ്ജലയ്ക്കും ഹോർത്തൂസ് അപ്രതീക്ഷിതമായി കിട്ടിയ അത്ഭുത വിരുന്നാണ്. ‘‘ഞാൻ ഒരു കർഷകനാണ് മണ്ണിനോടും മൃഗങ്ങളോടും ഒക്കെ ചേർന്നു നിന്ന് ജീവിതം ജീവിക്കുന്ന മനുഷ്യൻ. ഒരുതരത്തിൽ ഭൂമിയിലെ മറ്റുള്ളവരെ എന്നെ പോലെ തന്നെ തീറ്റിപ്പോറ്റാൻ അധ്വാനിക്കുന്നൊരാൾ... ഇവിടുത്തെ പച്ചപ്പാണ് ഇങ്ങോടേയ്ക്ക് ആകർഷിച്ചത്. ഇതിലെ നടന്നു പോകുമ്പോൾ ഇവിടെ ഇങ്ങനൊരു പരിപാടി നടക്കുന്നത് കണ്ടു. എന്താണെന്നു നോക്കാമെന്നു കരുതി വെറുതെ കയറിയ ഞങ്ങളെ ഇവിടുത്തെ ചർച്ചകൾ അതിശയിപ്പിച്ചു. അൻഡ്രൂ പറഞ്ഞു നിർത്തി.

ഞാനൊരു നഴ്സാണ് ഇവിടെ വന്ന് ഇതൊക്കെ കാണാൻ കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് അറിവിനെ ഇത്ര ആഘോഷിക്കുന്ന ഒരു കൂട്ടത്തെ കാണാൻ സാധിച്ചതേ ഭാഗ്യം എന്നാണ്. ഏയ്ഞ്ജല അവിടൊരുക്കിയ കൊച്ച് കൊച്ച് ഒച്ചുകളുടേയും പൂച്ചയുടേയും ഒക്കെ ശിൽപ്പങ്ങളിൽ കണ്ണുടക്കി മനസു നിറഞ്ഞു നിൽക്കുന്നു.

ഇരുവർക്കും നഗരത്തിനു നടുക്ക് ഇത്രയും പച്ചപ്പ് നിലനിർത്തുന്ന് ഇന്നാട്ടുകാരെ എത്ര പ്രശംസിച്ചിട്ടും മതിയാകുന്നില്ല. ശുദ്ധവായു ശ്വസിക്കാൻ പറ്റുന്നതാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ഭാഗ്യമെന്ന് അവർ ഒരുമിച്ച് പറയുന്നു...

ADVERTISEMENT