‘‘മഹാരാജാസിലും ലോ കോളേജിലുമായി മൂന്നും മൂന്നും ആറു കൊല്ലം പഠിച്ചിട്ടുണ്ട്. ആ ആറു കൊല്ലവും ഏറെയും മഹാരാജാസിൽ തന്നെയായിരുന്നു. അന്ന് ഒപ്പം പഠിച്ച കുട്ടികളൊക്കെ എന്നെ അറിയും കാരണം അത്രയും കോമാളിത്തരങ്ങൾ കാണിച്ചിട്ടുണ്ട്. ഈ എറണാകുളം നഗരത്തിന്റെ മുക്കിലും മൂലയിലും ഞാൻ അഭിനയിച്ചു നടന്നു. അഭിനയഭ്രാന്ത്

‘‘മഹാരാജാസിലും ലോ കോളേജിലുമായി മൂന്നും മൂന്നും ആറു കൊല്ലം പഠിച്ചിട്ടുണ്ട്. ആ ആറു കൊല്ലവും ഏറെയും  മഹാരാജാസിൽ തന്നെയായിരുന്നു. അന്ന് ഒപ്പം പഠിച്ച  കുട്ടികളൊക്കെ എന്നെ അറിയും കാരണം അത്രയും കോമാളിത്തരങ്ങൾ കാണിച്ചിട്ടുണ്ട്. ഈ എറണാകുളം നഗരത്തിന്റെ മുക്കിലും മൂലയിലും ഞാൻ അഭിനയിച്ചു നടന്നു. അഭിനയഭ്രാന്ത് തന്നെയായിരുന്നു. ആരുടെ മുന്നിലായാലും ഏത് വേദിയിലായാലും എന്തെങ്കിലും ഗോഷ്ടി കാട്ടിയിട്ടേ നടന്നിട്ടുള്ളൂ.’’ പറയുന്നത് മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയാണ്. ഓരോ വേഷം കഴിയുന്തോറും ഓരോ വർഷം കഴിയുന്തോറും അഭിനയം കൊണ്ടും സ്വയം പുതുക്കൽ കൊണ്ടും കാണികളെ വിസ്മയപ്പെടുത്തുന്ന അത്ഭുതം. മനോരമ ഹോർത്തൂസിന്റെ ഔദ്യോഗിക ഉത്ഘാടനത്തോടനുബന്ധിച്ചു നടത്തിയ പ്രസംഗത്തിലാണ് മമ്മൂട്ടി പഴയ കാലം ഓർത്തെടുത്തത്.

ലീലാവതി ടീച്ചറും സാനുമാഷും ഒക്കെ എന്നെ ഭാഷാ സ്നേഹിയാക്കി

ADVERTISEMENT

താനെന്ന നടനെ വളർത്തിയത് മഹാരാജാസ് എന്ന കലാലയമാണെന്ന് മമ്മൂട്ടി പറയുമ്പോൾ സദസിൽ നിന്നും നിർത്താതെയുള്ള ആർപ്പുവിളികളുയർന്നു. അതു കേട്ടതും ‘മഹാരാജാസ് എന്നു പറയുമ്പോ എനിക്കുണ്ടാകുന്ന ഉൾപുളകം എല്ലാവർക്കുമുണ്ട് കാരണം മഹാരാജാസ് ഒരു വികാരമാണെന്നും’ മമ്മൂട്ടി കൂട്ടിച്ചേർത്തതോടെ സദസിലെ ആരവം ഇരട്ടിയായി.

‘‘സിനിമയിലായാലും അല്ലാതെയും മലയാളം വളരെ സൂക്ഷ്മതയോടെ സംസാരിക്കുന്നൊരാളാണ് ഞാൻ. എനിക്ക് ആ അക്ഷരശുദ്ധി ഉണ്ടാക്കി തന്നത് അവിടുത്തെ അധ്യാപകരാണ്. അതിന്റെ പ്രധാന കാരണക്കാരി ഞാൻ രണ്ടാം വർഷ ബിരുദത്തിന് പഠിക്കുമ്പോൾ പഠിപ്പിച്ച വളരെ പ്രഗൽഭരായ അധ്യാപകരിൽ ഒരാളായ ഡോ. ലീലാവതി ടീച്ചറും.

ADVERTISEMENT

ഒരു വാക്കിൽ നിന്നാണ് അക്ഷരസ്ഫുടത ശ്രദ്ധിച്ചു തുടങ്ങിയത്. ഒരിക്കെ ‘വൈസ്രവണൻ’ എന്ന് ഞാൻ പറയുന്നത് ടീച്ചർ കേട്ടു. ആതാവർത്തിക്കാൻ പറഞ്ഞു ഞാനതേ പോലെ തന്നെ പറഞ്ഞു. അന്നേരം ടീച്ചർ സ അല്ല ശ... ‘വൈശ്രവണൻ’ എന്ന് തിരുത്തി തന്നു. അതിനു ശേഷം ശ, ശ്ര, വിശ്രമം, ശ്രദ്ധ എന്നൊക്കെയുള്ളവ തെറ്റിക്കാറേയില്ല. ടീച്ചറേയും സാനുമാഷിനേയും ഒക്കെ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു...’’ മലയാളത്തെ.. ഭാഷയെ ആഴത്തിലറിയാനുള്ളൊരു ചെറു തിരി കൂടി യുവാക്കളടക്കമുള്ള പലരുടേയും ഉള്ളിൽ തെളിച്ചാണ് മമ്മൂട്ടി വേദിയിൽ നിന്നിറങ്ങിയത്.