‘അച്ഛനെ നോക്കൂ, ആരോഗ്യം മോശമായി വരുന്നു’: അതു പറയുമ്പോൾ ഏട്ടന്റെ കണ്ണു നിറയും: അച്ഛനോർമ...
എപ്പോഴും ചിരിച്ചും തമാശ പറഞ്ഞും മാത്രം കണ്ടിട്ടുള്ള ധ്യാൻ ശ്രീനിവാസന്‍ മനസു തകർന്നു നിൽക്കുന്ന കാഴ്ച. ശ്രീനിവാസന്റെ വിയോഗ നിമിഷങ്ങളിലെ ഹൃദയം മുറിക്കുന്ന വലിയ നിമിഷം ഒരുപക്ഷേ അതായിരിക്കാം. അച്ഛന്റെ ഭൗതിക ദേഹത്തിൽ കെട്ടിപ്പിടിച്ചും, തുരുതുരെ ഉമ്മകൾ നൽകിയും തന്റെ പ്രിയ പിതാവിനെ ധ്യാൻ യാത്രയാക്കി.

ശ്രീനി ഓർമകൾ ഒരു ഫ്രെയിമിലെന്ന പോലെ കണ്ണിൽ തെളിയുമ്പോൾ ധ്യാൻ പ്രിയ പിതാവിനെ കുറിച്ചു പറഞ്ഞ വാക്കുകളും വനിത ഓർക്കുകയാണ്. വർഷങ്ങള്‍ക്കു മുൻപ് വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ ധ്യാൻ പങ്കുവച്ച അച്ഛനോർമകൾ. വേദനയുടെ ഈ നിമിഷത്തിൽ ഒരിക്കൽ കൂടി... അഭിമുഖത്തിന്റെ പ്രസക്തഭാഗംങ്ങൾ ചുവടെ...
–––––
എൻജിനീയറിങ്ങിൽ ബിരുദമെടുക്കാൻ പോയിട്ട് ‘കൈപ്പത്തി കൊണ്ടൊരു കിത്താബു പോലും തൊടാതെ കച്ചറ കാട്ടി, തെക്കും വടക്കും നടന്ന്, വെടക്കായ്, നടുവൊടിഞ്ഞ്, ഉഴപ്പിനടന്ന ധ്യാൻ ശ്രീനിവാസനോടു സുഹൃത്തുക്കൾ പറഞ്ഞു;
‘നീ പേടിേക്കണ്ടടാ... എസ്.എ. ചന്ദ്രശേഖർ മക ൻ വിജയ്‌യെ ഇളയ ദളപതിയാക്കിയെങ്കിൽ, ശിവകുമാർ മകൻ സൂര്യയെ സൂപ്പർസ്റ്റാർ സൂര്യയാക്കിയെങ്കിൽ, ചിരഞ്ജീവി മകൻ രാംചരണിനെ മെഗാ പവ ർസ്റ്റാര്‍ ആക്കിയെങ്കിൽ നിന്റെ അച്ഛൻ നിന്നെയും ഒരു സൂപ്പർസ്റ്റാറാക്കും...’ കൂട്ടുകാർ പറഞ്ഞത് അതുപോലെ വിശ്വസിച്ചു തോറ്റുതുന്നം പാടിയെത്തിയ മകനോടു ശ്രീനിവാസൻ പറഞ്ഞു,
‘ഒന്നിനും കൊള്ളാത്തവർക്കു ചെയ്യാൻ പറ്റിയ പണിയല്ല സിനിമ.’
‘‘തിരുവനന്തപുരത്തു നിന്നു ചെന്നൈയിൽ എ ത്തിയിട്ടും പഠനം തോൽവിയായി തുടർന്നു. അ ച്ഛനും കൈവിട്ടതോടെ സിനിമാമോഹം പൊലിഞ്ഞു. വീട്ടിലെ സ്ഥാനവും പരുങ്ങലിലായി. പിന്നെ, മൂന്നുകൊല്ലം ചെന്നൈയിലെ ലോഡ്ജ് മുറിയിൽ താമസം. ചെറിയ ജോലികൾ ചെയ്തു മുന്നോട്ടു പോയി.’’ അങ്ങനെ സിനിമാറ്റിക്കായ ഫ്ലാഷ്ബാക് കടന്നു ധ്യാൻ ശ്രീനിവാസൻ ഒടുവിൽ സിനിമയിൽ തന്നെയെത്തി. നടനും സംവിധായകനുമായി പേരെടുത്തു. സൂപ്പർഹിറ്റ് അഭിമുഖങ്ങളിലൂടെ സോഷ്യൽ മീഡിയയുടെ പ്രിയതാരവുമായി.
മക്കളെ സിനിമയിൽ പരിചയപ്പെടുത്താൻ അച്ഛൻ എന്തുകൊണ്ടാണ് ശ്രമിക്കാതിരുന്നത്?
സിനിമയെക്കുറിച്ചു നന്നായി അറിയുന്ന ആളാണ് അച്ഛ ൻ. ‘ഉന്തിക്കേറ്റിയാൽ ഊരിപ്പോകും’ എന്നാണു പറയാറുള്ളത്. അതു വളരെ ശരിയാണ്. ഒന്നോ രണ്ടോ സിനിമയി ൽ ഉന്തിക്കേറ്റാൻ പറ്റും. പക്ഷേ, കഴിവുണ്ടെങ്കിലേ പിടിച്ചു നിൽക്കാൻ കഴിയൂ. ഞാനൊരിക്കലും സിനിമാക്കാരനാകില്ലെന്നായിരുന്നു അച്ഛന്റെ ധാരണ. പഠിച്ച് എന്തെങ്കിലും ആകുമെന്നും പ്രതീക്ഷിച്ചു. അതിനു വേണ്ടി ഞങ്ങൾ ചെന്നൈ വിട്ടു തിരുവനന്തപുരത്തേക്കു താമസം മാറി. നെടുമങ്ങാട്ടെ കോളജിൽ എൻജിനീയറിങ്ങിനു ചേർന്നു. നിർമാതാവ് സുരേഷ് കുമാർ അങ്കിളിന്റെ വഴുതക്കാട്ടുള്ള ഫ്ലാറ്റിനു തൊട്ടടുത്ത ഫ്ലാറ്റിലായിരുന്നു ഞങ്ങളും. ആ ഫ്ലാറ്റിൽ പതിയിരുന്ന അപകടം അച്ഛനു മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. വിമൺസ് കോളജിനു തൊട്ടു മുൻപിലാണ് ഫ്ലാറ്റ്. എനിക്കു വളരെ സന്തോഷമായെങ്കിലും സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടു മൂന്നു മാസമേ അവിടെ നിൽക്കാൻ കഴിഞ്ഞുള്ളൂ. പക്ഷേ, അതിനിടയിൽ തന്നെ അർപ്പിതയെ കണ്ടെത്തി.
കുട്ടിക്കാലം തൊട്ടേ ഷൂട്ടിങ് ലൊക്കേഷനും സിനിമയുടെ അണിയറക്കഥകളുമൊക്കെ പരിചിതമായിരിക്കുമല്ലോ ?
വളരെ കുറച്ചു തവണയേ ഞങ്ങളെ ലൊക്കേഷനിൽ കൊണ്ടുപോയിട്ടുള്ളൂ. പോയാലും കൂടുതൽ സമയവും ഹോട്ട ൽമുറിയിൽ തന്നെയായിരിക്കും. അച്ഛനെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല.
തലശ്ശേരിയിൽ ഉണ്ടായിരുന്ന സമയത്തു അമ്മയും ചേട്ടനും ഞാനും സിനിമയ്ക്കു പോകും. അച്ഛന്റെ സിനിമ കാണാൻ മാത്രമേ തിയറ്ററിൽ പോകാറുള്ളൂവെന്നു മാത്രം. അച്ഛനു പങ്കില്ലാത്ത സിനിമകൾ അമ്മ കാണാറുമില്ല. മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാസന്റെ സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ അത് അവരുടെ ഭാഗ്യം. അതായിരുന്നു അമ്മയുടെ മനോഭാവം. അച്ഛനാണ് അമ്മയുടെ ലോകം.
അന്നു ഷൂട്ടിങ് കണ്ട ഏെതങ്കിലും സിനിമ ഓർമയുണ്ടോ ?
‘ചമ്പക്കുളം തച്ചന്‍’ സിനിമയുടെ ഷൂട്ടിങ് ആലപ്പുഴയിൽ നടക്കുമ്പോൾ ആ സെറ്റിൽ പോയിട്ടുണ്ട്. എനിക്കന്നു മൂന്നോ നാലോ വയസ്സേ ഉള്ളൂ. അന്നു മോനിഷ ചേച്ചി എ ന്നെ എടുത്തുകൊണ്ടു നടന്നതു നേരിയ ഓർമയുണ്ട്. ഇ പ്പോഴും ചേച്ചിയെ ഓർക്കുമ്പോൾ സങ്കടം വരും.
സിനിമാ തിരക്കിൽ നിന്നു റിലാക്സ് ചെയ്യണമെങ്കിൽ വീട്ടിൽ പോകും എന്നു ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട് ?
എത്ര തിരക്കാണെങ്കിലും കൃത്യമായ ഇടവേളയിൽ അ ച്ഛൻ വീട്ടിൽ വരുമായിരുന്നു. വന്നാൽ പിന്നെ, ആഘോഷമാണ്. അച്ഛന്റെ സുഹൃത്തുക്കൾ വീട്ടിൽ വരും. ചെയ്യാൻ പോകുന്ന സിനിമയുടെ കഥയൊക്കെ അച്ഛൻ അ വരോടു പറയും. ‘ഒരു മറവത്തൂർ കനവി’ന്റെയും ‘ചിന്താവിഷ്ടയായ ശ്യാമള’യുെടയുമൊക്കെ കഥ ഞാൻ കേട്ടിട്ടുണ്ട്.
അച്ഛനും കൂട്ടുകാരും കൂടി ഇരുന്നാൽ പിന്നെ, ആരെയും കാണാൻ പറ്റില്ല. ചൂളയിൽ നിന്നു പുക വരുന്നതുപോലെയാണ് പുകവലി. പഴയ ട്രിപ്പിൾ ഫൈവ് ആണ് അച്ഛന്റെ ബ്രാൻഡ്. അച്ഛൻ ഇങ്ങനെ പുകവലിക്കുന്നതിൽ ഏട്ടനു കലിപ്പാണ്. എനിക്കു സിഗററ്റ് മണം ഇഷ്ടമായിരുന്നു. മുതിർന്നപ്പോൾ ഞാൻ നല്ല പുകവലിക്കാരനായി. ഏ ട്ടൻ നേരെ തിരിച്ചും.
ഏട്ടൻ ഇടയ്ക്കിടയ്ക്ക് എന്നെ ഉപദേശിക്കും. ‘അച്ഛനെ നോക്കൂ. അച്ഛന്റെ ആരോഗ്യം മോശമായി വരുന്നു. നീ പുകവലിക്കരുത്, മദ്യപിക്കരുത്’ എന്നൊക്കെ പറയും. പറയുമ്പോൾ ഏട്ടന്റെ കണ്ണു നിറയുംവ ർഷങ്ങളായി ഞാനിതൊക്കെ നിർത്തിയിട്ട്.
കടപ്പാട്: വനിത ആർക്കൈവ്സ്