‘കയ്യിൽ ഒരു കത്തിയും പെപ്പർ സ്പ്രേയുമായി പുലർച്ച വരെ ഉണർന്നിരുന്നു’: ഇന്ത്യ ചുറ്റിയ രണ്ട് പെണ്ണുങ്ങൾ Two Women, One Scooter, Unforgettable Journey
രണ്ടുപെണ്ണുങ്ങൾ കൂട്ടുകൂടി യാത്ര പോയത് ലഡാക്കിലെ കർതുംഗ്‌ല മുതൽ കന്യാകുമാരി വരെ. മാനസികവും ശാരീരികവുമായ പ്രതിസന്ധികളെ കാറ്റിൽപ്പറത്തി കേരള റജിസ്ട്രേഷൻ ആക്ടീവ 3ജി സ്കൂട്ടറിൽ ഇരുവരും 48 ദിവസങ്ങൾക്കുള്ളിൽ സഞ്ചരിച്ചത് 5000 കിലോമീറ്റർ. മുപ്പതാം വയസ്സിലാണു തൃശ്ശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശി മേരി ആന്റണിയും
രണ്ടുപെണ്ണുങ്ങൾ കൂട്ടുകൂടി യാത്ര പോയത് ലഡാക്കിലെ കർതുംഗ്‌ല മുതൽ കന്യാകുമാരി വരെ. മാനസികവും ശാരീരികവുമായ പ്രതിസന്ധികളെ കാറ്റിൽപ്പറത്തി കേരള റജിസ്ട്രേഷൻ ആക്ടീവ 3ജി സ്കൂട്ടറിൽ ഇരുവരും 48 ദിവസങ്ങൾക്കുള്ളിൽ സഞ്ചരിച്ചത് 5000 കിലോമീറ്റർ. മുപ്പതാം വയസ്സിലാണു തൃശ്ശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശി മേരി ആന്റണിയും
രണ്ടുപെണ്ണുങ്ങൾ കൂട്ടുകൂടി യാത്ര പോയത് ലഡാക്കിലെ കർതുംഗ്‌ല മുതൽ കന്യാകുമാരി വരെ. മാനസികവും ശാരീരികവുമായ പ്രതിസന്ധികളെ കാറ്റിൽപ്പറത്തി കേരള റജിസ്ട്രേഷൻ ആക്ടീവ 3ജി സ്കൂട്ടറിൽ ഇരുവരും 48 ദിവസങ്ങൾക്കുള്ളിൽ സഞ്ചരിച്ചത് 5000 കിലോമീറ്റർ. മുപ്പതാം വയസ്സിലാണു തൃശ്ശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശി മേരി ആന്റണിയും
രണ്ടുപെണ്ണുങ്ങൾ കൂട്ടുകൂടി യാത്ര പോയത് ലഡാക്കിലെ കർതുംഗ്‌ല മുതൽ കന്യാകുമാരി വരെ. മാനസികവും ശാരീരികവുമായ പ്രതിസന്ധികളെ കാറ്റിൽപ്പറത്തി കേരള റജിസ്ട്രേഷൻ ആക്ടീവ 3ജി സ്കൂട്ടറിൽ ഇരുവരും 48 ദിവസങ്ങൾക്കുള്ളിൽ സഞ്ചരിച്ചത് 5000 കിലോമീറ്റർ. മുപ്പതാം വയസ്സിലാണു തൃശ്ശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശി മേരി ആന്റണിയും മൂന്നാർ കുഞ്ചിത്തണ്ണി സ്വദേശി ജോഷ്ണ ഷാരോൺ ജോൺസണും യാത്ര ആരംഭിക്കുന്നത്.
അച്ഛനും അമ്മയ്ക്കും മേരി നൽകിയ സമ്മാനമായിരുന്നു 2019ൽ നടത്തിയ നോർത്ത് ഇന്ത്യൻ ട്രിപ്. ആ യാത്രയ്ക്കിടയിലാണ് ലഡാക്കിലെ ട്രാവൽ കോർഡിനേറ്റർമാരായ ജോഷ്ണയേയും ഭർത്താവ് സുധീഷിനേയും പ രിചയപ്പെടുന്നത്. യാത്രാ മുന്നൊരുക്കങ്ങളുടെ ഭാഗമായി മേരിയും ജോഷ്ണയും ഫോണിൽ സംസാരിച്ചു. സംസാരം സൗഹൃദമായി.
പക്ഷേ, മേരിയും കുടുംബവും ലഡാക്കിലെത്തുമ്പോ ൾ ജോഷ്ണയ്ക്ക് അത്യാവശ്യമായി ഇടുക്കിയിലേക്ക് വരേണ്ടി വന്നു. നേരിൽ കണ്ടില്ലെങ്കിലും ഇരുവർക്കുമിടയിൽ ദൃഢമായ സൗഹൃദം വളർന്നു. ഒരുമിച്ചൊരു റോഡ്ട്രിപ് എന്ന ആശയത്തിലേക്കു മേരിയേയും ജോഷ്ണയേയും എത്തിച്ചതും ഈ സൗഹൃദമാണ്. 2021 സെപ്റ്റംബർ 26നു കർതുംഗ്‌ലയിൽ നിന്ന് അവർ യാത്ര ആരംഭിച്ചു. നവംബർ രണ്ടിനു യാത്ര അവസാനിക്കുമ്പോൾ അ വർ സ്വരുക്കൂട്ടിയ അനുഭവങ്ങൾ അനവധിയാണ്.
നാടു കണ്ട്, മനുഷ്യരെക്കണ്ട്...
കൃത്യമായ മുന്നൊരുക്കങ്ങളും റൂട്ട് മാപ്പും ഒക്കെ ആയിതുടങ്ങിയെങ്കിലും അഞ്ചാം ദിവസം തന്നെ മാപ് മടക്കി പെട്ടിയിൽ വച്ചുവെന്നു മേരി. ‘‘യാത്രയുടെ ഒഴുക്കിനൊത്തു നമ്മൾ നീങ്ങുകയാണ് എളുപ്പം. പോകുന്ന വഴികളിലെ ഗ്രാമങ്ങളിലേക്ക് ഇടയ്ക്കൊക്കെ തിരിഞ്ഞു. ചുരുങ്ങിയ പശ്ചാത്തലങ്ങളിലും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്നവരെ കണ്ടു.
കാർഗിലിൽ എത്തിയ ദിവസം പ്രാദേശിക ഉത്സവത്തോടനുബന്ധിച്ചു ഹോട്ടലുകളെല്ലാം അവധിയാണ്. ഒടുവിൽ സുഹൃത്തു വഴി അടുത്തുള്ള സ്കൂളിൽ താമസിക്കാൻ സൗകര്യം തരപ്പെടുത്തി.
വിജനമായ പ്രദേശത്താണു സ്കൂൾ. അവിടെ എത്തിച്ചതു പ്രദേശവാസിയായ ഒരാളാണ്. റോഡിന്റെ ഏതോ കോണിൽ കത്തുന്ന ഒരു ബൾബ് പ്രയാസപ്പെട്ട് ആ പ്രദേശത്താകെ വെളിച്ചം പകരുന്നുണ്ട്. ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയുടെ അറ്റത്തുള്ള മുറിയാണു ഞങ്ങൾക്കുവേണ്ടി ഒരുക്കിയിരുന്നത്. അയാൾ മടങ്ങിയപ്പോൾ മുറി പൂട്ടാൻ നോക്കുമ്പോൾ ഒരു വാതിലിനും പൂട്ടില്ല.
മുറിയിലെത്തിയതും അയാൾ വീണ്ടും വിളിച്ചു. ഞ ങ്ങൾക്കുള്ള കുറച്ചു ഭക്ഷണവുമായി വന്ന് താഴെ നിൽക്കുന്നു എന്നു പറഞ്ഞ്. ഭയം തോന്നിയതു കൊണ്ട് ആ ഭക്ഷണം കഴിക്കേണ്ട എന്നു തീരുമാനിച്ചു. എന്റെ തോന്നലുകൾ പറഞ്ഞ് ജോഷ്ണയെ കൂടി പേടിപ്പിക്കേണ്ട എന്നു തോന്നി. മുറിയിലെത്തിയതും ജോഷ്ണ ഭക്ഷണം കഴിച്ചു. ജോഷ്ണ ഉറങ്ങിക്കഴിഞ്ഞും കയ്യിൽ ഒരു കത്തിയും പെപ്പർ സ്പ്രേയുമായി പുലർച്ച വരെ ഞാൻ ഉണർന്നിരുന്നു. ഇപ്പോൾ ചിരിയോടെ ആണ് പറയുന്നതെങ്കിലും അന്നു ഞാൻ നന്നായി പേടിച്ചു.’’ മേരി
ഒരേ സ്വപ്നമുള്ളവർ ഒന്നിച്ചപ്പോൾ
‘‘യാത്ര അവസാനിക്കാൻ ദിവസങ്ങള്‍ ബാക്കി നിൽക്കെ കാര്യങ്ങൾ അപ്രതീക്ഷിതമായ യുടേൺ എടുത്തു. അഭിപ്രായവ്യത്യാസങ്ങൾ വളർന്നു വന്ന് രണ്ടുപേരും പൊട്ടിത്തെറിച്ചു. എങ്കിലും ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും എല്ലാം മറന്ന് വീണ്ടും യാത്രയ്ക്കൊരുങ്ങി. രണ്ടു സാഹചര്യങ്ങളിൽ ജനിച്ചു വളർന്നവരാണ് ഞങ്ങൾ. അപ്പോഴും ഞങ്ങളെ ചേർത്തു നിർത്തിയത് യാത്രകളോടുള്ള അടങ്ങാത്ത ആവേശമാണ്’’ ജോഷ്ണ പറയുന്നു.
അഭിഭാഷകയായ മേരി ഇപ്പോൾ തൃശൂർ കേന്ദ്രമാക്കി ട്രാവൽ സോള്‍ എന്ന ട്രാവൽ കമ്പനി നടത്തുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലാംഗ്വേജ് എക്സ്പർട്ട് ആൻഡ് റിപ്പോർട്ടറാണ് ജോഷ്ണ. ലഡാക്കിലാണ് താമസം.
സഞ്ചാരപ്രേമം പാരമ്പര്യം
അച്ഛൻമാരുടെ യാത്രാകമ്പമാണു മക്കളിലേക്കും പകർന്നത്. ജോഷ്ണയുടെ അപ്പച്ചി ജോൺസൺ പാലക്കലും മേരിയുടെ അപ്പ സി.എഫ്. ആന്റണിയും യാത്രകളെ അഗാധമായി സ്നേഹിക്കുന്നവരാണ്. അതുകൊണ്ടു രണ്ടുപേർക്കും വീട്ടിൽ നിന്നു വളരെ ഈസിയായി ബാഗുമെടുത്ത് യാത്രയ്ക്ക് ഇറങ്ങാം. യാത്രകൾക്കു പൂർണപിന്തുണ നൽകുന്നയാളാണ് പർവതാരോഹകൻ കൂടിയായ ജോഷ്ണയുടെ ജീവിതപങ്കാളി സുധീഷ്.
ഹെമ്മിപാരസിസ് എന്ന രോഗാവസ്ഥയാണ് ജോഷ്ണയെ മാറ്റിമറിച്ചത്. അരയ്ക്കു മുകളിൽ ശ രീരത്തിന്റെ വലതുവശത്തു വരുന്ന സ്വാധീനക്കുറവാണു ഹെമ്മിപാരസിസ്. ‘‘ചികിത്സാവേളയിൽ ആ ണ് ചിന്തിച്ചത്, എനിക്കു വേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ലല്ലോ എന്ന്. അപ്പച്ചിയെ നഷ്ടപ്പെട്ടിരുന്നെങ്കിലും പണ്ടു യാത്ര കഴിഞ്ഞു തിരിച്ചെത്തുമ്പോൾ പറഞ്ഞു തന്നിരുന്ന കഥകളിലെ സ്ഥലങ്ങളൊക്കെയും നേരിൽ കണ്ട് ആസ്വദിക്കണമെന്നു തോന്നി. അങ്ങനെ അപ്പച്ചി പോയ വഴികളിലൂടെ ഞാനും സ ഞ്ചാരം തുടങ്ങി’’
വനിത 2024 ജൂണിൽ പ്രസിദ്ധീകരിച്ച ലേഖനം