ഏഷ്യൻ സാഹിത്യത്തിൽ മലയാളിയുടെ അക്ഷര തിളക്കം: അഞ്ജനയുടെ ‘റോസമ്മാസ് ബോയ്ക്ക്’ ഏഷ്യൻ പ്രൈസ് Anjana Menon Wins Asian Prize for 'Rosamma's Boy'
സാഹിത്യലോകം ഉറ്റുനോക്കിയ ഏഷ്യൻ പ്രൈസിൽ തിളങ്ങിയത് ഇന്ത്യയുടെ യശസ്. 2025ലെ ഏറ്റവും മികച്ച ചെറുകഥയ്ക്കായി നടത്തിയ മത്സരത്തിൽ അക്ഷരങ്ങളും ആഖ്യാന മികവും കൊണ്ട് വിസ്മയിപ്പിച്ച് മലയാളിയായ അഞ്ജന മേനോൻ. ജീവിത യാഥാർഥ്യങ്ങളുടെ ഹൃദ്യമായ ആവിഷ്ക്കാരം അടയാളപ്പെടുത്തി. അഞ്ജനയുടെ ‘റോസമ്മാസ് ബോയ്’ എന്ന
സാഹിത്യലോകം ഉറ്റുനോക്കിയ ഏഷ്യൻ പ്രൈസിൽ തിളങ്ങിയത് ഇന്ത്യയുടെ യശസ്. 2025ലെ ഏറ്റവും മികച്ച ചെറുകഥയ്ക്കായി നടത്തിയ മത്സരത്തിൽ അക്ഷരങ്ങളും ആഖ്യാന മികവും കൊണ്ട് വിസ്മയിപ്പിച്ച് മലയാളിയായ അഞ്ജന മേനോൻ. ജീവിത യാഥാർഥ്യങ്ങളുടെ ഹൃദ്യമായ ആവിഷ്ക്കാരം അടയാളപ്പെടുത്തി. അഞ്ജനയുടെ ‘റോസമ്മാസ് ബോയ്’ എന്ന
സാഹിത്യലോകം ഉറ്റുനോക്കിയ ഏഷ്യൻ പ്രൈസിൽ തിളങ്ങിയത് ഇന്ത്യയുടെ യശസ്. 2025ലെ ഏറ്റവും മികച്ച ചെറുകഥയ്ക്കായി നടത്തിയ മത്സരത്തിൽ അക്ഷരങ്ങളും ആഖ്യാന മികവും കൊണ്ട് വിസ്മയിപ്പിച്ച് മലയാളിയായ അഞ്ജന മേനോൻ. ജീവിത യാഥാർഥ്യങ്ങളുടെ ഹൃദ്യമായ ആവിഷ്ക്കാരം അടയാളപ്പെടുത്തി. അഞ്ജനയുടെ ‘റോസമ്മാസ് ബോയ്’ എന്ന
സാഹിത്യലോകം ഉറ്റുനോക്കിയ ഏഷ്യൻ പ്രൈസിൽ തിളങ്ങി ഇന്ത്യയുടെ യശസ്. 2025ലെ ഏറ്റവും മികച്ച ചെറുകഥയ്ക്കായി നടത്തിയ മത്സരത്തിൽ അക്ഷരങ്ങളും ആഖ്യാന മികവും കൊണ്ട് വിസ്മയിപ്പിച്ച് മലയാളിയായ അഞ്ജന മേനോൻ. ജീവിത യാഥാർഥ്യങ്ങളുടെ ഹൃദ്യമായ ആവിഷ്ക്കാരം അടയാളപ്പെടുത്തി. അഞ്ജനയുടെ ‘റോസമ്മാസ് ബോയ്’ എന്ന ചെറുകഥയ്ക്കാണ് പുരസ്കാര നേട്ടം.
ഏഷ്യൻ സാഹിത്യത്തിലെ വേറിട്ട പ്രതിഭകളെയും ഭാവനാ സൃഷ്ടികളേയും തേടിയ മത്സരത്തിലാണ് ഡൽഹി മലയാളിയായ അഞ്ജനയുടെ അഭിമാനനേട്ടം. അതിർത്തികൾക്കും സംസ്കാരങ്ങൾക്കും അപ്പുറം എഴുത്ത് വായനക്കാരുടെ ഹൃദയങ്ങളെ കീഴടക്കുന്നു എന്നതിന്റെ സാക്ഷ്യം കൂടിയാണ് അഞ്ജനയുടെ ‘റോസമ്മാസ് ബോയ്.’ എഴുത്തില്‍ എന്നും വേറിട്ട പരീക്ഷണങ്ങൾ അവതരിപ്പിച്ചിട്ടുള്ള അഞ്ജനയുടെ ഈ പുരസ്കാര നേട്ടം ഇന്ത്യൻ യുവസാഹിത്യ രംഗത്തിനും മലയാളികൾക്കും ഒരുപോലെ അഭിമാനം പകരുന്നതാണ്.
ലോകമെമ്പാടുമുള്ള നൂറുകണക്കിന് മികച്ച രചനകളിൽ നിന്നാണ് “റോസമ്മയുടെ മകൻ” ജൂറി തെരഞ്ഞെടുത്തത്. ശക്തമായ ആഖ്യാനശൈലി, ആഴമുള്ള രചന വൈഭവം, പച്ചയായ ജീവിതങ്ങളുടെ നേർസാക്ഷ്യം എന്നിവയുടെ സമന്വയം കൂടിയാണ് ഈ ചെറുകഥ.
കേരളം പശ്ചാത്തലമാകുന്ന റോസമ്മാസ് ബോയ് ഒരു കുട്ടിയെയും അവന്റെ വിധവയായ അമ്മയെയും കേന്ദ്ര കഥാപാത്രമാക്കിയാണ് കഥ പറയുന്നത്. നിത്യജീവിതത്തിൽ സമൂഹത്തിന്റെയും മതത്തിന്റെയും സാന്നിദ്ധ്യം എത്രത്തോളമുണ്ടെന്ന് പുസ്തകം അനാവരണം ചെയ്യുന്നു.
“ആകർഷകമായ ആഖ്യാനവും ദൃശ്യസമ്പന്നമായ കഥപറച്ചിലും” കൊണ്ടാണ് അഞ്ജന മേനോന്റെ രചന വേറിട്ടുനിന്നതെന്ന് പ്രമുഖ ജൂറി അംഗങ്ങൾ ഐക്യകണ്ഠേന വിലയിരുത്തി. ജീവിത സാഹചര്യങ്ങളെയും മനുഷ്യന്റെ മനോവ്യാപാരങ്ങളെയും ഹൃദ്യമായി അക്ഷരങ്ങളിലൂടെ സന്നിവേഷിപ്പിക്കാൻ അഞ്ജനയുടെ എഴുത്തിനായെന്നും ജൂറി അഭിപ്രായപ്പെട്ടു. ഏഷ്യന്‍ പ്രൈസ് 2025പുരസ്കാരം നൽകി അഞ്ജനയുടെ സാഹിത്യ മികവിനെ ആഘോഷിക്കുന്നതിൽ അഭിമാനിക്കുന്നതായും ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് ഈ ശ്രദ്ധേയമായ കഥ എത്തിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും ജൂറി കൂട്ടിച്ചേർത്തു.
മലാക്കി എഡ്വിൻ വെതാമണി (മലേഷ്യ), നതാഷ ശർമ്മ (ഇന്ത്യ), സ്മൃതി രവീന്ദ്ര (ഇന്ത്യ–നേപ്പാൾ), തൈസിയ നക്കോനെചന (ഉക്രൈൻ), നഹീദ എസ്മായിൽ (ടാൻസാനിയ) എന്നിവർ ജൂറി അംഗങ്ങളായിരുന്നു.
പ്രശസ്തയായ കോളമിസ്റ്റ്, മാധ്യമ പ്രവർത്തക എന്നീ നിലകളിലും അഞ്ജന തന്റെ വ്യക്തി വൈഭവം അടയാളപ്പെടുത്തിയിട്ടുണ്ട്. മിന്റ്, എൻഡിടിവി പ്രോഫിറ്റ് എന്നീ മാധ്യമ സ്ഥാപനങ്ങളിൽ സുപ്രധാന എഡിറ്റോറിയൽ ചുമതലകൾ അഞ്ജന വഹിച്ചിട്ടുണ്ട്. പെൻഗ്വിൻ, ഹാർപ്പർ കോളിൻസ് എന്നീ പ്രസാധകര്‍ അഞ്ജനയുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഖ്യാതമായ ജെകെ ഓതർ അവർഡ്സ് 2023ന്റെ നോൺ-ഫിക്ഷൻ വിഭാഗത്തിലെ പുരസ്കാര ചുരുക്കപ്പട്ടികയിൽ “ഓണം ഇൻ എ നൈറ്റി” എന്ന പുസ്തകം ഇടംപിടിച്ചിട്ടുണ്ട്. സ്ത്രീകളിലെ വേറിട്ട രചന വൈഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പുരസ്കാരമാണിത്.
ഫിക്ഷൻ, ചെറുകഥ, കവിത എന്നീ വിഭാഗങ്ങളിലായി ആഗോള സാഹിത്യത്തിലേക്കുള്ള ശ്രദ്ധേയമായ സംഭാവനകള്‍ക്കാണ് ഏഷ്യൻ പ്രൈസ് പുരസ്കാരംനൽകി വരുന്നത്. ഏഷ്യൻ ഗ്രൂപ്പ് ഓഫ് ലിറ്ററേച്ചർ ആണ് പുരസ്കാരത്തിന്റെ സംഘാടകർ. വൈവിധ്യമാർന്ന ആഗോള സാഹിത്യ കൃതികളെ ആദരിക്കുന്ന അവാർഡ് ജൂറിയുടെ സൂക്ഷ്മമായ വിലയിരുത്തലിനൊടുവിലാണ് സമ്മാനിക്കപ്പെടുന്നത്. അവാർഡിന്റെ ചുരുക്ക പട്ടികയിൽ ഇടം നേടിയ എല്ലാ ചെറുകഥകളുംഏഷ്യൻ ജേണൽ ഓഫ് ലിറ്ററേച്ചറിൽ പ്രസിദ്ധീകരിക്കും.
ഡൽഹിയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള അഞ്ജന മേനോൻ തൃശൂർ സ്വദേശിയാണ്.