മറ്റൊരു ലോകത്തിരുന്ന് അദ്ദേഹം ഈ സന്തോഷം കാണുന്നുണ്ടാകും: ഭർത്താവ് മരിച്ചത് ഇലക്ഷൻ ദിനത്തിൽ; ഉള്ളുലഞ്ഞ് സെലിൻ Celin Sworn in Amidst Husband's Death
പൊലീസിന്റെ നരനായാട്ടിലും ഉലയാത്ത സെലിന്റെ ഉള്ള് ഇന്നലെ പിടഞ്ഞു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചൊല്ലുമ്പോൾ സെലിന്റെ ഉള്ളുലച്ചത് ഭർത്താവ് ബാബു ഏബ്രഹാമി (57) ന്റെ വിയോഗമാണ്. സൗദി ജിദ്ദയിലെ അൽനമാസിൽ ബിസിനസ് ചെയ്യുകയായിരുന്നു ബാബു. വോട്ടെടുപ്പ് ദിനത്തിലായിരുന്നു വിയോഗം. മകൾ

പൊലീസിന്റെ നരനായാട്ടിലും ഉലയാത്ത സെലിന്റെ ഉള്ള് ഇന്നലെ പിടഞ്ഞു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചൊല്ലുമ്പോൾ സെലിന്റെ ഉള്ളുലച്ചത് ഭർത്താവ് ബാബു ഏബ്രഹാമി (57) ന്റെ വിയോഗമാണ്.
സൗദി ജിദ്ദയിലെ അൽനമാസിൽ ബിസിനസ് ചെയ്യുകയായിരുന്നു ബാബു. വോട്ടെടുപ്പ് ദിനത്തിലായിരുന്നു വിയോഗം. മകൾ ബെംഗളൂരു ബിജിഎസ് മെഡിക്കൽ കോളജിലെ നഴ്സിങ് വിദ്യാർഥിയായ കീർത്തനയുടെ മൂന്നാം വർഷ പരീക്ഷ നടക്കുന്നതിനാൽ ഭർത്താവിന്റെ വിയോഗം കൂടുതൽ ആളുകളെ അറിയിച്ചില്ല. മാധ്യമങ്ങളിലൂടെ മകൾ അറിയുമെന്ന് കരുതി രഹസ്യമായി തന്നെ വിവരം സെലിനും കൂടെയുള്ളവരും സൂക്ഷിച്ചു. ശനിയാഴ്ച മകളുടെ പരീക്ഷ കഴിഞ്ഞു.
മാടപ്പള്ളി റീത്ത് പള്ളി ജംക്‌ഷനിൽ സിൽവർ ലൈൻ വിരുദ്ധ സമരരംഗത്തിലെ പോരാളിയായാണ് സെലിൻ പൊതുരംഗത്തേക്കു വന്നത്. മാടപ്പള്ളിയിൽ പൊലീസ് നടത്തിയ നരനായാട്ടിലും ആദ്യം ചെറുത്തുനിന്ന വനിതകളിൽ ഒരാളാണ് സെലിൻ. ദുബായിൽ ജോലിയുണ്ടായിരുന്ന സെലിൻ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സമരത്തിന്റെ ഭാഗമായത്. ജനകീയ സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറയുടെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളിലും സജീവമായി. ഇത്തവണ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു. 3163 വോട്ടു നേടിയാണ് ജയം. സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള മാടപ്പള്ളിയുടെ വിധിയെഴുത്തായും സെലിൻ ഈ വിജയത്തെ കരുതുന്നു.
ഹൃദയാഘാതമാണ് ബാബുവിന്റെ മരണ കാരണം. പെരിയാർ കാണ്ടാശേരിയിൽ കുടുംബാംഗമാണ് സെലിൻ. മകൻ:ലിബിൻ (ദോഹ), മരുമകൾ : ലിനു (ദോഹ). മൃതദേഹം അടുത്തദിവസം നാട്ടിലെത്തിക്കും.