‘വനിത എനിക്കു തന്ന ഭാഗ്യം... ഇപ്പോഴും എന്നോടൊപ്പമുണ്ട്’: വനിത ഐശ്വര്യോത്സവത്തിലെ വിജയി ഖദീജ പറയുന്നു Khadeeja Sabeena's Lucky Charm from Vanitha
അപ്രതീക്ഷിതമായ സർപ്രൈസുകൾ... ആഗ്രഹിച്ചു കിട്ടുന്ന സമ്മാനങ്ങൾ. ജീവിതത്തിൽ ഇവ രണ്ടിനും ഒരു പ്രത്യേക സ്ഥാനമായിരിക്കും ഉണ്ടാകുക. അത്തരം ഭാഗ്യങ്ങൾ പലരുടെയും ജീവിതത്തെ മനോഹരമാക്കുമെന്ന് ചുരുക്കം. കോഴിക്കോട് സ്വദേശിയായ ഖദീജ സബീനയ്ക്കും അത്തരമൊരു ഭാഗ്യത്തിന്റെ കഥയാണ് പറയാനുള്ളത്. ജീവിതത്തിലെ സുന്ദര

അപ്രതീക്ഷിതമായ സർപ്രൈസുകൾ... ആഗ്രഹിച്ചു കിട്ടുന്ന സമ്മാനങ്ങൾ. ജീവിതത്തിൽ ഇവ രണ്ടിനും ഒരു പ്രത്യേക സ്ഥാനമായിരിക്കും ഉണ്ടാകുക. അത്തരം ഭാഗ്യങ്ങൾ പലരുടെയും ജീവിതത്തെ മനോഹരമാക്കുമെന്ന് ചുരുക്കം. കോഴിക്കോട് സ്വദേശിയായ ഖദീജ സബീനയ്ക്കും അത്തരമൊരു ഭാഗ്യത്തിന്റെ കഥയാണ് പറയാനുള്ളത്. ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങൾക്കും മനോഹര യാത്രകൾക്കും സാക്ഷിയാകാൻ ഒരു കാർ എത്തിയതിലെ സന്തോഷമാണ് ഖദീജ സബീന പങ്കുവയ്ക്കുന്നത്.
2016ൽ നടന്ന വനിത ഐശ്വര്യോത്സവത്തിലെ വിജയിയായിരുന്നു ഖദീജ. അന്ന് ഖദീജയെ തേടിയെത്തിയതാകട്ടെ വനിതയുടെ ലക്ഷക്കണക്കിന് വായനക്കാര്‍ കൊതിച്ച മെഗാ സമ്മാനമായ മാരുതി സെലീരിയോ കാർ. അന്നുതൊട്ട് ഇന്നു വരെ ഖദീജയുടെ ജീവിതത്തിന്റെ പ്രിയസഹയാത്രികയെ പോലെ വനിത സമ്മാനിച്ച സെലീരിയോ കാറുണ്ട്. ഇപ്പോഴിതാ ആ സമ്മാനം കിട്ടിയതിന്റെ 9–ാം വാർഷികത്തിൽ ഹൃദയം തൊടുന്നൊരു വിഡിയോയാണ് ഖദീജ പങ്കുവച്ചിരിക്കുന്നത്. ഹൃദയത്തോടു ചേർന്നു നിൽക്കുന്ന സമ്മാനം ഖദീജ ഓടിച്ചു പോകുന്നതും വിഡിയോയില്‍ കാണാം.
കോഴിക്കോട് സെന്റ് വിൻസെന്റ് കോളനി സ്വദേശിയാണ് ഖദീജ സബീന. ഭർത്താവ് നജീബ്. റുഷ്ദ, റഷാൻ, റുവാ എന്നിവരാണ് മക്കൾ.
വനിത ഐശ്വര്യോത്സവം സമ്മാന പദ്ധതിയിലെ അഞ്ചു ഭാഗ്യവതികളിൽ ഒരാളായിരുന്നു ഖദീജ. ബമ്പർ സമ്മാനമുൾപ്പെടെ അരക്കോടിയിലധികം രൂപയുടെ സമ്മാനമാണ് വനിത ഐശ്വര്യോത്സവം അന്ന് വായനക്കാർക്കായി കരുതിവച്ചിരുന്നത്. 2016 ഏപ്രിൽ രണ്ടാം ലക്കം മുതൽ ജൂൺ രണ്ടാം ലക്കം വരെയാണ് ഐശ്വരോത്സവം കൂപ്പൺ പ്രസിദ്ധപ്പെടുത്തിയത്. മറ്റ് അഞ്ചു ഭാഗ്യവതികള്‍ക്ക് ഹോണ്ട ആക്ടീവ സ്കൂട്ടറും സമ്മാനമായി ലഭിച്ചിരുന്നു.