കല്യാണ വീട്ടിലെ മെയിൻ ആരാ? ചെക്കനും പെണ്ണും എന്നായിരിക്കും പലരുടെയും ആദ്യ മറുപടി. പാട്ടും മേളവും ഡാൻസുമായി എത്തുന്ന കസിൻ പിള്ളേരും വിവാഹ വേദിയെ കളറാക്കാറുണ്ട്. പക്ഷേ ഇവിടെയിതാ കഥയിലൊരു ട്വിസ്റ്റ്. ഇവിടെയിതാ മേൽപറഞ്ഞ സകല ഗ്യാങ്ങിനേയും സൈഡാക്കി കലക്കനൊരു പാട്ടുമായി എത്തുകയാണ് കാറ്ററിങ്ങിനെത്തിയ

കല്യാണ വീട്ടിലെ മെയിൻ ആരാ? ചെക്കനും പെണ്ണും എന്നായിരിക്കും പലരുടെയും ആദ്യ മറുപടി. പാട്ടും മേളവും ഡാൻസുമായി എത്തുന്ന കസിൻ പിള്ളേരും വിവാഹ വേദിയെ കളറാക്കാറുണ്ട്. പക്ഷേ ഇവിടെയിതാ കഥയിലൊരു ട്വിസ്റ്റ്. ഇവിടെയിതാ മേൽപറഞ്ഞ സകല ഗ്യാങ്ങിനേയും സൈഡാക്കി കലക്കനൊരു പാട്ടുമായി എത്തുകയാണ് കാറ്ററിങ്ങിനെത്തിയ യുവതി. വിവാഹവേദിയിൽ പാട്ടു പാടിയാണ് യുവതി താരമായത്.

തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു കാറ്ററിങ്ങ് ചേച്ചിയുടെ എൻട്രി. അവസരം ലഭിച്ച് പാട്ടുപാടി തുടങ്ങിയതോടെ സദസിൽ നിലയ്ക്കാത്ത കരഘോഷം. പഴയ തമിഴ് ആൽബം ഗാനമായ ‘പൂങ്കുയിലെ എത്തന നാളാ നാ കാത്തിറുന്തേ’ എന്ന ഗാനമാണ് യുവതി മനോഹരമായി ആലപിക്കുന്നത്. സമൂഹമാധ്യമങ്ങളിലും വൈറലാണ് യുവതിയുടെ പ്രകടനം.

ADVERTISEMENT

സോഷ്യൽ മീഡിയ നൽകുന്ന വിവരം അനുസരിച്ച് അടിമാലിയിൽ നടന്ന ഒരു കല്യാണ ചടങ്ങിലാണ് സംഭവം. കാറ്ററിങ് ടീമിനൊപ്പം വന്ന യുവതി, വിരുന്നു സൽക്കാരത്തിനിടെ പാടാൻ അവസരം ലഭിച്ചപ്പോൾ എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു. ഗായികയുടെ മനോഹര ആലാപനം ആസ്വദിക്കുന്നവരെയും വിഡിയോയിൽ കാണാം. വിഡിയോ വൈറലായതോടെ വലിയ കയ്യടികളാണ് ഗായികയ്ക്ക് ലഭിക്കുന്നത്.

‘ചേച്ചിയുടെ ആലാപനം വളരെ പ്രഫഷനലായി തോന്നുന്നു’ എന്ന് ആരാധകർ കുറിക്കുന്നു. ‘മികച്ച അവസരങ്ങൾ തേടിയെത്തട്ടെ’ എന്ന് ഗായികയെ ആശംസിച്ചവരും നിരവധിയാണ്. കാറ്ററിങ് തൊഴിലാളിക്ക് പാടാൻ അവസരം നൽകിയവർക്കും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.

ADVERTISEMENT
English Summary:

Catering staff singing steals the show at a wedding in Adimali. The unexpected performance of the Tamil song 'Poonguyile Ethanai Naala Na Kaathirunthen' went viral, earning her widespread praise and admiration.

ADVERTISEMENT