കൊച്ചിക്ക് ഇത് ‘ബിനാലെക്കാലം’: ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങളിലെ കലാസൃഷ്ടികൾ ഇരുപതിലേറെ വേദികളിൽ അണിനിരക്കുന്നു Kochi Biennale 2025: A Celebration of Humanity and Art
എത്രയോ കാതങ്ങൾ അകലെ പട്ടിണി കിടക്കുന്നവർ, യുദ്ധഭൂമിയിൽ ജീവിതം ഹോമിക്കുന്നവർ, വംശഹത്യ ചെയ്യപ്പെടുന്നവർ, നിലനിൽപ്പിന്റെ സ്വന്തം നിഴൽ പോലും കൺമുന്നിൽ നിന്ന് മായിക്കപ്പെടുന്നവർ, ദിവസവും പണിയെടുത്തെടുത്ത് സ്വപ്നങ്ങളൊക്കെ മാഞ്ഞ് പണിയായുധമായി പരിണക്കുന്നവർ, ജീവവായു വരെ നൽകിയിട്ടും നാമാവശേഷമാക്കപ്പെടുന്ന

എത്രയോ കാതങ്ങൾ അകലെ പട്ടിണി കിടക്കുന്നവർ, യുദ്ധഭൂമിയിൽ ജീവിതം ഹോമിക്കുന്നവർ, വംശഹത്യ ചെയ്യപ്പെടുന്നവർ, നിലനിൽപ്പിന്റെ സ്വന്തം നിഴൽ പോലും കൺമുന്നിൽ നിന്ന് മായിക്കപ്പെടുന്നവർ, ദിവസവും പണിയെടുത്തെടുത്ത് സ്വപ്നങ്ങളൊക്കെ മാഞ്ഞ് പണിയായുധമായി പരിണക്കുന്നവർ, ജീവവായു വരെ നൽകിയിട്ടും നാമാവശേഷമാക്കപ്പെടുന്ന ചെടികളും കാടുകളും, നൂറ്റാണ്ടുകൾ മാറി മറിഞ്ഞിട്ടും സമത്വത്തിന് വേണ്ടി പൊരുതേണ്ടി വരുന്നവർ ... ഇവരുടെയൊക്കെ വേദന എങ്ങനെ നമ്മുടെ വേദനയാകുന്നു? ഇതുവരെ കാണാത്തൊരാൾക്കു നേരെയുതിർക്കപ്പെടുന്ന വെടിയുണ്ടകൾ ഒക്കെ എങ്ങനെ നമ്മുടെ തൊലിപ്പുറത്തു തട്ടി ചോരയൊലിപ്പിക്കുന്നു? അതിനൊരുത്തരമേയുള്ളൂ– മനുഷ്യത്വം! അതാണ് ഇത്തവണത്തെ ബിനാലെ വേദികളിലാകെ നിറയുന്നത്. നമ്മൾ നോക്കാതെ കണ്ണു തിരിച്ചതൊക്കെയും കേൾക്കാതെ കാതടച്ചതൊക്കെയും നമുക്ക് മുന്നിൽ വന്നു നിന്ന് നമ്മെ തുറിച്ചു നോക്കി നിൽക്കുന്ന അനുഭവം. ചോദ്യങ്ങളും ഉത്തരങ്ങളും നിശബ്ദതയും നിശ്വാസങ്ങളും കൊണ്ട് മുറികളും മനസും നിറയുന്ന ദിനങ്ങൾ...
ബിനാലെയുടെ ആറാം പതിപ്പ് ഡിസംബർ 12 മുതൽ കൊച്ചിൽ ആരംഭിച്ചിരിക്കുന്നു. 2026 മാർച്ച് 31 വരെ നീളുന്ന കലയുടെ ആഘോഷം ഇത്തവണ ക്യൂറേറ്റ് ചെയ്തിരിക്കുന്നത് ആർട്ടിസ്റ്റ് നിഖിൽ ചോപ്രയാണ്. ‘ഫോർ ദി ടൈം ബീയിങ്ങ്’ (തൽക്കാലത്തേക്ക്) എന്ന പ്രമേയത്തിലൂന്നിയ കലാസൃഷ്ടികൾ ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, വില്ലിംഗ്ഡൺ ഐലന്റ്, ദർബാർ ഹാൾ എന്നിവിടങ്ങളിലായാണ് ഇത്തവണത്തെ വേദികൾ സജ്ജമാക്കിയിരിക്കുന്നത്. എട്ട് സ്ഥിരവേദികൾ കൂടാതെ 20 വേദികളിലായി കുട്ടികളുടെ ബിനാലെ, കലാപ്രകടനങ്ങൾ, വർക്ക്ഫോപ്പുകൾ എന്നിവയും നടക്കും.
ഇരുപത്തിയഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ട് വർക്കുകളാണ് ഈ ബിനാലെ കാണികൾക്കു മുന്നിലെത്തിക്കുന്നത്. അതിൽ തന്നെ മലയാളികളുടെ സാന്നിധ്യവും ഏറെയുണ്ട്. ദിവസവും പകൽ 10 മുതൽ വൈകുന്നേരം 6 വരെയാണ് കലാസൃഷ്ടികൾ ആസ്വദിക്കാവുന്നത്.
ഒരു ദിവസത്തെ പ്രവേശനത്തിന് ഒരാൾക്ക് 200 രൂപയാണ് ടിക്കറ്റ് ഫീസ്. കുട്ടികൾക്കും മുതിർന്ന പൗരർക്കും 100 രൂപയും. ഇതു കൂടാതെ ഒരാഴ്ച്ചത്തേക്കുള്ള പാസുകളും ലഭ്യമാണ്.