കല്യാണം കഴിക്കും മുൻപേ വൈദ്യ പരിശോധനാ ഫലം നിർബന്ധമാക്കി ഒമാൻ: നമുക്കും വേണ്ടേ ഇത്തരമൊരു ഭേദഗതി...നിങ്ങൾ പറയൂ Oman's New Law: Mandatory Premarital Medical Certificates
വിവാഹത്തിനു മുൻപേ നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ നോക്കും? തമ്മിലുള്ള മനപ്പൊരുത്തം, ചുറ്റുപാട്, വരുമാനം, തമ്മിലുള്ള ദൂരം... തുടങ്ങി പല ഉത്തരങ്ങളും നമ്മുടെ തലയിലൂടെ വട്ടം ചുറ്റും. എന്നാൽ ഇതിനൊക്കെ അപ്പുറം കല്യാണം കഴിക്കണമെങ്കിൽ വരന്റേയും വധുവിന്റേയും വൈദ്യപരിശോധനാ ഫലങ്ങൾ കൃത്യമായിരിക്കണം എന്നൊരു നിയമം

വിവാഹത്തിനു മുൻപേ നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ നോക്കും? തമ്മിലുള്ള മനപ്പൊരുത്തം, ചുറ്റുപാട്, വരുമാനം, തമ്മിലുള്ള ദൂരം... തുടങ്ങി പല ഉത്തരങ്ങളും നമ്മുടെ തലയിലൂടെ വട്ടം ചുറ്റും. എന്നാൽ ഇതിനൊക്കെ അപ്പുറം കല്യാണം കഴിക്കണമെങ്കിൽ വരന്റേയും വധുവിന്റേയും വൈദ്യപരിശോധനാ ഫലങ്ങൾ കൃത്യമായിരിക്കണം എന്നൊരു നിയമം കൊണ്ടുവന്ന് ലോകശ്രദ്ധ നേടുകയാണ് ഒമാൻ.
2026 ജനുവരി ഒന്നു മുതൽക്കാണ് ഒമാനിൽ പ്രീ–മാരിറ്റൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. എയിഡ്സ്, മഞ്ഞപ്പിത്തം, വിളർച്ച തുടങ്ങി പല അസുഖങ്ങൾക്കുള്ള സ്ക്രീനിങ്ങ് ടെസ്റ്റുകളും നടത്തി അതിന്റെ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ ഇനി മുതൽ രാജ്യത്ത് വിവാഹിതരാകാനുള്ള അംഗീകാരം കിട്ടൂ. പങ്കാളികളിൾ ഒരാൾ മാത്രമാണ് ഓമാനിയെങ്കിൽ കൂടിയും ഈ വൈദ്യപരിശോധനകൾ നിർബന്ധമാണ്. അതേപൊലെ രാജ്യത്തിനകത്തോ പുറത്തോ വച്ചു നടക്കുന്നു എന്ന വേർതിരിവില്ലാതെ വിവാഹിതരാകാൻ തയ്യാറെടുക്കുന്ന എല്ലാ ഓമാനികൾക്കും ഈ നിബന്ധന ബാധകമാണ്.
പരിശോധനകൾ നടത്തി ആരോഗ്യ മിനിസ്ട്രിയുടെ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ വിവാഹനടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കൂ.
ആരോഗ്യമുള്ള പുതുതലമുറയുണ്ടായി വരാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് ഇത്തരം ഒരു നീക്കവുമായി ഓമാനി സർക്കാർ വരുന്നത്. ജനിതക രോഗങ്ങളുടേയും മറ്റ് സാംക്രമിക രോഗങ്ങളുടേയും വ്യാപനം ചെറുക്കാനുള്ള മാതൃകാ നടപടിയായിട്ടാണ് എല്ലാവരും ഇതിനെ കാണുന്നത്. വിഹാഹത്തിനു മുൻപേ ഇരുകൂട്ടരും പങ്കാളിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അറിഞ്ഞിരിക്കണം എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇതരമൊരു മാറ്റം രാജ്യം നടപ്പിലാക്കുന്നത്.
നമ്മുടെ നാട്ടിലും വിവാഹത്തിനു മുൻപ് മാനസികാര്യോഗ്യം ഉൾപ്പടെ പരിശോധിച്ച് ഫലം തരുന്ന വൈദ്യപരിശോധന നടപ്പിലാക്കേണ്ടതില്ലേ? എന്താണ് നിങ്ങളുടെ അഭിപ്രായം? കമന്റിൽ പറയൂ...