ചിത്രത്തുന്നലിടും ദൈവത്തിന്റെ കൈ; വൺ ഹാൻഡ് എംബ്രോയ്ഡറി പേജിലൂടെ വൈറലായ അഞ്ജനയുടെ അപൂർവ ജീവിതകഥ The Inspiring Story of One Hand Embroidery
മുട്ടുവരെ മാത്രമുള്ള വലംകയ്യിലെ ചെറുവിരലുകളിൽ സൂചി പിടിച്ച്, ഇടംകൈ കൊണ്ട് ഇപ്പോൾ അനായാസം നൂൽ കോർക്കും. സ്വയം കുറവുണ്ടെന്നു വിശ്വസിച്ചിരുന്ന കാലത്തു നിന്ന് ഇവിടെ വരെയെത്തിയ എന്റെ കഥ ആവേശത്തോടെ എല്ലാവരോടും പറയും
മുട്ടുവരെ മാത്രമുള്ള വലംകയ്യിലെ ചെറുവിരലുകളിൽ സൂചി പിടിച്ച്, ഇടംകൈ കൊണ്ട് ഇപ്പോൾ അനായാസം നൂൽ കോർക്കും. സ്വയം കുറവുണ്ടെന്നു വിശ്വസിച്ചിരുന്ന കാലത്തു നിന്ന് ഇവിടെ വരെയെത്തിയ എന്റെ കഥ ആവേശത്തോടെ എല്ലാവരോടും പറയും
മുട്ടുവരെ മാത്രമുള്ള വലംകയ്യിലെ ചെറുവിരലുകളിൽ സൂചി പിടിച്ച്, ഇടംകൈ കൊണ്ട് ഇപ്പോൾ അനായാസം നൂൽ കോർക്കും. സ്വയം കുറവുണ്ടെന്നു വിശ്വസിച്ചിരുന്ന കാലത്തു നിന്ന് ഇവിടെ വരെയെത്തിയ എന്റെ കഥ ആവേശത്തോടെ എല്ലാവരോടും പറയും
‘‘കൂട്ടുകാരും ടീച്ചർമാരും നമ്മളെ കാണുന്നതു പോലെയല്ല പുറത്തു നിന്നൊരാൾ നോക്കുന്നത് എന്ന യാഥാർഥ്യം മനസ്സിലായതോടെ ഈ കുറവ് പ്രശ്നമാണെന്നു വീണ്ടും തോന്നിത്തുടങ്ങി. വീട്ടിൽ വെറുതേ ഇരിക്കുന്ന സമയത്താണ് ആ സംഭവം. ആൽവിന്റെ ബന്ധുവിന്റെ കുഞ്ഞിനെ കാണാൻ പോയി. കുഞ്ഞുടുപ്പിലെ പൂവു കണ്ടപ്പോഴാണ് ഐഡിയ മിന്നിയത്.’’ വൺ ഹാൻഡ് എംബ്രോയ്ഡറി എന്ന പേജിലൂടെ വൈറലാകുന്ന അഞ്ജന ഷാജി ബിസിനസ് ഐഡിയ മിന്നിയ കഥ വനിതയോടു പറഞ്ഞതിങ്ങനെ.
‘‘അന്നു വൈകിട്ട് ഒരു പഴയ തുണിയിൽ എംബ്രോയ്ഡറി ചെയ്തു നോക്കി. കൊള്ളാം എന്നു മനസ്സു പറഞ്ഞതോടെ ധൈര്യമായി. പഴയ ഡ്രസ്സുകളിലായി അടുത്ത പരീക്ഷണം. ആൽവിന്റെ ടീ ഷർട്ടിൽ ചെയ്ത വർക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടു. അതോടെ ആത്മവിശ്വാസം കൂടി.
പഴയ ടീഷർട്ടിലും ഉടുപ്പിലുമൊക്കെ ചെയ്ത വർക്കുകളുടെ ഫോട്ടോ കണ്ടപ്പോൾ ആൽവിനാണ് ആ ചോദ്യം ചോദിച്ചത്, സോഷ്യൽ മീഡിയ പേജിൽ ഇതൊക്കെ പോസ്റ്റ് ചെയ്താലോ? വൺ ഹാൻഡ് എംബ്രോയ്ഡറി എന്ന പേര് സജസ്റ്റ് ചെയ്തതും ആൽവിനാണ്,’’ ഭർത്താവ് ആൽവിനാണ് പേജിനു പേരിട്ടതെന്ന് അഞ്ജന പറയുന്നു.
വൺ ഹാൻഡ് എംബ്രോയ്ഡറി
‘‘പേജിലേക്കുള്ള ആദ്യ വിഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തു തന്നത് ആൽവിനും അനിയനും കൂടിയാണ്. ജീവിതത്തിൽ ദൈവം ഇടപെടുമെന്നു പറയാറില്ലേ. എന്റെ ജീവിതത്തിൽ ദൈവം ഇടപെട്ട ആ നിമിഷത്തിൽ വിഡിയോക്കു വലിയ സപ്പോർട് കിട്ടി.
കുഞ്ഞുടുപ്പുകളിൽ എംബ്രോയ്ഡറി ചെയ്യാനുള്ള അന്വേഷണമാണ് ആദ്യം വന്നത്. ഉടുപ്പുകൾ തുന്നിയതും എംബ്രോയ്ഡറി ചെയ്തതും തനിച്ചാണ്. പിന്നെ ഓർഡറുകൾ കൂടി.
വരുന്ന റിക്വസ്റ്റുകളിൽ നിന്നു റഫറൻസ് വാങ്ങി ആ നി ർദേശങ്ങൾ അനുസരിച്ചു പടം വരച്ചു ഫൈനലാക്കും. എംബ്രോയ്ഡറി ചെയ്ത വർക്കുകൾ കൊറിയർ അയയ്ക്കും. ഓർഡറുകൾ കൂടിയപ്പോൾ തയ്ക്കുന്ന ജോലി കുറച്ചു ചേച്ചിമാരെ ഏൽപ്പിച്ചു. ഫോണിലൂടെ നിർദേശം ലഭിക്കുന്ന സമയത്ത് എന്താകും അവസാനരൂപമെന്ന ധാരണയുണ്ടാകില്ല. ആ എക്സൈറ്റ്മെന്റ് ഓരോ വർക്കിനുമുണ്ട്.’’ അഞ്ജന പറയുന്നു.
പകുതി മാത്രം വളർന്ന വലംകൈ ഒരു കുറവായി കണ്ടവരുടെ മുന്നിൽ ഇന്ന് അഞ്ജന ഷാജി എന്ന പെൺകുട്ടി അറിയപ്പെടുന്നത് ഒറ്റക്കൈ കൊണ്ട് എംബ്രോയ്ഡറി ചെയ്തു ലോ കത്തിന്റെ ഏതു കോണിലേക്കും എത്തിച്ചുനൽകുന്ന വൺ ഹാൻഡ് എംബ്രോയ്ഡറി എന്ന സോഷ്യൽ മീഡിയ പേജിലൂടെയാണ്. അഞ്ജനയുടെ ജീവിതം ഇന്നു പലർക്കും പാഠപുസ്തകമാണ്.
‘‘എംബ്രോയ്ഡറി വർക്കുകൾ വൈറലായതോടെ പല പ്രോഗ്രാമുകളിലും അതിഥിയായി പങ്കെടുക്കാൻ ക്ഷണം കിട്ടാറുണ്ട്. മുട്ടുവരെ മാത്രമുള്ള വലംകയ്യിലെ ചെറുവിരലുകളിൽ സൂചി പിടിച്ച്, ഇടംകൈ കൊണ്ട് ഇപ്പോൾ അനായാസം നൂൽ കോർക്കും. സ്വയം കുറവുണ്ടെന്നു വിശ്വസിച്ചിരുന്ന കാലത്തു നിന്ന് ഇവിടെ വരെയെത്തിയ എന്റെ കഥ ആവേശത്തോടെ അവിടെയെല്ലാം പറയും.
ചെറുപ്പത്തിൽ കരാട്ടെയും കളരിയും പഠിക്കണമെന്ന മോഹമുണ്ടായിരുന്നിട്ടും കൈ ഇല്ലെന്ന കാരണത്താൽ ആ മോഹം പോലും ആരോടും പറയാതിരുന്നയാളാണു ഞാൻ. ഇപ്പോൾ കരാട്ടെയിൽ ബ്ലൂ ബെൽറ്റുണ്ട്, ബ്ലാക് ബെൽറ്റാണു ലക്ഷ്യം. നന്നായി സൈക്കിൾ ചവിട്ടുകയും നീന്തുകയും ചെയ്യും. കാറോടിക്കാനും അറിയാം. പക്ഷേ, ലൈസൻസ് നൂലാമാലകൾ അഴിഞ്ഞുകിട്ടിയിട്ടില്ല.’’
അഞ്ജന ഷാജിയുടെ വിശദമായ അഭിമുഖം പുതിയ ലക്കം (2026 ജനുവരി 3– 16) വനിതയിൽ വായിക്കാം.