ഷെയർ മാർക്കറ്റും മ്യൂച്വൽ ഫണ്ടും തിളങ്ങി നിന്ന കാലത്തേക്ക് ഇടിച്ചു കയറി സ്വർണം: സുരക്ഷിത നിക്ഷേപം എന്ന വിളിപ്പേരിനു പിന്നിലെ രഹസ്യം ഇതാ Gold: A Secure Investment in Uncertain Times
കാലങ്ങളായി സ്വർണത്തിനു വില കൂടി വരികയാണ്. ഇടയ്ക്കൊരു കുറവൊക്കെ കാണിച്ചാ ൽ പോലും സ്വർണവിലയിലെ കയറ്റത്തിനു സ്ഥിരതയുണ്ട്. വൻ വിലയിടിവ് ഇക്കാലയളവിലെങ്ങും കാണാൻ കഴിഞ്ഞിട്ടേയില്ല.
കാലങ്ങളായി സ്വർണത്തിനു വില കൂടി വരികയാണ്. ഇടയ്ക്കൊരു കുറവൊക്കെ കാണിച്ചാ ൽ പോലും സ്വർണവിലയിലെ കയറ്റത്തിനു സ്ഥിരതയുണ്ട്. വൻ വിലയിടിവ് ഇക്കാലയളവിലെങ്ങും കാണാൻ കഴിഞ്ഞിട്ടേയില്ല.
കാലങ്ങളായി സ്വർണത്തിനു വില കൂടി വരികയാണ്. ഇടയ്ക്കൊരു കുറവൊക്കെ കാണിച്ചാ ൽ പോലും സ്വർണവിലയിലെ കയറ്റത്തിനു സ്ഥിരതയുണ്ട്. വൻ വിലയിടിവ് ഇക്കാലയളവിലെങ്ങും കാണാൻ കഴിഞ്ഞിട്ടേയില്ല.
സ്വർണവില റെക്കോർഡ് കുതിപ്പു തുടരുകയാണ്. സ്വർണം അമൂല്യമാണ് എന്ന ചൊല്ല് അക്ഷരാർഥത്തിൽ സത്യമാകുന്ന കാഴ്ചയാണു നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
ജനിക്കുന്ന കുട്ടിക്കു സ്വർണം അരച്ച് നാക്കിൽ തേക്കുന്നിടത്തു തുടങ്ങും നമുക്കു സ്വർണത്തോടുള്ള അടുപ്പം. പെൺകുട്ടി ജനിക്കുമ്പോൾ മുതൽ രക്ഷിതാക്കൾ വിവാഹത്തിനായുള്ള സ്വർണാഭരണം ശേഖരിക്കാൻ തുടങ്ങും. അത്രമാത്രമാണു സ്വർണമെന്ന വികാരത്തിനു മലയാളിയുടെ മനസ്സിലെ വേരോട്ടം.
വിലവർധനയ്ക്കിടയിൽ ആരു സ്വർണം വാങ്ങാൻ എന്ന ചിന്ത ചിലർക്കെങ്കിലുമുണ്ടാകും. ആ ചിന്ത അസ്ഥാനത്താണെന്നാണു സാമ്പത്തിക വിദഗ്ധരും ജ്വല്ലറി ഉപദേശകരും നിസ്സംശയം പറയുന്നത്. ആഭരണമായി അണിയുന്നതിന് മാത്രമല്ല എക്കാലത്തേക്കുമുള്ള സമ്പാദ്യം എന്ന നിലയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണവും കൂടുകയാണ്.
ആഭരണമായും നിക്ഷേപമായും സന്തോഷവും ആത്മവിശ്വാസവും നൽകുന്ന സമ്മാനമായുമൊക്കെ സ്വർണത്തിനു ഡിമാൻഡ് കൂടുകയാണ്. എന്തുകൊണ്ടാണ് ഇത്ര ഡിമാൻഡ്, ഈ ട്രെൻഡ് തുടരുമോ ?
നഷ്ടമാവാത്ത നിക്ഷേപം
ഷെയർ മാർക്കറ്റും മ്യൂച്വൽ ഫണ്ടുമൊക്കെ തിളങ്ങി നിന്ന കാലത്തിലേക്കാണു സ്വർണത്തിന്റെ ഈ കുതിച്ചുകയറ്റം. ഇന്നു ലോകത്തിലെ ഏറ്റവും സുരക്ഷിത നിക്ഷേപം ഏതെന്നു ചോദിച്ചാൽ സ്വർണം എന്നല്ലാതെ മറ്റൊരു മറുപടിയില്ലെന്നു സാമ്പത്തികകാര്യ വിദഗ്ധനും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, മുംബൈ അസിസ്റ്റന്റ് ജനറൽ മാനേജരുമായ വി. കെ. ആദർശ് പറയുന്നു.
‘‘സ്വർണത്തിന്റെ വിലക്കുതിപ്പിനെ കുറിച്ചാണ് ഇപ്പോഴുള്ള ചർച്ചകളൊക്കെ. കാലങ്ങളായി സ്വർണത്തിനു വില കൂടി വരികയാണ്. ഇടയ്ക്കൊരു കുറവൊക്കെ കാണിച്ചാൽ പോലും സ്വർണവിലയിലെ കയറ്റത്തിനു സ്ഥിരതയുണ്ട്. വൻ വിലയിടിവ് ഇക്കാലയളവിലെങ്ങും കാണാൻ കഴിഞ്ഞിട്ടേയില്ല.
അഞ്ചു വർഷം മുൻപു സ്വർണം വിറ്റവർ ഇന്നത്തെ സ്വർണവില കണ്ടു വിഷമിക്കുന്നുണ്ടാകും. കഴിഞ്ഞ വർഷം സ്വർണം വിറ്റവർ പോലും ഇപ്പോൾ പ്രയാസപ്പെടുന്നുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
പണത്തിന്റെ ആവശ്യത്തിനു വേണ്ടി സ്വർണം പണയം വച്ചാൽ പോലും സ്വർണ വിലക്കയറ്റം സ്ഥിരമാണെന്നിരിക്കെ കയ്യിലുള്ള സ്വർണം വിട്ടുകളയാതിരിക്കുന്നതാണു ബുദ്ധിയെന്നു സാധാരണക്കാർക്കു പോലും മനസ്സിലാക്കാം. വിപണി വിദഗ്ധർ പോലും സ്വർണത്തിലെ നിക്ഷേപത്തെ വിലക്കുന്നില്ല.
വ്യക്തികൾക്കു മാത്രമല്ല സ്ഥാപനങ്ങൾക്കും സ്വർണനിക്ഷേപം നിർണായകമാകുന്ന ഘട്ടമാണിത്. കോർപറേറ്റ് സ്ഥാപനങ്ങൾ മുതൽ റിസർവ് ബാങ്ക് വരെ കരുതൽ ധനമായി സ്വർണത്തിൽ നിക്ഷേപം നടത്തുന്നു.
മ്യൂച്വൽ ഫണ്ടു പോലുള്ളവയിൽ വളരെയധികം കണക്കുകൂട്ടലും ബുദ്ധിയും പ്രയോഗിച്ച ശേഷം മാത്രമേ പണം നിക്ഷേപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പറ്റൂ. അതിൽ തന്നെ നഷ്ടം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. സ്വർണം വാങ്ങുന്ന കാര്യത്തിൽ ഇത്ര ബുദ്ധി പ്രയോഗിക്കേണ്ട കാര്യമില്ലെന്നു മാത്രമല്ല, വില കൂടുമെന്ന് ഉറപ്പുമുണ്ട്,’’ വി. കെ. ആദർശ് പറയുന്നു.