‘ആദ്യ ഭാര്യയുടെ വിവാഹ സാരി ജീവിതത്തിലെ പുതിയ കൂട്ടിന്’: വിമർശനം, ട്രോൾ: മറുപടിയുമായി യുവതി: വിഡിയോ The Story Behind the Controversial Saree
വിവാഹമെന്നാൽ പലർക്കും മനോഹരമായ ഓർമകളാണ്. അണിയുന്ന വസ്ത്രവും ആഭരണവും എന്നു വേണ്ട ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളും എന്നും കാലങ്ങളോളം ഓർമകളുടെ ഫ്രെയിമിലുണ്ടാകും. ഇവിടെയിതാ ഒരു കല്യാണ സാരിയിൽ സോഷ്യൽ മീഡിയയുടെ കണ്ണുടക്കുകയാണ്. ആദ്യ ഭാര്യയുടെ വിവാഹ സാരി ജീവിതത്തിലെ പുതിയ കൂട്ടിന് നൽകി, വിവാഹ ചടങ്ങിനെ

വിവാഹമെന്നാൽ പലർക്കും മനോഹരമായ ഓർമകളാണ്. അണിയുന്ന വസ്ത്രവും ആഭരണവും എന്നു വേണ്ട ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളും എന്നും കാലങ്ങളോളം ഓർമകളുടെ ഫ്രെയിമിലുണ്ടാകും. ഇവിടെയിതാ ഒരു കല്യാണ സാരിയിൽ സോഷ്യൽ മീഡിയയുടെ കണ്ണുടക്കുകയാണ്. ആദ്യ ഭാര്യയുടെ വിവാഹ സാരി ജീവിതത്തിലെ പുതിയ കൂട്ടിന് നൽകി, വിവാഹ ചടങ്ങിനെ ഹൃദ്യമാക്കിയ രണ്ടു പേരാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
വിവാഹത്തിന് നീതുവെന്ന പെൺകുട്ടി ധരിച്ച സാരിയെ ചുറ്റിപ്പറ്റിയാണ് ചർച്ച മുഴുവൻ. ഭർത്താവിന്റെ ആദ്യ ഭാര്യയുടെ സാരി പുതുതായി എത്തിയ പങ്കാളിക്ക് നൽകിയതാണ് സംഭവം. സാരി വിശേഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പാടെ വിമർശകരും പിന്നാലെയെത്തി. ‘വേറൊരു പെൺകുട്ടി ഒരുപാട് സ്വപ്നം കണ്ട് ഉടുത്ത സാരി ഉടുക്കുന്നതിലെ’ വൈകാരിക പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങളിൽ ഏറെയും. മറ്റൊരു സാരി തേടിപ്പോകാതെ ഭർത്താവിന്റെ ആദ്യ ഭാര്യയുടെ സാരി തന്നെ ഉടുത്തത് ചീപ്പ് ആയിപ്പോയെന്ന് വിമർശിച്ചവരും ഉണ്ട്. എന്നാൽ എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടിയുമായി നീതു തന്നെ പിന്നാലെയെത്തി.
‘ഒരുപാട് സ്വപ്നങ്ങളോടു കൂടി ആ പെൺകുട്ടി ഉടുത്ത സാരിയെക്കുറിച്ചാണ് പലരും പറയുന്നത്. അങ്ങനെയെങ്കിൽ ഒരുപാട് സ്വപ്നങ്ങളോടെ അല്ലേ എന്റെ ഭർത്താവിനെയും ആ പെൺകുട്ടി വിവാഹം കഴിച്ചത് എന്നാണ് എനിക്ക് തിരിച്ചു ചോദിക്കാനുള്ളത്. ഈ പറഞ്ഞതിനെല്ലാം മറ്റൊരാൾ നൽകിയ കമന്റാണ് എനിക്ക് മറുപടിയായി പറയാനുള്ളത്. ഭർത്താവിനെ ജീവിതത്തിലേക്ക് കൂടെ കൂട്ടാമെങ്കിൽ സാരിയും എടുക്കാം.’– നീതു പറയുന്നു.
‘സാധാരണ ഡിവോഴ്സ് പോലെ നെഞ്ചത്തടിച്ചു കരഞ്ഞ ഡിവോഴ്സ് ആയിരുന്നില്ല എന്റെ ഭർത്താവ് വിധു കൃഷ്ണന്റെയും ആ പെൺകുട്ടിയുടേയും ജീവിതത്തിൽ സംഭവിച്ചത്. വളരെ ഹാപ്പിയായി കൈകൊടുത്തു പിരിഞ്ഞ ബന്ധമായിരുന്നു വിധുവിന്റേയും ആ പെൺകുട്ടിയുടേയും ബന്ധം. ആ പെൺകുട്ടി 2019ൽ മറ്റൊരു വിവാഹം കഴിച്ച് ഹാപ്പിയായി ജീവിക്കുന്നു. അതുകൊണ്ടു തന്നെ ഈ വിവാഹ സാരിക്ക് നിങ്ങളീ പറയുന്ന യാതൊരു വിലയുമില്ല.’– നീതു വിശദീകരിക്കുന്നു.
2021ലാണ് തങ്ങളുടെ വിവാഹം കഴിഞ്ഞതെന്നും ഒരു മേക്കോവറിന് വേണ്ടിയാണ് ഇപ്പോൾ ഈ സാരിയുടുത്തതെന്നും നീതു പറയുന്നു. യുകെയിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥരാണ് നീതുവും ഭർത്താവ് വിധു കൃഷ്ണനും.