നാലാം വയസിലെ പരീക്ഷണം, എന്നിട്ടും തുടർന്നു വിധിയുടെ ക്രൂരത: വേദനകൾക്കൊടുവില് കുഞ്ഞോളുടെ നിക്കാഹ്: അമ്മാവന്റെ കുറിപ്പ് A Wedding of Hope and Happiness
ജീവിത്തിന്റെ കയ്പുനീർ ആവോളം കുടിച്ചവർക്ക് വിധി ചിലപ്പോൾ സന്തോഷത്തിന്റെ മധുരം കാത്തുവയ്ക്കും. കുഞ്ഞോളെന്നു ഉറ്റവർ സ്നേഹത്തോടെ വിളിക്കുന്ന ഈ പെൺകുട്ടിയുടെ വിവാഹവും അങ്ങനെയൊരു സന്തോഷത്തിന്റെ ബാക്കിയാണ്. ശാരീരിര വെല്ലുവിളികളും രോഗവും പലവട്ടം ആ പാവത്തെ കരയിച്ചു, തളർത്തി. തണലാകേണ്ട ഉമ്മയെ മരണം കവർന്നു.

ജീവിത്തിന്റെ കയ്പുനീർ ആവോളം കുടിച്ചവർക്ക് വിധി ചിലപ്പോൾ സന്തോഷത്തിന്റെ മധുരം കാത്തുവയ്ക്കും. കുഞ്ഞോളെന്നു ഉറ്റവർ സ്നേഹത്തോടെ വിളിക്കുന്ന ഈ പെൺകുട്ടിയുടെ വിവാഹവും അങ്ങനെയൊരു സന്തോഷത്തിന്റെ ബാക്കിയാണ്. ശാരീരിര വെല്ലുവിളികളും രോഗവും പലവട്ടം ആ പാവത്തെ കരയിച്ചു, തളർത്തി. തണലാകേണ്ട ഉമ്മയെ മരണം കവർന്നു. പക്ഷേ വിധി അവൾക്കായി സ്നേഹനിധിയായൊരു ഇണയെ കരുതിവച്ചു. അമ്മാവനാ ഗഫൂറാണ് തങ്ങളുടെ കുഞ്ഞോൾക്ക് കൈവന്ന ഭാഗ്യ നിമിഷത്തെക്കുറിച്ച് ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഞങ്ങളുടെ കുഞ്ഞോളുടെ നിക്കാഹാണ്..
പലപ്പോഴും ഹൃദയം പൊട്ടി പ്രാർത്ഥിച്ചിട്ടുണ്ട് —
“പടച്ചവനേ… ഇത്രയും വേദനാജനകമായ വിധി നീ ആർക്കും നൽകരുതേ…” എന്ന്.
ഈ ചെറുപ്രായത്തിൽ തന്നെ അത്യന്തം സങ്കീർണ്ണമായ ജീവിതയാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നവളാണ് കുഞ്ഞോൾ.
നാലാം വയസിൽ ശരീരം തളർന്നു; തുടർന്ന് കഴുത്തിന് ശസ്ത്രക്രിയ. അതിന് ശേഷം ശാരീരിക വളർച്ച കുറയുകയും, കൈകാലുകളുടെ പ്രവർത്തനങ്ങൾക്ക് പരിമിതിയുണ്ടാവുകയും ചെയ്തു.
ആയിടക്ക്, നന്നേ ചെറുപ്പത്തിലേ ഉപ്പയുടെ വിയോഗം. ഉപ്പയ്ക്ക് അടുത്ത ബന്ധുക്കളായി ആരുമേയില്ല.
പരാശ്രയമില്ലാതെ ഒന്നിനും കഴിയാത്ത അവൾക്ക്, അവളുടെ ദിനചര്യയിലെ ഓരോ കാര്യത്തിനും താങ്ങും തണലുമായിരുന്നത് സ്വന്തം ഉമ്മയായിരുന്നു.
എന്നാൽ വീണ്ടും വിധിയുടെ ക്രൂരത…
2020-ൽ, കൊറോണയുടെ രൂപത്തിൽ, പടച്ചവൻ ഉമ്മയെയും തിരികെ വിളിച്ചു.
അങ്ങനെ തീർത്തും ഒറ്റപ്പെട്ടൊരു ജീവിതം.
പിന്നീടുള്ള നാളുകൾ—വിവാഹിതരായ രണ്ട് സഹോദരിമാരുടെ വീടുകളിലും, അമ്മാവനായ ഈ വിനീതന്റെ വീട്ടിലും മാറിമാറി താമസിച്ച് മുന്നോട്ട്.
ജീവിതം അവൾക്കുമുന്നിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യചിഹ്നമായി നിലകൊണ്ടു.
എങ്കിലും, പടച്ചവന്റെ വിധിയിൽ ആശ്വാസം കണ്ടു . എല്ലാ പ്രയാസങ്ങൾക്കിടയിലും അവൾ സുസ്മേരവദനയായി നിലകൊണ്ടു.
അതിനിടെയാണ്, ഡിസബിലിറ്റി മാര്യേജിനായി വീഡിയോ ചെയ്യുന്ന ഹംസ ഭായ് മോൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്തത്.
അവിടെയാണ് — എന്തോ എവിടെയോ നിന്ന്, ഒരു കച്ചി തിരുമ്പുപോലെ, സ്വന്തം ജീവിതത്തിലേക്ക് അവളെ ഏറ്റെടുക്കാൻ സൽമാൻ ഫാരിസ് മുന്നോട്ടുവന്നത്.
കോഴിക്കോട് നല്ലളത്തിൽ നിന്നുള്ള ആ നല്ല മനസ്സ്…
അതെ , അവളുടെ നിക്കാഹായിരുന്നു തിങ്കളാഴ്ച...!
കുഞ്ഞോൾ ഇന്ന് പതിവിലുമധികം ഉന്മേഷവതിയാണ്, സന്തോഷവതിയാണ്.
ദീർഘനാളത്തെ വേദനകൾക്കുശേഷം, അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ വെളിച്ചം.
സൗഹൃദങ്ങളെ…
കുഞ്ഞോളെ അനുഗ്രഹിക്കൂ.
നന്മ നിറഞ്ഞ, സ്നേഹസമൃദ്ധമായ ഒരു കുടുംബജീവിതത്തിനായി നിങ്ങളുടെ പ്രാർത്ഥനയിലൊരിടം നൽകൂ...പ്രിയമുള്ളവരെ..
ഗഫൂർ കൂരിപ്പൊയിൽ