തലച്ചോറിലേക്കുള്ള ഞരമ്പ് ചുരുങ്ങി വിവിധ രോഗങ്ങളിൽ കഴിയുന്ന 10 -ാം ക്ലാസ് വിദ്യാർത്ഥിനിയുടെ കുടുംബം ചികിത്സ സഹായത്തിനായി കാരുണ്യമതികളുടെ കനിവ് നോക്കുകയാണ്. ടാപ്പിങ് തൊഴിലാളിയായ ആനിക്കാട് മൂങ്ങാതോട്ടത്തിൽ ഷിലുവിന്റെയും മറിയാമ്മയുടെയും മകൾ അന്നു മരിയ ഷിലുവാണ് (15 ) 8 വർഷമായി രോഗങ്ങളോട് പൊരുതി

തലച്ചോറിലേക്കുള്ള ഞരമ്പ് ചുരുങ്ങി വിവിധ രോഗങ്ങളിൽ കഴിയുന്ന 10 -ാം ക്ലാസ് വിദ്യാർത്ഥിനിയുടെ കുടുംബം ചികിത്സ സഹായത്തിനായി കാരുണ്യമതികളുടെ കനിവ് നോക്കുകയാണ്. ടാപ്പിങ് തൊഴിലാളിയായ ആനിക്കാട് മൂങ്ങാതോട്ടത്തിൽ ഷിലുവിന്റെയും മറിയാമ്മയുടെയും മകൾ അന്നു മരിയ ഷിലുവാണ് (15 ) 8 വർഷമായി രോഗങ്ങളോട് പൊരുതി ജീവിക്കുന്നത്. ചികിത്സക്കായി കിടപ്പാടം വരെ പണയത്തിലായ കുടുംബം തുടർ ചികിസകൾക്ക് ചിലവ് കണ്ടെത്താൻ നെട്ടോട്ടത്തിലാണ്.

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അന്നുവിന് രോഗം ആരംഭിച്ചത്. തലവേദനയും തുടർന്ന് കണ്ണ് മുന്നോട്ട് തള്ളി വരികയും ആയിരുന്നു ആദ്യ ലക്ഷണം. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയാണ് തലച്ചോറിൻ്റെ പ്രശ്നം കണ്ടെത്തിയത്. വലതു കൈയ്യുടെയും കാലിൻ്റെയും സ്വാധീനം കുറഞ്ഞ നിലയിലുമായി. ഇതിനിടെ തൈറോയ്ഡ് രോഗവും പിടികൂടി. പഠിക്കാൻ വളരെ മിടുക്കിയായിരുന്ന അന്നുവിനെ 10ാം ക്ലാസ് പരീക്ഷ എഴുതിക്കാൻ ആനിക്കാട് സെന്റ് തോമസ് സ്കൂളിലെ അധ്യാപകർ വീട്ടിലെത്തി പാഠങ്ങൾ പറഞ്ഞു നൽകുകയുമാണ്.

ADVERTISEMENT

നിലവിൽ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ചികിത്സയിലാണ് അന്നു. 6 മാസം കൂടുമ്പോൾ വീതം രണ്ടര ലക്ഷം രൂപയോളം ഇൻജക്ഷനും മരുന്നുകൾക്കുമായി വേണമെന്ന് കുടുംബം പറഞ്ഞു. ഇളംപള്ളിയിലെ കോളനി ഭാഗത്താണ് ഇവരുടെ താമസം. ഇടയ്ക്കി്ടെ  ഓക്സിജൻ ലവലും സോഡിയം ലവലും താഴ്ന്നു പോകുന്നതിനും അന്നുവിനെ ആശുപത്രിയിൽ എത്തിക്കേണ്ടി വരുന്നു. മകളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ കാരുണ്യ മതികളുടെ കനിവ് കാക്കുകയാണ് ഇവരുടെ കുടുംബം. സഹായിക്കാൻ സന്നദ്ധത ഉള്ളവർക്കായി അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.

Name - Shilu Varkey
SBl Pallicathodu Branch
Account Number - 67291172004
IFSC - SBIN 0070247
Phone Number - 9961029386

ADVERTISEMENT
English Summary:

Medical assistance is needed for Annu Maria Shilu, a 10th-grade student suffering from a brain nerve condition. Her family is seeking financial aid to cover the high costs of treatment at Sree Chitra Hospital in Thiruvananthapuram.

ADVERTISEMENT