‘എന്റെ തല, ഉടലിന്റെ സ്ഥാനത്ത് 40 വയസുള്ള ചേച്ചിയുടെ ശരീരം’: നഗ്ന വിഡിയോ ടെലഗ്രാമിൽ: ഉശിരൻ മറുപടിയുമായി പെൺകുട്ടി Aishwarya's Response to Fake Nude Video
ആർക്കും ആരെക്കുറിച്ചും എന്തും പറയാമെന്ന ദുരവസ്ഥയാണ് സോഷ്യല്‍ മീഡിയയിലുള്ളത്. വ്യക്തി അധിക്ഷേപങ്ങളുടെ സകല പരിധിയും ലംഘിക്കുന്ന സംഭവങ്ങള്‍ സൈബറിടങ്ങളിൽ തുടർക്കഥയുമാണ്. പക്ഷേ അവയിലൊന്നും തളരാതെ പിടിച്ചു നിൽക്കുന്നവരാകട്ടെ ചുരുക്കവും. തന്റെ വ്യാജ നഗ്ന വിഡിയോ പ്രചരിപ്പിച്ച സൈബർ ക്രിമിനുകൾക്കെതിരെ

ആർക്കും ആരെക്കുറിച്ചും എന്തും പറയാമെന്ന ദുരവസ്ഥയാണ് സോഷ്യല്‍ മീഡിയയിലുള്ളത്. വ്യക്തി അധിക്ഷേപങ്ങളുടെ സകല പരിധിയും ലംഘിക്കുന്ന സംഭവങ്ങള്‍ സൈബറിടങ്ങളിൽ തുടർക്കഥയുമാണ്. പക്ഷേ അവയിലൊന്നും തളരാതെ പിടിച്ചു നിൽക്കുന്നവരാകട്ടെ ചുരുക്കവും. തന്റെ വ്യാജ നഗ്ന വിഡിയോ പ്രചരിപ്പിച്ച സൈബർ ക്രിമിനലുകൾക്കെതിരെ കണക്കിന് മറുപടി കൊടുത്ത് രംഗത്തെത്തുകയാണ് ഐശ്വര്യ എന്ന യുവതി.
തന്റെ ന്യൂഡ് വിഡിയോ എന്ന പേരില്‍ തലയുടെ ഉടലും വെട്ടിമാറ്റിയ വിഡിയോ ടെലഗ്രാമില്‍ പ്രചരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഐശ്വര്യയുടെ പുതിയ ഇൻസ്റ്റഗ്രാം വിഡിയോ. ഐശ്വര്യ തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തന്‍റെ വിഡിയോ ആരും ഷെയര്‍ ചെയ്യരുതെന്ന് താന്‍ പറയില്ലെന്നും അത് നിങ്ങളുടെ സൗകര്യം പോലെ ചെയ്യാനും തന്റെ തലയുടെ താഴെ 40 വയസ്സോളമുള്ള യുവതിയുടെ ബോഡിയാണ് വച്ചിരിക്കുന്നതെന്നും മെലിഞ്ഞിരിക്കുന്ന തനിക്ക് അത് കണ്ടിട്ട് സഹിക്കുന്നില്ലെന്നും യുവതി പരിഹാസ രൂപേണ പറയുന്നു. തളരാതെ പ്രശ്നത്തെ സമചിത്തതയോടെ നേരിട്ട പെൺകുട്ടിക്ക് മനസു നിറഞ്ഞ പിന്തുണയാണ് സോഷ്യൽ മീഡിയ നൽകുന്നത്. സോഷ്യൽ മീഡിയ പ്രതികരണത്തിനൊപ്പം നിയമപരമായും മുന്നോട്ടു പോകണമെന്ന് പലരും ഐശ്വര്യയെ ഉപദേശിക്കുന്നുണ്ട്. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നവർക്ക് ഐശ്വര്യ മാതൃകയാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
സൈബർ ബോള്‍ഡായി ഈ പെണ്‍കുട്ടി പറഞ്ഞതോടെ, എഡിറ്റ് ചെയ്തവന്‍ പൊളിഞ്ഞ് പോയെന്നും , ഇത്തരക്കാരോട് ഇങ്ങനെ തന്നെ പ്രതികരിക്കണമെന്നും കമന്‍റുകള്‍ നിറയുന്നുണ്ട്. മൂന്ന് മില്യണ്‍ ആളുകള്‍ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു.