‘അമ്മായി അച്ഛന്റെ കൂടെ കിടക്കുന്നു എന്ന് അമ്മ പരസ്യമായി വിളിച്ചു പറഞ്ഞപ്പോൾ അയാൾ നട്ടെല്ലിനു പകരം വാഴപ്പിണ്ടിയുമായി നിന്നു’: കുറിപ്പ്
മുൻ പങ്കാളിയിൽ നിന്നു താൻ നേരിട്ട വേദനകളെക്കുറിച്ച് തുറന്നെഴുതി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും എഴുത്തുകാരിയുമായ സിൻസി അനിൽ. വിവാഹജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന സമാനതകളില്ലാത്ത ക്രൂരതകളെക്കുറിച്ചും മകന്‍ പകർന്നു നൽകുന്ന ആശ്വാസത്തെക്കുറിച്ചുമാണ് സിൻസിയുടെ കുറിപ്പ്. സിൻസി അനിലിന്റെ കുറിപ്പ് – ഈ കാലമത്രയും

മുൻ പങ്കാളിയിൽ നിന്നു താൻ നേരിട്ട വേദനകളെക്കുറിച്ച് തുറന്നെഴുതി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും എഴുത്തുകാരിയുമായ സിൻസി അനിൽ. വിവാഹജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന സമാനതകളില്ലാത്ത ക്രൂരതകളെക്കുറിച്ചും മകന്‍ പകർന്നു നൽകുന്ന ആശ്വാസത്തെക്കുറിച്ചുമാണ് സിൻസിയുടെ കുറിപ്പ്.
സിൻസി അനിലിന്റെ കുറിപ്പ് –
ഈ കാലമത്രയും ആദ്യ ഭർത്താവിനെ ഓർക്കുമ്പോൾ എനിക്ക് ഈ ജീവിതത്തിൽ ഒരിക്കലും അയാളോട് ക്ഷമിക്കാൻ പറ്റുകയില്ലെന്നു കരുതിയിരുന്നു...
പ്രായപൂർത്തിയാകാത്ത കാലത്ത് പ്രണയത്തിന്റെ പേരിൽ ശരീരികമായി ഉപയോഗിച്ചതിന്...
അതിനു ശേഷം അപസ്മാരമെന്ന അസുഖം എനിക്ക് ഉണ്ടെന്ന് അറിഞ്ഞു ഒഴിവാക്കാൻ നോക്കിയതിന്...
പിന്നീട് പോയി ചാവെടി എന്ന് പറഞ്ഞു ആത്മഹത്യയ്ക്ക് ശ്രമിക്കാൻ പ്രേരിപ്പിച്ചതിന്...
അവസാനം നിവൃത്തിയില്ലാതെ കെട്ടിയതിന്...
കെട്ടിയിട്ട് വീട്ടിൽ കൊണ്ട് പോയി നിർത്തി അമ്മയെ കൊണ്ട് സ്ത്രീധനം ചോദിച്ചു തല്ലിച്ചതിന്...
ഇറക്കി വിട്ടതിന്...
അമ്മായിഅച്ഛന്റെ കൂടെ കിടക്കുന്നു എന്ന് അമ്മ പരസ്യമായി വിളിച്ചു പറഞ്ഞപ്പോൾ നട്ടെല്ലിന് പകരം വാഴപ്പിണ്ടി ആയിട്ട് നിന്നതിനു...
ഇത് ചോദിക്കാൻ വന്ന എന്റെ അപ്പനെയും അമ്മയെയും അപമാനിച്ചു ഇറക്കി വിട്ടതിന്..
ഗർഭിണി ആയിട്ട് ഇരിക്കുമ്പോൾ ഭക്ഷണം തരാതെ ഇരുന്നതിന്...
കൂട്ടുകാരിയുമായുള്ള അസമയത്തെ സംഭാഷണം ചോദ്യം ചെയ്തതിനു ഗർഭിണി ആയിരിക്കെ മർദിച്ചതിന്...
കുഞ്ഞിനെ പ്രസവിച്ചു തിരികെ എത്തിയപ്പോൾ കുഞ്ഞ് കരയുന്നു എന്ന് പറഞ്ഞു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് മാറ്റി താമസിപ്പിച്ചതിന്...
പ്രസവ ശേഷം അറപ്പെന്നു പറഞ്ഞു ലൈംഗികത നിഷേധിച്ചതിന്...
ഒരിക്കലും സ്വന്തം വീട്ടിൽ പോകാൻ അനുവാദം തരത്തിരുന്നതിന്...
അവസാനം പിരിയുമ്പോൾ കുഞ്ഞിനെ ഒരിക്കലും കാണേണ്ട എന്ന് കോടതിയിൽ പറഞ്ഞതിന്...
പിരിഞ്ഞത് എനിക്ക് പര പുരുഷന്മാര് മായി ബന്ധം ഉണ്ടെന്ന് പറഞ്ഞു നടന്നതിന്...
3 വട്ടം കുഞ്ഞിന് ഓപ്പറേഷൻ വേണ്ടി വന്നപ്പോള് ഒന്ന് വന്നു എത്തി നോക്കാൻ നോക്കാതിരുന്നതിന്...
18 കൊല്ലം അത് ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കാതിരുന്നതിന്...
ഒരു മനുഷ്യനെയും സ്നേഹിക്കാനും വിശ്വസിക്കാനും പറ്റാത്ത അത്രയും trauma യും insecurity യും എനിക്ക് ജീവിതകാലത്തേക്ക് സമ്മാനിച്ചതിന്....
എനിക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയുമായിരുന്നില്ല...
കാലം ഒരുപാട് കടന്നു പോയിരിക്കുന്നു...
ഇന്ന് ഈ ആശുപത്രി കിടക്കയിൽ എന്നെ ഒരു കുഞ്ഞിനെ പോലെ നോക്കുന്ന എന്റെ മുത്തിനെ എനിക്ക് തന്നത് അയാൾ ആയത് കൊണ്ട് അവന്റെ പേരിൽ ഞാൻ അയാളോട് നിരുപാധികം ക്ഷമിച്ചിരിക്കുന്നു....